പ്ര​ത്യു​സ്ഥാ​നം പ​ദ്ധ​തി 31 വ​രെ അ​പേ​ക്ഷി​ക്കാം
Thursday, July 11, 2019 1:09 AM IST
ക​യ്പ​മം​ഗ​ലം :2018 ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലോ ഉ​രു​ൾ​പൊ​ട്ട​ലി​ലോ വീ​ടി​ന് പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ (15 ശ​ത​മാ​നം മു​ത​ൽ 100 ശ​ത​മാ​നം വ​രെ) നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് പ്ര​ത്യു​സ്ഥാ​നം പ​ദ്ധ​തി പ്ര​കാ​രം 25000 രൂ​പ അ​ധി​ക​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, യു.​എ​ൻ.​ഡി.​പി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, വ​യ​നാ​ട് ജി​ല്ല​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കാ​ൻ​സ​ർ രോ​ഗി​ക​ൾ, ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ/ മാ​ന​സി​ക പ​ര​മി​ത​രും കി​ട​പ്പു​രോ​ഗി​ക​ളു​മാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ധ​വ​ക​ൾ, കു​ടും​ബ​നാ​ഥ​ക​ൾ ആ​യി​ട്ടു​ള്ള​തും കു​ട്ടി​ക​ൾ എ​ല്ലാ​വ​രും 2018 ആ​ഗ​സ്റ്റ് 31ന് 18 ​വ​യ​സി​ന് താ​ഴെ​യു​ള്ള​തു​മാ​യ 7300 കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ സ​ഹാ​യം ല​ഭി​ക്കും.
അ​പേ​ക്ഷാ​ഫോം ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നേ​രി​ട്ട് ല​ഭി​ക്കും. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അഥോ​റി​റ്റി​യു​ടേ​യോ അ​ത​ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യോ () ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്േ‍​റ​യോ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെയോ വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം അ​ടു​ത്തു​ള്ള അം​ഗ​ൻ​വാ​ടി​ക​ളി​ൽ ജൂ​ലൈ 31ന് ​മു​ന്പ് സ​മ​ർ​പ്പി​ക്ക​ണം.