ഡെ​ങ്കി​പ്പ​നി, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു
Thursday, July 11, 2019 1:09 AM IST
മേ​ലൂ​ർ:​മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യെ​ന്ന് സം​ശ​യം;​ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി.​
മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് 7,8,9 വാ​ർ​ഡു​ക​ളി​ൽ ജ​ന​ങ്ങ​ളി​ൽ പ​നി പി​ടി​ച്ച​ത്തോ​ടെ ഡെ​ങ്കി​പ്പ​നി​യെ​ന്ന് സം​ശ​യ​മു​യ​ർ​ന്നു ഇ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. നാ​ളെ 7,8,9 വാ​ർ​ഡു​ക​ളി​ൽ ഹെ​ൽ​ത്ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്സും, മീ​റ്റിം​ഗും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​വീ​ടും,പ​രി​സ​ര​വും ശു​ചി​ക​രി​ക്ക​ണം ന​ട​ത്ത​ണ​മെ​ന്നും,അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ പ​നി കൂ​ടു​ത​ലാ​യി ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശു​ചി​ക​രി​ക്ക​ണ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. നി​ല​വി​ൽ മേ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.