സീ​മ ജോ​ജോ​യ്ക്കെ​തി​രെ സി​പി​ഐ അം​ഗ​മാ​യ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ
Thursday, July 11, 2019 1:09 AM IST
ചാ​ല​ക്കു​ടി: മാ​ർ​ക്ക​റ്റി​ലെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ളെ സം​ഘ​ടി​പ്പി​ച്ച് സ​മ​രം ന​ട​ത്തി​യ സി​പി​എം അം​ഗ​മാ​യ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സീ​മ ജോ​ജോ​യ്ക്കെ​തി​രെ സി​പി​ഐ അം​ഗ​മാ​യ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ജി സ​ദാ​ന​ന്ദ​ൻ. മാ​ർ​ക്ക​റ്റി​ൽ മു​ൻ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ സീ​മ ജോ​ജോ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം പ്ര​ഹ​സ​ന​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് ബി​ജി സ​ദാ​ന​ന്ദ​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​രോ​പി​ച്ചു.
മാ​ർ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​പ്പോ​ൾ സീ​മ ജോ​ജോ ന​ട​ത്തി​യ​ത് വെ​റും രാ​ഷ്ട്രീ​യ​നാ​ട​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ 2019 ജൂ​ണ്‍ 11ന് ​ചേ​ർ​ന്ന ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ർ​ക്ക​റ്റി​ലെ വി​ഷ​യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ബി​ജി സ​ദാ​ന​ന്ദ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ-​മാം​സ സ്റ്റാ​ളു​ക​ൾ​ക്ക് വാ​ട്ട​ർ ക​ണ​ക്്ഷ​ൻ എ​ടു​ക്കു​ന്ന​തി​നു വേ​ണ്ട റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റ് തു​ക 1,50,000 2019 ജൂ​ലൈ ഒ​ന്നി​ന് അ​ട​ച്ച് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​ണ്. ന​ഗ​ര​സ​ഭ പൊ​തു മാ​ർ​ക്ക​റ്റി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്തു​ന്ന​തി​നു​ള്ള ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ന് ഭ​ര​ണ സാ​ന്പ​ത്തി​ക അ​നു​മ​തി ല​ഭി​ക്കു​ക​യും 2019 ജൂ​ലൈ ആ​റി​ന് കൗ​ണ്‍​സി​ൽ തീ​രു​മാ​ന​പ്ര​കാ​രം ചെ​യ​ർ​പേ​ഴ്സ​ണ്‍ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യ​തു​പ്ര​കാ​രം 2019 ജൂ​ലൈ എ​ട്ടി​ന് പ​ണി ആ​രം​ഭി​ച്ച​താ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ൽ​നി​ന്നും പു​റ​ത്തു​വ​രു​ന്ന സ്ല​റി നീ​ക്കം ചെ​യ്യു​ന്ന​തി​നും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും ഹെ​ൽ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​പ്ര​കാ​രം ക​രാ​റു​കാ​ര​ൻ ജൂ​ലൈ എ​ട്ടി​ന് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ജൂ​ലൈ ആ​റി​ന് അ​റി​യി​ച്ചി​രു​ന്ന​താ​ണ്. ഇ​ത​നു​സ​രി​ച്ച് പ​ണി ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ലാ​ന്‍റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ര​ണ്ടു മോ​ട്ടോ​റു​ക​ളി​ൽ ഒ​ന്ന് ഒ​രു വ​ർ​ഷം മു​ന്പ് വാ​ങ്ങി​ക്കു​ക​യും മ​റ്റൊ​ന്ന് ജൂ​ലൈ നാ​ലി​ന് വാ​ങ്ങി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹൈ​മാ​സ്റ്റ് ലൈ​റ്റ് ക​ത്തി​ക്കു​ന്ന​തി​ന് ക​രാ​റു​കാ​ര​ൻ മെ​റ്റീ​രി​യ​ൽ വാ​ങ്ങി പ​ണി ആ​രം​ഭി​ച്ചി​രു​ന്നു​വെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
ഈ ​വ​സ്തു​ത​ക​ളെ​ല്ലാം​ത​ന്നെ ജൂ​ലൈ ആ​റി​ന് ചേ​ർ​ന്ന കൗ​ണ്‍​സി​ലി​ൽ അ​റി​യി​ച്ചി​രു​ന്ന​താ​ണെ​ന്നും ബി​ജി സ​ദാ​ന​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു വേ​ണ്ടി 50 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. വാ​ർ​ഡി​ലെ വീ​ടു​ക​ളി​ൽ​നി​ന്നും പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ​ത്തി​നു​വേ​ണ്ടി ഹ​രി​ത ക​ർ​മ്മ​സേ​ന രൂ​പീ​ക​രി​ക്കു​ക​യും അ​തി​നു​വേ​ണ്ടി റി​ക്ക​വ​റി സെ​ന്‍റ​ർ പ​ണി​ക​ഴി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​വേ​ണ്ടി വാ​ട്സ് പാ​ർ​ക്ക് പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പ​ഴ്സ​ണ്‍ അ​റി​യി​ച്ചു.
ഇ​തി​ന്‍റെ​യെ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്നി​രി​ക്കെ ആ​രോ​ഗ്യ വി​ഭാ​ഗ​വും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണും ഫ​യ​ൽ പൂ​ഴ്ത്തി​വ​യ്ക്കു​ക​യും മാ​ർ​ക്ക​റ്റി​നെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ബി​ജി സ​ദാ​ന​ന്ദ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.