ഒ​ല്ലൂ​ർ ഗ​വ.​ കോ​ള​ജി​ന് ര​ണ്ട​ാഴ്ച​യ്ക്ക​കം സ്വ​ന്തം സ്ഥ​ലം: മന്ത്രി
Thursday, July 11, 2019 1:07 AM IST
ഒ​ല്ലൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളജി​ന് ര​ണ്ട​ാഴ്ച​യ്ക്ക​കം സ്വ​ന്തം സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ക​ഴി​യുമെന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ​മ​ന്ത്രി കെ.​ടി.​ ജ​ലീ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. ഇ​പ്പോ​ൾ ഒ​ല്ലൂ​ർ വൈ​ലോ​പ്പി​ള്ളി സ്മാ​ര​ക ഹൈ​സ്കൂളി​ലാ​ണ് കോ​ള​ജ് പ്ര​വ​ർത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സ് മു​റി​യി​ൽ വ​ലി​യ ഗ​ർ​ത്തം ക​ണ്ട​തി​നെത്തുട​ർ​ന്ന് ഈ ​ക്ലാ​സ് റൂം ​അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കോ​ളജി​ന്‍റെ പ്ര​വ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി.
ചി​ഫ് വി​പ്പ് കെ. ​രാ​ജ​ൻ വി​ഷ​യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊണ്ടു വ​രി​ക​യും അ​ടി​യ​ന്തര​മാ​യി യോ​ഗം വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണു മ​ന്ത്രി ഉ​റ​പ്പുന​ൽ​കി​യ​ത്.
.