കോ​ള​ജ് യൂ​ണി​യ​നു​മാ​യി അ​ഭി​പ്രാ​യ​ഭി​ന്ന​ത: കേ​ര​ള​വ​ർ​മ കോളജ് പ്രി​ൻ​സി​പ്പ​ൽ രാ​ജി​വ​ച്ചു
Thursday, July 11, 2019 1:07 AM IST
തൃ​ശൂ​ർ: കോ​ള​ജ് യൂ​ണി​യ​നു​മാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ മൂ​ലം കേ​ര​ള​വ​ർ​മ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​പി. ജ​യ​ദേ​വ​ൻ രാ​ജി വച്ചു. എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യൂ​ണി​യ​നു​മാ​യി നി​ര​ന്ത​ര​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് രാ​ജി​ക്കു കാ​ര​ണം.
ര​ണ്ടാംവ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്നും ഫീ​സ് കൂ​ടു​ത​ൽ വാ​ങ്ങി​യെ​ന്ന് യൂ​ണി​യ​ൻ ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​ള​ജ് പി​ടി​എ​യും സ​ർ​വ​ക​ലാശാ​ല​യും നി​ശ്ച​യി​ച്ച ഫീ​സ് നി​ര​ക്കാ​ണ് ഈ​ടാ​ക്കി​യ​തെ​ന്നാ​ണ് കോ​ളജ് ഓ​ഫീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തെ പ​ല​വ​ട്ടം ബോ​ധ്യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും അം​ഗീ​ക​രി​ക്കാ​ൻ ത​യാറാ​യി​രു​ന്നി​ല്ല. ഇ​തി​നുപു​റ​മേ ഒ​രു വി​ദ്യാ​ർ​ഥി​ക്കു കോ​ള​ജി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും എ​സ്എ​ഫ്ഐ നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ചി​രു​ന്നു.
ഒ​ന്നാംവ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി എ​സ്എ​ഫ്ഐ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ ഇ​ട​പെ​ട്ട് നീ​ക്കം ചെ​യ്യി​ച്ചി​രു​ന്നു. ബോ​ർ​ഡ് വി​ഷ​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ലും എ​സ്എ​ഫ്ഐ​യ്ക്ക് അ​മ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ത​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ മാ​പ്പു പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ൽ, ത​ന്‍റെ മു​ൻ​ഗാ​മി​ക​ളെ​പ്പോ​ലെ അ​തി​നു ത​യാറാ​വാ​തെ ഡോ. ​ജ​യ​ദേ​വ​ൻ രാ​ജിവ​ച്ച് ഒ​ഴി​യു​ക​യാ​യി​രു​ന്നു.
മാ​നേ​ജ്മെ​ന്‍റി​ലും ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ​കെ​പി​സി​ടി​എ​യി​ലും ഡോ. ​ജ​യ​ദേ​വ​ൻ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ഇ​താ​ണ് പെ​ട്ടെ​ന്നു​ള്ള രാ​ജി തീ​രു​മാ​ന​ത്തി​ലേക്കു ന​യി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ, രാ​ജി സ്വീ​ക​രി​ക്കു​ന്ന​ത് ആ​ലോ​ചി​ച്ചു മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ.