അനധികൃത പന്നിഫാം അടച്ചുപൂട്ടണം
Thursday, May 16, 2019 12:49 AM IST
മോ​തി​ര​ക​ണ്ണി: സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്നി​ഫാ​മും നെ​യ് ഉ​രു​ക്ക​ൽ കേ​ന്ദ്ര​വും അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ആ​രോ​ഗ്യ വ​കു​പ്പി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. നാ​ട്ടു​കാ​ർ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് മെം​ബ​ർ ജി​പ്സി ജെ​യ്റ്റ​സ് ര​ക്ഷാ​ധി​കാ​രി​യാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജി​നേ​ഷ് കു​റു​പ്പ​ശേ​രി- ചെ​യ​ർ​മാ​ൻ, ഷാ​ജി ന​രി​ക്കാ​ട്- സെ​ക്ര​ട്ട​റി, ടി​ബി​ൻ ക​ള​ത്തി- ട്ര​ഷ​റ​ർ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.