എ​ലി​ഞ്ഞി​പ്ര: ചൗ​ക്ക സെ​ന്‍റ് മേ​രീ​സ് ലൂ​ർ​ദ് ഇ​ട​വ​ക ന​വ​തി​യു​ടെ ഭാ​ഗ​മാ​യി ഭ​വ​ന​ര​ഹി​ത​ർ​ക്കാ​യി നി​ർ​മി​ച്ചുന​ൽ​കു​ന്ന ര​ണ്ടുഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മം വി​കാ​രി. റ​വ.​ ഡോ. ആ​ന്‍റോ ക​രി​പ്പാ​യി നി​ർവ ഹി​ച്ചു.​

ഇ​ട​വ​ക​യി​ലെ പാ​രി​ഷ് ബു​ള്ള​റ്റി​ൻ ക​മ്മി​റ്റി, സെ​ന്‍റ് വി​ൻ​സെ​ന്‍റ്് ഡി ​പോ​ൾ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണു ര​ണ്ടു ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന നാ​ലു വീ​ടു​ക​ളി​ൽ ര​ണ്ടുവീ​ടു​ക​ളു​ടെ താ​ക്കോ​ൽദാ​നം നേ​ര​ത്തേന​ട​ത്തി. വ​ർ​ഗീ​സ് പു​ല്ലോക്കാ​ര​ൻ 15 സെ​ന്‍റ് സ്ഥ​ല​വും സിഎം സി ​ഉ​ദ​യ െപ്രാവി​ൻ​ഷ്യ​ലും ലൂ​ർ​ദ് മാ​ത സോ​ഷ്യ​ൽ സെ​ന്‍ററും സ​ഹാ​യം ന​ൽ​കി.

ജോ​ജോ മാ​ങ്കോ​യി, ടൈ​റ്റ​സ് നൊ​ച്ചു​രു​വ​ള​പ്പി​ൽ, ജോ​ഫ്രി​ൻ കി​ഴ​ക്കൂ​ട​ൻ, ക​ൺ​വീ​ന​ർ സി​ബു ചേ​ലേ​ക്കാ​ട്ട്, സി​സ്റ്റ​ർ ലൈ​സ സി‌എംസി, ​ഡേ​വി​സ് ക​രി​പ്പാ​യി, ജോ​സ് പാ​ണേ​ക്കാ​ട​ൻ, വി​ൽ​സ​ൻ മേ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.