പ്ലസ് ടു വിദ്യാർഥി മരിച്ചനിലയിൽ
1513903
Friday, February 14, 2025 1:06 AM IST
തളിക്കുളം: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം തന്പാൻകടവ് ചക്കിവീട്ടിൽ പരേതനായ മണികണ്ഠന്റെ മകൻ വൈഷ്ണവ്(16) ആണ് മരിച്ചത്.
മണലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. സ്കൂളിൽ പ്ലസ് ടുവിന്റെ മോഡൽ പരീക്ഷ നടക്കുന്നുണ്ട്. എന്നാൽ പരീക്ഷ എഴുതാൻ വൈഷ്ണവ് പോയിരുന്നില്ല. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ വീട്ടുകാർ മുറിക്കുള്ളിൽ കയറിനോക്കിയപ്പോഴാണ് വൈഷ്ണവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വാടാനപ്പിള്ളി പോലീസ് മേൽനടപടി സ്വീകരിച്ചു. സഹോദരങ്ങൾ; വിഷ്ണു, ജിഷ്ണു.