സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ക്വി​സ് മ​ത്സ​രം
Friday, October 11, 2024 7:01 AM IST
ഇരി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ജ​ന്തു​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​ലോ​ഗ് 24 എ​ന്ന പേ​രി​ല്‍ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വൈ​ല്‍​ഡ് ലൈ​ഫ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഹ​യ​ര്‍സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​ത്മ​ഭൂ​ഷ​ൺ ഫാ. ​ഗ​ബ്രി​യേ​ല്‍ മെ​മ്മോ​റി​യ​ല്‍ റി​സ​ര്‍​ച്ച് സെ​മി​നാ​ര്‍ ഹാ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. 12 വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​ന്നും 26 ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.


എ​ച്ച്ഡി​പി​എ​സ് എ​ച്ച്എ​സ്എ​സ് എ​ട​തി​രി​ഞ്ഞി​യി​ലെ അ​ല്‍​ത്താ​ഫ് റ​ഹ്മാ​ന്‍, വി.​ആ​ര്‍. രാ​ഹു​ല്‍ എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​ന​വും നി​ര്‍​മ​ല​മാ​ത സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ തൃ​ശൂ​രി​ലെ സ​യോ​ന സി​ജു, കീ​ര്‍​ത്ത​ന ജോ​യ് എ​ന്നി​വ​ര്‍ ര​ണ്ടാംസ്ഥാ​ന​വും നാ​ഷ​ണ​ല്‍ എ​ച്ച്എ​സ്എ​സ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പ്ര​ഭാ​വ​തി ഉ​ണ്ണി, ആ​ര്‍​ദ്ര സ​ജി​ഷ് മൂ​ന്നാംസ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.