സി​പി​എം ര​ഹ​സ്യ അ​ജ​ൻ​ഡ അ​ങ്ങാ​ടി​പ്പാ​ട്ട്: കോ​ണ്‍​ഗ്ര​സ്
Wednesday, October 9, 2024 8:47 AM IST
തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ ബി​ജെ​പി​ക്കു വി​ജ​യം സ​മ്മാ​നി​ക്കു​ക​യെ​ന്ന സി​പി​എ​മ്മി​ന്‍റെ ര​ഹ​സ്യ അ​ജ​ൻ​ഡ ഇ​ന്ന് അ​ങ്ങാ​ടി​പ്പാ​ട്ടാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി. മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സാ​യാ​ഹ്ന​പ്ര​തി​ഷേ​ധ​സ​ദ​സ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൂ​രം അ​ട്ടി​മ​റി​ക്കാ​ൻ നേ​തൃ​ത്വം​കൊ​ടു​ത്ത എ​ഡി​ജി​പി​യെ മാ​റ്റി​യ​തോ​ടെ അ​ന്ത​ർ​നാ​ട​കം പൊ​ളി​ഞ്ഞു. അ​ഴി​മ​തി മൂ​ടി​വ​യ്ക്കാ​നും കോ​ണ്‍​ഗ്ര​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​മാ​ണു വ​ർ​ഗീ​യ​ക​ക്ഷി​ക്കു വി​ജ​യം സ​മ്മാ​നി​ച്ച​ത്. മ​തേ​ത​ര​കേ​ര​ള​ത്തി​നു​മു​ന്പി​ൽ മു​ഖ്യ​മ​ന്ത്രി ഒ​റ്റു​കാ​ര​നാ​യി. അ​ഴി​മ​തി മൂ​ടി​വ​യ്ക്കാ​നും ആ​രോ​പ​ണ​ങ്ങ​ൾ നേ​രി​ടാ​നും എ​ന്തും​ചെ​യ്യു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ന്‍റെ അ​വ​സാ​ന​മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നും എം​പി പ​റ​ഞ്ഞു. ബം​ഗാ​ളി​ലെ​യും ത്രി​പു​ര​യി​ലെ​യും ഗ​തി​കേ​ടു സി​പി​എ​മ്മി​നു കേ​ര​ള​ത്തി​ലു​മു​ണ്ടാ​കും.


യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​ആ​ർ. ഗി​രി​ജ​ൻ, സി.​എ​ച്ച്. റ​ഷീ​ദ്, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, എം.​പി. വി​ൻ​സെ​ന്‍റ്, ജോ​സ് വ​ള്ളൂ​ർ, സി.​വി. കു​ര്യാ​ക്കോ​സ്, പി.​എം. ഏ​ലി​യാ​സ്, ജോ​സ​ഫ് ടാ​ജ​റ്റ്, ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത്, രാ​ജേ​ന്ദ്ര​ൻ അ​ര​ങ്ങ​ത്ത്, രാ​ജ​ൻ പ​ല്ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.