ADVERTISEMENT
ADVERTISEMENT
12
Saturday
July 2025
5:28 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Local News
തൃശൂര്‍
KL8
select District
തൃശൂര്‍
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
യുവാവ് മരിച്ചനിലയിൽ
1453892
Tuesday, September 17, 2024 10:52 PM IST
X
തൃത്തല്ലൂർ: ആശുപത്രിയ്ക്ക് പടിഞ്ഞാറ് കാണത്ത് അശോകൻ മകൻ അനൂപിനെ (39) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്മ: രേഖ. സംസ്കാരം നടത്തി.
ADVERTISEMENT
എടത്തിരുത്തി പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി
കയ്പമംഗലം: എടത്തിരുത്തി പരിശുദ്ധ കർമലനാഥ ഫൊറോന ദേവാലയത്തിൽ കർമല മാതാവിന്റെയും സഹമധ്യസ്ഥനായ വിൻസെന്റ് ഡി പോളിന്റെയും ഊട്ടുതിരുനാളിനു കൊടിയേറി. രാവിലെ 6.15 ന് കാട്ടൂർ സെന്റ്്. മേരിസ് പള്ളി വികാരി ഫാ. പയസ് ചിറപ്പണത്ത് കൊടിയേറ്റം നിർവഹിച്ചു. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 6.15 ന് കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. 19ന് വൈകീട്ട് 5.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജിബിൻ നായത്തോടൻ കാർമികത്വം വഹിക്കും. തുടർന്ന് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, പള്ളി ചുറ്റി പ്രദക്ഷിണം എന്നിവ നടക്കും. തിരുനാൾദിനമായ 20ന് രാവിലെ നടക്കുന്ന ആഘോഷമായ തിരുനാൾകുർബാനയ്ക്ക് ഫാ. ലിൻസ് മേലേപ്പുറം മുഖ്യകാർമികത്വം വഹിക്കും. രാവിലെ ഒൻപതുമുതൽ നേർച്ചഊട്ട് ഉണ്ടായിരിക്കും. വൈകീട്ട് 5.30ന് വിശുദ്ധ കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും. ഇടവക വികാരി ഫാ. ജോഷി പാലിയേക്കര, കൈക്കാരന്മാരായ വർഗീസ് ചാലിശേരി, ഫിലിപ്പ് കുരുതുകുളങ്ങരമീൻപറമ്പിൽ, ജനറൽ കൺവീനർ ലിജോ മാളിയേക്കൽ, പബ്ലിസിറ്റി കൺവീനർ സൈമൺ ചിറയത്ത് തുടങ്ങിയവർ കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്തു. നിരവധി വിശ്വാസികളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
സിബിഎസ്ഇ ഓള് കേരള ട്രെയിനിംഗ് ഡോ. രാജു ഡേവിസ് സ്കൂളില്‍
മാള: സിബിഎസ്ഇയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്രട്ടറിയേറ്റ് ട്രെയിനിംഗ് ആന്‍ഡ് മാനേജ്മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓള്‍കേരള ട്രെയിന്‍ ദി ട്രെയ്നേഴ്സ് പ്രോഗ്രാം ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും നൂറോളം പ്രധാനാധ്യാപകരും മുതിർന്ന അധ്യാപകരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസരംഗത്ത് വരാന്‍പോകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി രാജ്യത്തൊട്ടാകെ പതിനായിരം ടീച്ചര്ട്രെയിനര്മാരെ സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ ഈ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. സിബിഎസ്ഇ സെന്റര്‍ ഓഫ് എക്സലന്‍സ് മേധാവി എച്ച്. അന്നപൂരണി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് ഡോ. രാജു ഡേവിസ് പെരേപ്പാടന് അധ്യക്ഷത വഹിച്ചു. ഡല്‍ഹി ഐഎസ്ടിഎം ഡയറക്ടര്‍ വിപിന്‍കുമാര്‍ ഭാര്‍ഗവ, ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സീനിയര്‍ ട്രെയിനര്‍ ബി.ആര്. പ്രസന്നകുമാര്‍, വസന്തി ത്യാഗരാജ് എന്നിവര്‍ ട്രയിനിങ്ങിന് നേതൃത്വം നല്കി. സ്കൂള്‍ ഡയറക്ടര്‍ അന്ന ഗ്രേസ് രാജു, പ്രിന്‍സിപ്പൽ ഇ.ടി. ലത, അഞ്ജു വി.മേനോന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ജില്ല ട്രെയിനിംഗ് കോ-ഓര്‍ഡിനേറ്റര്‍ ചിത്ര എസ് നായര്‍ മുഖ്യാതിഥിയായിരിക്കും.
കുടിവെള്ളത്തില്‍ രാസമാലിന്യം; സമരത്തിന് പിന്തുണയുമായി വൈദികരും
കാട്ടൂര്‍: പഞ്ചായത്തിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ രണ്ട് കമ്പനികളില്‍നിന്നു പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ മേഖലയിലെ കിണറുകളില്‍ പടരുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കുടിവെള്ള സംരക്ഷണ വേദി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് പിന്തുണയുമായി വൈദികരും. മൂന്നാം ദിവസത്തെ സമരം ഇരിങ്ങാലക്കുട രൂപത സിഎംആര്‍എഫ് അസിസ്റ്റന്റ്് ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. ജിന്റോ വേരംപിലാവ്, കരാഞ്ചിറ സെന്റ്് സേവ്യേഴ്സ് പള്ളി വികാരി ഫാ. ജയിംസ് പള്ളിപ്പാട്ട്, കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, മനുഷ്യാവകാശ പ്രവര്ത്തകന് രഞ്ജി മരോട്ടിക്കല്‍, കെ. സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്റർസ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റിനു തുടക്കം
ഇരിങ്ങാലക്കുട: 32ാം ഡോണ്‍ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പണ്‍ സ്റ്റേറ്റ് റാങ്കിംഗ് ടൂർണമെന്റിനും ഇന്റർ സ്കൂൾ ടേബിൾ ടെന്നിസ് ടൂർണമെന്റിനും തുടക്കമായി. ഡോണ്‍ ബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ വി.എ. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, അഡ്മിനിസ്ട്രേറ്റർ ഫാ. ജിനോ കുഴിതൊട്ടിയിൽ, സ്പിരിച്ച്വൽ ആനിമേറ്റർ വർഗീസ് ജോണ്‍ പുത്തങ്ങാടി, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ വി.പി. ഓമന, പരിശീലകൻ സൗമ്യ ബാനർജി എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ ഒന്നിന് കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നു മന്ത്രി
പള്ളിവളവ്: നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. കയ്പമംഗലം മണ്ഡലത്തിലെ മതിലകം, എറിയാട്, പെരിഞ്ഞനം ഗ്രാമപഞ്ചായത്തുകളിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച 262 കുടുംബങ്ങൾക്കും മതിലകം പഞ്ചായത്തിൽ അഞ്ച് നാടോടി കുടുംബങ്ങൾക്കും നിർമിച്ചു നൽകുന്ന ഭവനത്തിന്റെ ഭൂരേഖകൈമാറ്റം മന്ത്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നടത്തി. അതിദരിദ്ര പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. അതിനായി നിരവധി മൈക്രോ പ്ലാനുകളാണ് സർക്കാർ നടപ്പിലാക്കിയത്. സംസ്ഥാനത്ത് 64006 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. അതിൽ 93 ശതമാനം ആളുകൾ അതിദരിദ്ര പട്ടികയിൽ നിന്ന് ഒഴിവായി. ബാക്കി 7 ശതമാനം ആളുകളെയും മോചിപ്പിച്ച് നവംബർ ഒന്നിന് അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. മതിലകം പഞ്ചായത്തിൽ ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ.ഗിരിജ അധ്യക്ഷത വഹിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് ടി.എസ്. രാജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. രാംദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിയ ഹരിലാൽ, എം.കെ. പ്രേമാനന്ദൻ, സുമതി സുന്ദരൻ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പെരിഞ്ഞനം പഞ്ചായത്തിൽ സമഗ്ര ആരോഗ്യ പദ്ധതി സർവേ റിപ്പോർട്ട് സമർപ്പണത്തിന്റേയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എൽടിഎസ് മുഖേന പൂർത്തിയാക്കിയ ഇന്റലിജന്റ്് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും മന്ത്രി നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി.കെ. ഗിരിജ അധ്യക്ഷത വഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വിനീത് മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ. അബ്ദുൾ നാസർ, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.ആർ. ഷീല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഹേമലത രാജുക്കുട്ടൻ, പഞ്ചായത്ത് സെക്രട്ടറി പി.വി.ഷാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
വിശ്വാസം പരസ്നേഹപ്രവൃത്തിയിലേക്ക് എത്തുന്പോഴേ പൂര്‍ണമാകൂ: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: പ്രതിസന്ധികളില്‍ ക്രിസ്തുവിന്റെ കൂടെ നടക്കാനുള്ള ആഹ്വാനമാണ് വിശ്വാസ പരിശീലനമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. വിശ്വാസപരിശീലന വര്‍ഷത്തിലെ അവാര്‍ഡുകള്‍ നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ അധ്യക്ഷത വഹിച്ചു. രൂപത മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, മതബോധന സെക്രട്ടറി സിസ്റ്റര്‍ മരിയെറ്റ്, രൂപത ആനിമേറ്റര്‍ പി.എഫ്. ആന്റണിമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വിശ്വാസ പരിശീലന അധ്യാപനരംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിക്കല്‍, 10, 12 ക്ലാസ് ഉന്നതവിജയം നേടിയവര്‍, സ്കോളര്‍ഷിപ്പ് റാങ്കുകാര്‍, മിഷന് ക്വസ്റ്റ് ജേതാക്കള്‍, 2024-25 വിശ്വാസ പരിശീലന വര്‍ഷത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ബെസ്റ്റ് വിശ്വാസപരിശീലന സ്കൂളുകളായി തെരഞ്ഞെടുക്കപ്പെട്ടവര്‍, പത്ത് ഫോറോനകളില്‍ നിന്നുള്ള ബെസ്റ്റ് ഇന്റന്‍സീവ് ഫെയ്ത് ലാബുകള്‍, കൈയെഴുത്തു മാസിക മത്സരത്തില്‍ വിജയികള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.
നടത്തം തുടരുകയാണ്, മഹാദേവനും പ്യാരിയും
കുട്ടനെല്ലൂർ: നടത്തത്തില്‍ ജീവിതംകണ്ടെത്തി മഹാദേവനും പ്യാരിയും. ജാർഖണ്ഡ് സ്വദേശികളായ ഇരുവരും പാലായിൽ ഒരു കമ്പനിയിൽ ജോലിക്കെത്തിയതാണ്. കാഴ്ചയില്ലാത്ത പ്യാരിക്ക് കണ്ണും വഴികാട്ടിയുമാണ് മഹാദേവൻ. സമയം രാവിലെ ഏഴായാൽ കുട്ടനെല്ലൂർ ഓവർബ്രിഡ്ജിനുതാഴെ അന്തിയുറങ്ങുന്ന സ്ഥലത്തുനിന്ന് ഇരുവരും എഴുന്നേറ്റുനടക്കും. വർഷങ്ങളായി ഇതാണ് ജീവിതരീതി. ബർമുഡയും ഷർട്ടുമാണ് മഹാദേവന്റെ വേഷം. ചുരിദാർ അല്ലെങ്കിൽ നൈറ്റിയും കുപ്പിവളയും മുത്തുമാലയുമാണ് പ്യാരിയുടെ വേഷം. ആരോ സമ്മാനിച്ച റെയിൻകോട്ടും കാലൻകുടയുമുണ്ട്. ഏതാനുംനാൾ മുമ്പുവരെ കൈയിലൊരു കോഴിക്കുട്ടിയുമുണ്ടായിരുന്നു. ദിവസവും അങ്ങോട്ടും ഇങ്ങോട്ടുമായി പതിനഞ്ചുകിലോമീറ്ററോളം നടക്കും. ചിലപ്പോൾ ചെരുപ്പ് ധരിക്കാതെയാകും നടത്തം. ഏഴിനു നടത്തം തുടങ്ങിയാൽ രണ്ടരമണിക്കൂർകൊണ്ട് ഇരുവരും ശക്തനിലെത്തും. പിന്നീട് ഏതെങ്കിലും തണൽമരത്തിന്റെ ചുവട്ടിലിരിന്ന് സമയം ചെലവഴിക്കും. ഈ യാത്രയ്ക്കിടെ ഹോട്ടലുകാരും വ്യക്തികളും മനസറിഞ്ഞുനൽകുന്ന ഭക്ഷണംകഴിക്കും. മറ്റു ചിലർ ഇവർക്ക് പണവുംനൽകും. പാട്ടുപാടിയും സ്നേഹം പങ്കിട്ടുമാണ് ഇരുവരുടെയും നടത്തം. പ്യാരിക്ക് കണ്ണുകാണാൻ സാധിക്കാത്തതിനാൽ വഴിയിലെ ഓരോ കാഴ്ചയും മഹാദേവൻ വിവരിക്കും. വൈകീട്ട് നാലുമണിയോടെ തിരിച്ച് തങ്ങൾ അന്തിയുറങ്ങുന്ന സ്ഥലത്തേക്ക്.
ഭക്തർ ഗുണമേന്മയുള്ള അവിൽ ഉപയോഗിക്കണം: ഗുരുവായൂർ ദേവസ്വം
ഗുരുവായൂർ: ക്ഷേത്രത്തിൽ അവിൽ വഴിപാട് സമർപ്പണത്തിന് ഭക്തർ ഗുണമേന്മയുള്ള അവിൽ ഉപയോഗിക്കണമെന്ന് ഗുരുവായൂർ ദേവസ്വം അറിയിച്ചു. ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം അറിയിപ്പ് നൽകിയത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിലുകൾ സമർപ്പിക്കുന്നത് ഭക്തർ ഒഴിവാക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു. ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നത്. ലഭിക്കുന്ന അവിലിൽ ഏറെയും പഴകി പൂപ്പൽ ബാധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്. ഉല്പാദിച്ച തീയതിയോ, ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്റെ പേരോ, മേൽവിലാസമോ ഉണ്ടാകില്ല. ഉപയോഗശൂന്യമായ ക്വിന്റൽ കണക്കിന് അവിൽ നിർമാർജനംചെയ്യുന്നത് ദേവസ്വത്തിന് അധികബാധ്യതയായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള, ഭക്ഷ്യ സുരക്ഷാചട്ടങ്ങൾ പാലിച്ച് അവിൽ സമർപ്പിക്കാൻ ഭക്തജനങ്ങൾ ശ്രദ്ധിക്കണമെന്ന് ദേവസ്വം അഭ്യർഥിച്ചു. ഗുണമേന്മയുള്ള അവിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ അറിയിച്ചു.
വീടിന്റെ പിൻഭാഗം ഇടിഞ്ഞു; ഒഴിവായതു വൻദുരന്തം
വടക്കാഞ്ചേരി: വീടിന്റെ പിൻഭാഗം ഇടിഞ്ഞ് യുവതി ഉൾപ്പെടെ താഴ്ചയിലേക്ക് പതിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്,ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് സമീപം താമസിക്കുന്ന മാരാത്തേതിൽ വീട്ടിൽ എം.എച്ച്. ഷാനവാസിന്റെ ഭാര്യ ഷീനയാണ് വീടിന്റെ ഭാഗം ഇടിഞ്ഞുവീഴുന്നതോടൊപ്പം വീണത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. വീടിനു പിന്നിലൂടെ ഒഴുകുന്ന അകമല തോടിന്റെ വീടിനോടുചേർന്നഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്നു. ഈ ഭാഗത്ത് കറിവേപ്പില പറിക്കാനായിപോയ നേരത്താണ് കരിങ്കല്ല് ഉൾപ്പെടെയുള്ളവ തകർന്ന് ഷാനവാസിന്റെ ഭാര്യ താഴ്ചയിലേക്ക് വീണത്. ആറുമീറ്ററോളം ഉയരത്തിലുള്ള കരിങ്കൽ ഭിത്തിയും മണ്ണുമാണ് ഇടിഞ്ഞുവീണത്. ജോലിക്കിടയിൽ ഷാനവാസ് വീട്ടിലെത്തിയ സമയത്തായിരുന്നു അപകടം. തുടർന്ന് അപകടത്തിൽപ്പെട്ട ഷീനയെ കോണിയിലൂടെ മുകളിലെത്തിക്കുകയായിരുന്നു. അപകടത്തിൽ ഷീനയ്ക്ക് നിസാര പരിക്കേറ്റു. വിടിന്റെ ഭാഗം വീഴുന്ന സമയത്ത് ഷാനവാസും ഭാര്യയും മകളും സഹോദരിയും മാത്രമാണുണ്ടായിരുന്നത്. ഏകദേശം ഏഴു മീറ്ററോളം വീതിയിൽ മണ്ണിടിച്ചിലുണ്ടായി.
കോർപറേഷന്റെ പ്രവർത്തനങ്ങൾ മാതൃക: എം.ബി. രാജേഷ്
തൃശൂർ: കോർപറേഷൻ നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളും മറ്റു തദ്ദേശസ്ഥാപനങ്ങൾക്കു മാതൃകയെന്നു മന്ത്രി എം.ബി. രാജേഷ്. 135 കോടിയുടെ ആർഡിഎസ്എസ് പദ്ധതിയുടെയും സംസ്ഥാനത്തെ ആദ്യ ആധുനിക മാലിന്യസംസ്കരണ പ്ലാന്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മൂന്നുകോടി ചെലവിട്ടു കുരിയച്ചിറയിൽ സ്ഥാപിച്ച ഇന്റലിജന്റ് ഓർഗാനിക് ഡൈജസ്റ്റർ വിത്ത് സോളാർ എയർഹീറ്റിംഗ് പ്ലാന്റിന്റെ ഉദ്ഘാടനം വൈകീട്ട് ആറിനും 135 കോടിയുടെ ആർഡിഎസ്എസ് വൈദ്യുതിപദ്ധതിയുടെ നിർമാണോദ്ഘാടനം രാത്രി ഏഴിനും മന്ത്രി നിർവഹിച്ചു. ദുർഗന്ധമില്ലാതെ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന ഇന്റലിജന്റ് ഓർഗാനിക് ഡൈജസ്റ്റർ വിത്ത് സോളാർ എയർഹീറ്റിംഗ് പ്ലാന്റിന്റെ നിർമാണമാണു പുർത്തിയാക്കിയത്. പ്രതിദിനം അഞ്ചു ടണ്‍ മാലിന്യം സംസ്കരിക്കാൻ കഴിയും. മാലിന്യസംസ്കരണത്തിൽ ഇൻഡോർ നഗരത്തിനൊപ്പം എത്തുകയാണു കോർപറേഷന്റെ ലക്ഷ്യമെന്നും 2025ലെ ജിഎഫ്സി ഫൈവ് സ്റ്റാർ റേറ്റിംഗ് മത്സരത്തിൽ കേരളത്തിൽനിന്ന് അംഗീകാരം ലഭിച്ചതു തൃശൂർ കോർപറേഷനാണെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ എം.കെ. വർഗീസ് പറഞ്ഞു. ചടങ്ങുകളിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, കൗണ്‍സിലർമാരായ ഷീബ ബാബു, രാജശ്രീ ഗോപൻ, എ.ആർ. രാഹുൽനാഥ്, ശ്യാമള വേണുഗോപാൽ, സജിത ഷിബു, സുഭി സുകുമാർ, ഷീബ ജോയ്, രേഷ്മ ഹെമേജ്, പി. സുകുമാരൻ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു, അസി.സെക്രട്ടറി എൻ.കെ. കൃഷ്ണകുമാർ, കോർപറേഷൻ എൻജിനീയർ പി.ആർ. ശ്രീലത, ക്ലീൻ സിറ്റി മാനേജർ പി.വി. അജിത്ത് എന്നിവർ പ്രസംഗിച്ചു.
സ്വയംസഹായസംഘങ്ങൾക്ക് ഒരുകോടിയുടെ വായ്പ
തൃശൂർ: അതിരൂപത സാമൂഹികക്ഷേമ വിഭാഗമായ സാന്ത്വനം സംസ്ഥാനസർക്കാരിന്റെ പിന്നാക്കവിഭാഗ വികസന കോർപറേഷൻവഴിയുള്ള (കെഎസ്ബിസിഡിസി) ഒരുകോടി രൂപയുടെ വായ്പാവിതരണവും വനിതാസംരംഭക പദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു. അതിരൂപത ഫാമിലി അപ്പസ്തൊലേറ്റ് സെന്ററിൽ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സാന്ത്വനം കാൻകെയർ പരിപാടിയുടെ കാൻസർപ്രതിരോധത്തിനുള്ള ബോധവത്കരണ സെമിനാറും നടത്തി. കെഎസ്ബിസിഡിസി ചെയർമാൻ അഡ്വ. ഉദയൻ പൈനാക്ക്, തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര, കെഎസ്ബിസിഡിസി തൃശൂർ എജിഎം വേണുഗോപാൽ. തൃശൂർ മാതൃവേദി പ്രസിഡന്റ് ഉജ്വല ബാബു, ജോസ് വട്ടക്കുഴി, സാന്ത്വനം ഡയറക്ടർ ഫാ. ജോജു ആളൂർ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡിക്സണ്‍ കൊളന്പ്രത്ത് എന്നിവർ പ്രസംഗിച്ചു.
ചേറ്റുവ പടന്ന പാലം തകർച്ചാഭീഷണിയിൽ
വാടാനപ്പള്ളി: ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് ചേറ്റുവ പുളിക്കക്കടവ് തീരദേശ റോഡിലുള്ള പടന്ന പാലം തകർച്ചാഭീഷണിയിൽ. സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ ഒട്ടനവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാലമാണ് ചേറ്റുവ തീരദേശ മേഖലയിലെ പടന്നചീപ്പിനോട് ചേർന്നുള്ള ഈ പാലം. പാലത്തിന്റെ വശങ്ങള് ഇടിഞ്ഞുകിടക്കുന്നതിനാൽ മഴവെള്ളം ഒലിച്ചിറങ്ങി പാലം തകർന്നുവീഴാൻ സാധ്യത ഏറെയാണ്. പാലത്തിന്റെ അടിഭാഗങ്ങളിൽ കോൺക്രീറ്റ് അടർന്നുനിൽക്കുന്ന നിലയിലാണ്. ദേശീയപാതയ്ക്കുവേണ്ടി ചേറ്റുവ പുഴയിൽനിന്നു ഡ്രജ്ജിംഗ് നടത്തി മണൽ വലിയ ടോറസ് വാഹനങ്ങളിൽ തീരദേശ റോഡിലൂടെയാണ് കൊണ്ടുപോകുന്നത്. നൂറുകണക്കിന് ടോറസ് വാഹനങ്ങളാണ് രാവും പകലും വ്യത്യാസമില്ലാതെ മണലുമായി തീരദേശ റോഡിലൂടെ കടന്നുപോകുന്നത്. ഭാരമേറിയ വാഹനങ്ങൾ പോകുന്നതിനാൽ പല ഭാഗങ്ങളിലും പുഴയുടെ സംരക്ഷണഭിത്തിക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്. വീടുകൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്. വകുപ്പുതല ഉദ്യോഗസ്ഥർ അടിയന്തരമായി പാലം സന്ദർശിക്കണമെന്നും പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും വീടുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നും സാമൂഹികപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
തിരുവെങ്കിടം പാനയോഗം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
ഗുരുവായൂർ: തിരുവെങ്കടം പാനയോഗത്തിന്റെ 2025ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗോപി വെളിച്ചപ്പാട് സ്മാരക പുരസ് കാരത്തിന് ചെണ്ട കലാകാരൻ സദനം വാസുദേവനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണു പുരസ് കാരം. എടവന മുരളിധരൻ സ്മാരക പുരസ്കാരം വാദ്യവിദ്വാൻ കോട്ടക്കൽ പ്രസാദിനാണ്. 10001 രൂപയും ഫലകവുമാണ് പുരസ്കാരം. ചങ്കത്ത് ബാലൻനായർ സ്മാരക പുരസ്കാരം പാനപൂജ പ്രവീൺ രാമചന്ദ്രൻ പുത്തൻവീട്ടിലിനാണ്. 10001 രൂപയും ഫലകവുമാണ് പുരസ്കാരം. കല്ലൂർ ശങ്കരൻ സ്മാരക പുരസ്കാരം മേള പ്രമാണി പരപ്പിൽ വേലായുധനാണ്. 5001 രൂപയും ഫലകവുമാണ് പുരസ്കാരം. അകമ്പടി രാധാകൃഷ്ണൻ നായരുടെ പേരിൽ നൽകുന്ന പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഹരിനാരായണനാണ്. 5001 രൂപയും ഫലകവുമാണ് പുരസ് കാരം. ഒാഗസ്റ്റ് ഏഴിന് രുഗ്മിണി റിജൻസിയിൽ നടക്കുന്ന ഗോപി വെളിച്ചപ്പാട് അനുസ്മരണ സദസിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികളായ ശശി വാറണാട്ട്, ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, മുരളി അകമ്പടി, ഷൺമുഖൻ തെച്ചിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കാട്ടാനക്കൂട്ടം അങ്കണവാടിയുടെ വൈദ്യുതവേലി തകർത്തു
അതിരപ്പിള്ളി: കാട്ടാനക്കൂട്ടം അങ്കണവാടികെട്ടിടത്തിനുചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതിവേലി തകർത്തു. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 17 ാം ബ്ലോക്കിലെ അങ്കണ വാടിക്കുചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയാണ് എണ്ണപ്പന മറിച്ചിട്ട് കാട്ടാനക്കൂട്ടം തകർത്തത്. ഇന്നലെ പുലർച്ചെ അഞ്ച് ആനകളടങ്ങുന്ന കൂട്ടമാണ് പന തള്ളിയിട്ട് വൈദ്യുതി വേലി തകർത്തത്. അതിരാവിലെ ജോലിക്കുപോയിരുന്ന പ്ലാന്റേഷൻ തൊഴിലാളികൾ കാട്ടനാക്കൂട്ടം പന മറിച്ചിട്ട് തിന്നുന്നതുകണ്ട് ബഹളംവച്ചതോടെ നാലെണ്ണം കാടുകയറി. കൂട്ടത്തിലെ മോഴയാന പനതിന്ന് കഴിയുന്നതുവരെ അവിടെ നിലയുറപ്പിച്ചു. പിന്നീട് കൂടുതൽ ആളുകൾ എത്തിയാണ് ആനയെ ബഹളംവച്ച് തുരത്തിയത്. കാട്ടനാക്കൂട്ടം മറിച്ചിട്ട എണ്ണപ്പന കെട്ടിടത്തിനു സമീപത്തേക്കാണു വീണത്. അതുമൂലം കെട്ടിടത്തിനു കെടുപാടുകൾ സംഭവിച്ചില്ല. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഓയിൽപാം ഫീൽഡ് ഓഫീസർ കെ.എം. ജോഫിയുടെ നേ തൃത്വത്തിൽ വൈദ്യുതിവേലി പുനസ്ഥാപിച്ചു. കുറച്ചുനാളുകൾക്കുമുന്പ്് അങ്കണവാടിക്കു സമീപമെത്തിയ കാട്ടാനയെക്കണ്ട് ഭയന്ന അങ്കണവാടി ടീച്ചറും ഹെൽപ്പറും കുട്ടികളുമായി ഇറങ്ങി ഓടിയിരുന്നു. തുടർന്നാണ് കെട്ടിടത്തിന് ചുറ്റും വൈദ്യുതിവേലി സ്ഥാപിച്ചത്. ജനവാസമേഖലയിൽനിന്നും മാറിയാണ് അങ്കണവാടികെട്ടിടം സ്ഥിതി ചെയ്യുന്നത്. ആനകൾ സ്ഥിരമായി ഇറങ്ങുന്ന സ്ഥലമായതിനാൽ കെട്ടിടം ഇവിടെനിന്നും മാറ്റിസ്ഥാപിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
സിപിഐ ജില്ലാപ്രതിനിധി സമ്മേളനം തുടങ്ങി
ഇരിങ്ങാലക്കുട: ഒന്നാംവട്ടവും രണ്ടാംവട്ടവും ഭരിച്ച എല്‍ഡിഎഫ്തന്നെ മൂന്നാംവട്ടവും അധികാരത്തില്‍ വരട്ടെ എന്നാണു ജനങ്ങള്‍ പറയുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഈ തീരുമാനത്തെ മാറ്റാനാണു യുഡിഎഫ് ശ്രമിക്കുന്നത്. അതിനായി എന്തുതലതിരിഞ്ഞ പ്രവൃത്തികളും അവര്‍ ചെയ്യും. ബിജെപിയുമായി വലിയ ചങ്ങാത്തത്തിലാണ് യുഡിഎഫ്. വടകര, ബേപ്പൂര്‍ മോഡല്‍ സംഖ്യത്തിന്റെ തഴമ്പാണ് കോണ്‍ഗ്രസിന്റെ കൈപ്പത്തിയില്‍. എസ്ഡിപിയെ അടക്കം പുതുരൂപങ്ങളെ ചേര്‍ത്തുകൊണ്ട് ആ പഴയസംഖ്യം വിപുലീകരിച്ചിരിക്കുകയാണിന്ന് കോണ്‍ഗ്രസും യുഡിഎഫും. എല്ലാ അടവും പയറ്റിയാലും കോണ്‍ഗ്രസിന്റെ നീക്കത്തെ ജനങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ സംസ്ഥാന എക്സി. അംഗം സി.എന്‍. ജയദേവന് പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പുഷ്പചക്രം സമര്‍പ്പിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആര്. രമേഷ്കുമാര്‍ രക്തസാക്ഷി പ്രമേയവും ജില്ലാ എക്സി. അംഗം കെ.ജി. ശിവാനന്ദന് അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. കെ.വി. വസന്തകുമാര്‍ ചെയര്‍മാനും കെ.എസ്. ജയ, ഇ.ടി. ടൈസണ്‍മാസ്റ്റര്‍, എന്‍.കെ. ഉദയപ്രകാശ്, ബിനോയ് ഷെബീര്‍ എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയവും പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയുമാണു സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്. ടി.കെ. സുധീഷ് കണ്‍വീനറായ പ്രമേയകമ്മിറ്റിയും ടി. പ്രദീപ്കുമാര്‍ കണ്‍വീനറായ ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും രാഗേഷ് കണിയാംപറമ്പില്‍ കണ്‍വീനറായ മിനിറ്റ്സ് കമ്മിറ്റിയും സമ്മേളനം തെരഞ്ഞെടുത്തു.
പാലയൂർ തീർഥകേന്ദ്രത്തിൽ തർപ്പണത്തിരുനാളിനു തുടക്കം
പാലയൂർ: മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ മാർ തോമാശ്ലീഹായുടെ തർപ്പണത്തിരുനാളിന് ഇന്നുതുടക്കം. ദീപക്കാഴ്ചയുടെ സ്വിച്ച്ഓൺ ചാവക്കാട് എസ്എച്ച്ഒ വി.വി. വിമൽ നിർവിച്ചു. ഫാ. പ്രവീൺ ചിറയത്ത് മുഖ്യകാർമികനായി അർപ്പിച്ച ദിവ്യബലിക്കുശേഷം സംഘടിപ്പിച്ച വേദിയിലായിരുന്നു സ്വിച്ച് ഓൺ. ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ജനറൽ കൺവീനർ ടി.ജെ. ഷാജു, തീർഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത് എന്നിവർ പ്രസംഗിച്ചു. പാലയൂർ ഇടവകയിലെ പ്രവാസി കൂട്ടായ്മയാണ് ദീപലങ്കാരം ഒരുക്കിയതെന്നു കൺവീനർ കെ.ജെ. യേശുദാസ്, ജോയിന്റ്് കൺവീനർ പിയൂസ് ചിറ്റിലപ്പിള്ളി എന്നിവർ അറിയിച്ചു. വർണമഴയ്ക്ക് കൺവീനർ അഡ്വ. ഇ. എം. സാജൻ, ജോയിന്റ് കൺവീനർ എൻ.ആർ. സ്റ്റീഫൻ എന്നിവർ നേതൃത്വം നൽകി. ഇടവകയിലെ കുട്ടികളുടെ അരങ്ങേറ്റവും ഉണ്ടായിരുന്നു. ഇന്നു രാവിലെ മുതൽ വീടുകളിലേക്ക് എഴുന്നള്ളിപ്പുകൾ ആരംഭിക്കും. വൈകീട്ട് 5.30ന്റെ ദിവ്യബലിക്കുശേഷം കൂടുതുറക്കൽ ശുശ്രുഷ. അതിരൂപത വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ മുഖ്യകാർമികനാകും. രാത്രി 10ന് അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് സമാപനം. തുടർന്ന് വർണമഴ. 11.30 വരെ ബാന്റ്വാദ്യസംഗമം. നാളെ രാവിലെ 10ന് തിരുനാൾ പാട്ടുകുർബാന. ഇന്നും നാളെയും തിരുനാൾ ഭക്ഷ ണം പാഴ്സലായി ലഭിക്കും.
സ്ത്രീകളും യുവാക്കളും കൈവിട്ടു; പാർട്ടി വോട്ടുകൾ ചോർന്നു
സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: സംസ്ഥാനസർക്കാരിനെതിരേ സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണബാങ്കുകളിലെ അഴിമതിയടക്കം ഭരണവിരുദ്ധവികാരം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. ഇടതുപക്ഷത്തിനു സ്ഥിരമായി ലഭിച്ച സ്ത്രീകളുടെയും യുവാക്കളുടെയും വോട്ട് എൻഡിഎയ്ക്കു ലഭിച്ചു. എൽഡിഎഫിന്റെയും പാർട്ടിയുടെയും പ്രതീക്ഷകളെ തകിടംമറിച്ചാണു വി.എസ്. സുനിൽ കുമാറിന്റെ തോൽവി. പാർട്ടി കേന്ദ്രങ്ങളിൽനിന്ന് വോട്ടു ചോർന്നു. ന്യൂനപക്ഷസമുദായങ്ങൾ കോണ്‍ഗ്രസിനൊപ്പംനിന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പുപ്രചാരണ രീതി വ്യത്യസ്തമായിരുന്നു. സുരേഷ് ഗോപിക്കായി അഞ്ചുവർഷത്തോളം സോഷ്യൽ മീഡിയ പേജുകളും ഇൻസ്റ്റഗ്രാം ഹാൻഡിലുകളും വാടകയ്ക്കെടുത്തു പ്രചാരണം നടത്തി. ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാർഥിയെ പരിചയപ്പെടുത്താൻ പ്രത്യേക പ്രവർത്തനം നടത്തി. സ്ഥാനാർഥി സെലിബ്രിറ്റി ആയതു കുടുംബസംഗമങ്ങളിൽ ഗുണംചെയ്തു. തൃശൂർ പൂരം വെടിക്കെട്ട് വിവാദം എൽഡിഎഫിന് എതിരായി ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പുദിനത്തിൽ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ നടത്തിയ വാർത്താസമ്മേളനം ന്യൂനപക്ഷങ്ങളെ അകറ്റി. വോട്ടുചേർക്കുന്നതിൽ ബൂത്ത് കമ്മിറ്റികൾ വീഴ്ചവരുത്തി. അവസാനഘട്ടത്തിലുണ്ടായ വീഴ്ചകൾ ഗൗരവത്തിൽ കാണണമെന്നും സാന്പ്രദായികരീതിയിലുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പുപ്രവർത്തത്തിൽ മാറ്റംവരുത്തണമെന്നും ആവശ്യമുയർന്നു. കേരളത്തിലുടനീളം ബിജെപി കൃത്രിമമായി വോട്ടുചേർത്തതു തടയാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഡൽഹി ലഫ്. ഗവർണർ കേരളത്തിലെത്തി മതമേലധ്യക്ഷൻമാരുമായി ചർച്ചനടത്തിയതു ക്രൈസ്തവവോട്ടുകൾ സമാഹരിക്കാനാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു വ്യവസായികളെ ഭീഷണിപ്പെടുത്തി വലിയതോതിൽ പണമൊഴുക്കിയാണു ബിജെപി വിജയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരങ്ങൾക്കു സെന്റ് ജോസഫ്സിൽനിന്നു മൂന്നുപേർ
ഇരിങ്ങാലക്കുട: ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ് യൂണിവേഴ്സിറ്റി മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ യൂണിവേഴ്സിറ്റി ടീമിന്റെ ഭാഗമാവാന്‍ സെന്റ് ജോസഫ്സ് കോളജില്‍നിന്നു മൂന്നുപേർ. ഇന്ത്യന്‍ യൂണിവേഴ്സിറ്റി പുരുഷ - വനിതാവിഭാഗം ബാസ്കറ്റ്ബോള്‍ ടീമിന്റെ സൈക്കോളജിസ്റ്റായി കോളജിലെ കായികവിഭാഗം അധ്യാപകന് ഡോ. സ്റ്റാലിന് റാഫേല്‍, വനിതാ ബാസ്കറ്റ്ബോള്‍ ടീമിന്റെ സഹപരിശീലകനായി ജോണ്സണ് തോമസ്, ഇന്ത്യന്‍ യൂണിവേഴ്സിറ്റി വനിതാവിഭാഗം വോളിബോള്‍ ടീമംഗമായി കോളജിലെ ഒന്നാംവര്‍ഷ പിജി വിദ്യാര്‍ഥിനി റെനി ജോസഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഒരു കോളജില്‍നിന്നു ലോകമേളയിൽ വ്യത്യസ്തമായ മൂന്നുവിഭാഗങ്ങളില്‍ അംഗങ്ങളായി പങ്കെടുക്കുന്ന അപൂര്‍വനേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യ കോളജാണ് സെന്റ് ജോസഫ്സ്. സ്പോര്‍ട്സ് സൈക്കോളജിയില്‍ അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനുള്ള സ്പോര്‍ട്സ് സൈക്കോളജിസ്റ്റാണ് ഡോ. സ്റ്റാലിന് റാഫേല്‍. എന്‍ഐഎസ് ഡിപ്ലോമയില്‍ രണ്ടാംറാങ്കുകാരനായ ജോണ്സണ് തോമസ് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാസ്കറ്റ്ബോള്‍ പരിശീലകനാണ്. പാലക്കാട് സ്വദേശിനിയായ റെനി ജോസഫ്, അഞ്ചുവര്‍ഷമായി സെന്റ് ജോസഫ്സ് കോളജിലെ വിദ്യാര്‍ഥിനിയാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി, കേരള ജൂണിയര്‍ വോളിബോള്‍ ടീമുകളിലും അംഗമായിട്ടുണ്ട്. നിരവധി അന്തര്‍ദേശീയ, ദേശീയ കായികതാരങ്ങളെ കേരളത്തിനു സംഭാവനചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളജിന്റെ ഈ അപൂര്‍വനേട്ടം, സ്പോര്‍ട്സ് ചരിത്രത്തില്‍ മറ്റൊരു സുവര്‍ണയുഗത്തിന് ആരംഭം കുറിക്കുകയാണെന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അഭിപ്രായപ്പെട്ടു.
അയ്യന്തോളിൽ തെരുവുകന്നുകാലികളാണ് പ്രശ്നം
സ്വന്തം ലേഖകൻ അയ്യന്തോൾ: നാടാകെ തെരുവുനായ്ശല്യം രൂക്ഷമാകുന്പോൾ ജില്ലയുടെ ഭരണസിരാകേന്ദ്രമായ അയ്യന്തോളിൽ തെരുവുകന്നുകാലികളാണ് പ്രശ്നം. കിടാങ്ങളടക്കമുള്ള പതിനഞ്ചോളം കന്നുകാലികളാണ് ഉടമസ്ഥരില്ലാതെ കളക്ടറേറ്റ് പരിസരത്തു രാവെന്നോ പകലെന്നോ ഭേദമില്ലാതെ അലഞ്ഞുതിരിയുന്നത്. കോടതികളിലേക്കും സിവിൽ സ്റ്റേഷനിലേക്കുമടക്കം എത്തുന്ന കാൽനടയാത്രികർക്കും ഇരുചക്രവാഹനയാത്രക്കാർക്കും കന്നുകാലികൾ വലിയ ഭീഷണിയുയർത്തുന്നുണ്ട്. ബസുകളുടെ മുന്നിലേക്കുവരെ പാഞ്ഞുവരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏറെനേരം ഗതാഗതം തടസപ്പെടുന്ന സ്ഥിതിവരെ അയ്യന്തോളിലുണ്ടായിട്ടുണ്ട്. റോഡിനു നടുവിൽ കിടാങ്ങൾ കിടക്കുന്പോൾ അവയ്ക്കു സംരക്ഷണമൊരുക്കി ചുറ്റും നിലയുറപ്പിക്കുന്ന കന്നുകാലികൾ ആളുകളും വാഹനങ്ങളും അടുത്തെത്തുന്പോൾ കിടാങ്ങളെ എടുക്കാൻ വരുന്നതാണെന്നു കരുതി അക്രമകാരികളാവുകയാണ്. ജില്ലാ കോടതി ജീവനക്കാരിയെയും സിവിൽ സ്റ്റേഷൻ ജീവനക്കാരനെയുമൊക്കെ ഈ കന്നുകാലികൾ ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവയെ പിടികൂടാനുള്ള നടപടികളുമായിട്ടില്ല. അലഞ്ഞുതിരിയുന്ന ഇവയ്ക്ക് ഉടമസ്ഥരുണ്ടോ എന്നുപോലും ആർക്കുമറിയില്ല. ഇങ്ങനെ അലഞ്ഞുതിരിയുന്ന കന്നുകാലികളെ സംരക്ഷിക്കാൻ കളക്ടറേറ്റ് ക്വാർട്ടേഴ്സിനുസമീപം കന്നുകാലി ഷെൽട്ടർ ആരംഭിച്ചെങ്കിലും ഇപ്പോഴതു പ്രവർത്തിക്കുന്നില്ല. അതുകൊണ്ടുതന്നെ കളക്ടറേറ്റ് കോന്പൗണ്ടിലും കളക്ടറേറ്റിനുമുന്നിലുള്ള ബസ് ഷെൽട്ടറിലുമാണ് ഇപ്പോൾ ഇവ കിടക്കുന്നത്. ബസ് ഷെൽട്ടർ ചാണകമിട്ടു ദുർഗന്ധപൂരിതമാക്കിയിട്ടുണ്ട്. അതുകൊണ്ട് ബസ് ഷെൽട്ടറിനകത്തു യാത്രക്കാർ കയറുന്നില്ല. മഴയത്തു കന്നുകാലികൾ ബസ് ഷെൽട്ടറിനകത്തും ആളുകൾ ബസ് ഷെൽട്ടറിനു പുറത്തും നിൽക്കുന്ന കാഴ്ചയാണുള്ളത്.
വിദ്യാർഥിനി മരിച്ചനിലയിൽ
കൊടുങ്ങല്ലൂർ: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേത്തല പറമ്പിക്കുളങ്ങര എടച്ചാലിൽ പ്രദീപിന്റെ മകൾ നന്ദകൃഷ്ണയെയാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ശൃംഗപുരം പി. ഭാസ്കരൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. കൊടുങ്ങല്ലൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: പ്രിയ. സഹോദരി: വൃന്ദ (വിദ്യാർഥി, വിമല കോളജ് തൃശൂർ).
ഓട്ടോറിക്ഷയിൽ ഡ്രൈവർ മരിച്ചനിലയിൽ
പുന്നയൂർക്കുളം: വെളിയങ്കോട് കിണർ സെന്ററിൽ ഓട്ടോ ഡ്രൈവറായ വലിയകത്ത് നൗഷാദിനെ (45) പുത്തൻപള്ളിയിൽ ഓട്ടോറിക്ഷക്കുള്ളിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. പെരുന്പടപ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം കബറടക്കം നടത്തി.
മരിച്ചനിലയിൽ കണ്ടെത്തി
വടക്കാഞ്ചേരി: വയോധികനെ വിടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഓട്ടുപാറ - വാഴാനി റോഡിൽ ഉദയാനഗറിൽ രണ്ടാം സ്ട്രീറ്റിൽ വാടകക്ക് താമസിച്ചിരുന്ന ശശീന്ദ്രനാണ് (61) മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
മേലൂർ ശാന്തിപുരത്ത് കിണർ ഇടിഞ്ഞുതാണു
മേലൂർ: ശാന്തിപുരം ഒന്നാം വാർഡിൽ വീട്ടുപറമ്പിലെ കിണർ പൂർണമായി ഇടിഞ്ഞുതാഴ്ന്നത് വീട്ടുടമയെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തി. ശാന്തിപുരം പള്ളിക്കുസമീപം നെറ്റിക്കാടൻ ജോസ്മോന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. വെട്ടുകല്ലിന്റെ സാന്നിധ്യമുള്ള പ്രദേശത്ത് കിണർ ഇടിയാനുള്ള സാഹചര്യവും സാധ്യതയും പരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവമറിഞ്ഞ് വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
വിജയോത്സവം നടത്തി
കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ വിജയോത്സവം നടത്തി. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറൽ മോൺ. വിൽസൺ ഈരത്തറ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ലിജു പോൾ പറമ്പത്ത് അധ്യക്ഷത വഹിച്ചു. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരിമ്പൻ അനുഗ്രഹ പ്രഭാഷണം നടത്തി. പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരൻ, പിടിഎ പ്രസിഡന്റ് സെബാസ്റ്റ്യൻ കല്ലേലി, എംപിടിഎ പ്രസിഡന്റ് ബിന്ദു ജേക്കബ്, ഹെഡ് മാസ്റ്റർ എം.ടി. ജെയ്സൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി.കെ. ആന്റു, എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി ജോസ്, ഇടവക ട്രസ്റ്റീ അഗസ്റ്റിൻ കരിപ്പായി, ആർഎസ്എ കൺവീനർ ഡേവിസ് പേങ്ങിപ്പറമ്പിൽ, ഒഎസ്എ പ്രസിഡന്റ്് ലോനപ്പൻ വെണ്ണാട്ടുപറമ്പിൽ, കാസ് പ്രതിനിധി ആന്റണി തോമസ്, ഫസ്റ്റ് അസിസ്റ്റന്റ് എ.ഡി. ലിൻസി , സ്റ്റാഫ് പ്രതിനിധി ബിറ്റു സാമൂവൽ എന്നിവർ പ്രസംഗിച്ചു. മൂര്‍ക്കനാട് സെന്റ്് ആന്റണീസ് മൂര്‍ക്കനാട്: മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ വിജയോത്സവവും പൊതുയോഗവും എന്‍എംഎംഎസ്, സംസ്കൃതം, യുഎസ്എസ് സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചവര്‍ക്കുള്ള അനുമോദനവും സംയുക്തമായി നടത്തി. ഇരിങ്ങാലക്കുട കോ ര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇരുമ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന അനുഗ്രഹപ്രഭാഷണവും നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, പിടിഎ പ്രസിഡന്റ് എം.എം. ഗിരീഷ് അധ്യക്ഷത വഹിച്ചു. പള്ളി ട്രസ്റ്റിമാരായ പോള്‍ തേരുപറമ്പില്‍, ജെറാള്‍ഡ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പിടിഎ സെക്രട്ടറി പഞ്ചമി ഡേവിസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫസ്റ്റ് അസിസ്റ്റന്റ്് ബിന്ദു തോമസ് വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി എം.എല്‍. ശാലിനി നന്ദി പറഞ്ഞു.
മെറ്റ്സിൽ വിദ്യാർഥികൾക്ക് ഇൻഡക്ഷൻ പ്രോഗ്രാം
മാള: മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നാലുവർഷ ബിരുദ കോഴ്സിലെ ഒന്നാം വർഷ വിദ്യാർഥികളുടെ ഇൻഡക്ഷൻ പ്രോഗ്രാം "ആരംഭം 2കെ25' നടത്തി. മാള എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ ഉദ്ഘാടനം ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ പ്രഫ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, പ്രിൻസിപ്പൽ പ്രഫ. ഫോൺസി ഫ്രാൻസിസ്, മാനേജ്മെന്റ്് വിഭാഗം മേധാവി പ്രഫ. പി. എസ്. പ്രസിത, പി.ജി. ഷിൻസി , മുഹമ്മദ് ഷമീൽ, കായിക വിഭാഗം മേധാവി കെ.എം. സനീഷ്, സി.എസ്. ശ്രീലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.
എന്‍ജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്തും: മന്ത്രി
കാട്ടൂര്‍: സിഡ്കോയുടെ കീഴിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനുസമീപത്തെ കുടിവെള്ള സ്രോതസുകളില്‍ രാസമാലിന്യം കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പഠിക്കാന്‍ തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്താന്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രദേശങ്ങളിലെ മണ്ണ് പരിശോധിക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ കോഴിക്കോട് ലാബിലേക്ക് അയച്ച ജല സാമ്പിളുകളുടെ പരിശോധനാ ഫലം വന്നതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. കാട്ടൂര്‍ പഞ്ചായത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിനും മറ്റ് വകുപ്പുകള്‍ക്കും പരാതി നല്‍കുകയും പ്രശ്നം താലൂക്ക് വികസനസമിതിയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കാക്കനാടുള്ള റീജണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ചുറ്റുവട്ടത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ പിഎച്ച് വളരെ താഴെയാണെന്നും അലുമിനിയം, സിങ്ക്, ഓയില്‍, ഗ്രീസ് തുടങ്ങിയ മാലിന്യങ്ങള്‍ കാണുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. എസ്റ്റേറ്റിലെ ചില കമ്പനികള്‍ പുറന്തള്ളുന്ന രാസമാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമാണ് ഒരു കിലോമീറ്ററിലേറെ ദൂരമുള്ള കിണറുകളെ പോലും മലിനമാക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കാട്ടൂര്‍ പഞ്ചായത്ത് ഹാളില്‍നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, പഞ്ചായത്ത് സെക്രട്ടറി വി.എ. ഉണ്ണികൃഷ്ണന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂളിന്റേയും വിഎച്ച്എസ്ഇയുടെയും പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. എല്ലാ കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം ഒരുക്കണമെന്ന് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കിഫ്ബി പദ്ധതിയില്‍ ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് വിഎച്ച്എസ്ഇ ബ്ലോക്കിന്റെ മൂന്നാമത്തെ നില നിര്‍മിക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ചടങ്ങില്‍ അധ്യക്ഷയായി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിമേഷ്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിനു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, വിദ്യാകിരണം ജില്ലാ കൊ ഓഡിനേറ്റര്‍ എന്‍.കെ. രമേഷ്, പ്രിന്‍സിപ്പല്‍മാരായ കെ.ആര്. ഹേന, ബിന്ദു പി. ജോണ്‍, ഹെഡ്മിസ്ട്രസ്മാരായ കെ.എസ്. സുഷ, പി.എം. അസീന, പിടിഎ പ്രസിഡന്റ്് പി.കെ. അനില്‍കുമാര്‍, എസ്എംസി ചെയര്മാന് എ.വി. ഷൈന്‍, ഒഎസ്എ പ്രതിനിധി അംബിക മുരളി എന്നിവര്‍ പങ്കെടുത്തു.
ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി
ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തി. മുംബൈ ചെമ്പൂർ ശങ്കരാചാര്യ ട്രസ്റ്റ് ഭാരവാഹി കലവായി മാമദേവേന്ദ്രയും ഭാര്യ സരസ്വതിയുമാണ് പ്രതീകാത്മക നടയിരുത്തൽ നിർവഹിച്ചത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. രാവിലെ ശീവേലിക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വത്തിലെ കൊമ്പൻ ജൂണിയർ വിഷ്ണുവിനെയാണ് പ്രതീകാത്മകമായി നടയിരുത്തിയത്. മേൽശാന്തി കെ.എം. അച്യുതൻ നമ്പൂതിരിയാണ് ചടങ്ങ് നിർവഹിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മദ്യലഹരിയില്‍ യുവാക്കളെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പുതുക്കാട്: ആമ്പല്ലൂരില്‍ ബാറില്‍വച്ച് ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നതുകണ്ട് ചിരിച്ചതിലുള്ള ദേഷ്യത്തില്‍ യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കല്ലൂര്‍ കോട്ടായി സ്വദേശി ചിങ്ങിനിക്കാടന്വീട്ടില് ഡെന്നീസ്, കല്ലൂര്‍ പാലയ്ക്കപറമ്പ് സ്വദേശി കോന്നത്തുപറമ്പില്‍ വീട്ടില്‍ രജീഷ് എന്നിവരാണ് അറസ്റ്റിലായത്. അമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി കിഴക്കൂട്ട് വീട്ടില്‍ അഭിരാം, കല്ലൂര്‍ സ്വദേശി മണപ്പെട്ടി വീട്ടില്‍ നിധിന് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം, കൊലപാതക ശ്രമം, കവര്‍ച്ച, മോഷണം, ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് ഡെന്നീസ്. ഇയാള്‍ക്കെതിരേ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂര്‍, പേരാമംഗലം, വിയ്യൂര്‍ പോലീസ് സ്റ്റേഷനുകളിലായി കേസുകളുണ്ട്. പുതുക്കാട് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഹന്, എസ്ഐ എന്‍. പ്രദീപ്, സീനിയര്‍ സിപിഒമാരായ ഷമീര്‍, ഫൈസല്‍, സിപിഒ കിഷോര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാർഷികവും കുടുംബസംഗമവും
പുന്നയൂർക്കുളം: മർച്ചന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും നടത്തി. വ്യാപാരി വ്യവസായി ഏകോപനസമതി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രഡിഡന്റ് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു. കുടുംബസുരക്ഷാ പദ്ധതിയായ ഭദ്രം, ഭദ്രം പ്ലസ്, ബെനവലന്റ് സൊസൈറ്റി എന്നിവയിൽനിന്നായി ആശ്രിതർക്ക് 18.5 ലക്ഷം രൂപയുടെ സഹായം വിതരണംചെയ്തു. മെഡിക്കൽ ഇൻഷൂറൻസ് പദ്ധതി വിശദികരിച്ചു. കവി ടി.എം. ഡെറി പോളിനെ നടൻ ശിവജി ഗുരുവായൂർ ആദരിച്ചു. വ്യാപാരികളുടെ മക്കളിൽ ഉന്നതവിജയം നേടിയ 16പേർക്ക് ഉപഹാരം നൽകി. ജില്ലാസെക്രട്ടറി എം.കെ. പോൾസൺ, നിയോജകമണ്ഡലം ജനറൽ കൺവീനർ ജോജി തോമസ്, വിവിധ യൂണിറ്റ് പ്രസിഡന്റുമാരായ ഷാജൻ വാഴ പ്പുള്ളി, ഉണ്ണികൃഷ്ണൻ, ലിയോൺ വാഴപ്പുളളി, ഒ. ഏനു എന്നിവർ പ്രസംഗിച്ചു.
പോലീസുകാർക്കെതിരേ കേസെടുക്കാന്‍ കോടതി വിധി
കുന്നംകുളം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ മർദിക്കുകയും പരിക്കേൽപ്പിക്കുകയുംചെയ്ത സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാർക്കെതിരേ കേസെടുത്ത് കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. വളരെ അപൂർവമായ നടപടികളിലൂടെയാണ് കോടതി പോലീസുകാരെ പ്രതികളാക്കി കേസെടുക്കുന്നത്. 2023 ഏപ്രിൽ അഞ്ചിന് ചൊവ്വന്നൂരിൽവച്ച് വഴിയരികിൽനിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കുകയും ഇത് ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം സ്റ്റേഷനിലെ എസ്ഐ നുഹ്മാൻ, സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് എസ്ഐയും സിപിഒമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കി, പോലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് വ്യാജ എഫ്ഐആര്‍ ഉണ്ടാക്കി സുജിത്തിനെ ജയിലിലടയ്ക്കാനായിരുന്നു പോലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസിലാക്കിയ ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. തുടർന്ന് കോടതിയുടെ നിർദേശാനുസരണം വൈദ്യപരിശോധനയിൽ പോലീസ് അക്രമണത്തിൽ സുജിത്തിന്റെ ചെവിക്ക് തകരാർ സംഭവിച്ചു എന്നു തെളിഞ്ഞു. തുടർന്ന് സുജിത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതിനൽകി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ സുജിത്തിനെ അഞ്ചു പോലീസുകാർചേർന്ന് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭ്യമായി. പോലീസിനെതിരേ സുജിത്ത് നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പോലീസുകാർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് എൽ. ജയന്ത് ഉത്തരവിട്ടത്. സുജിത്തിനുവേണ്ടി കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്കൂടിയായ അഡ്വ.സി.ബി. രാജീവ് ഹാജരായി. പോലീസുകാർതന്നെ പ്രതികളായ കേസായതിനാൽ കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും കേസിന്റെ തുടർനടപടികൾ.
ആക്ട്സ് തൃശൂരിന്റെ അഭിമാനം: കളക്ടർ
വടക്കാഞ്ചേരി: ജീവൻരക്ഷാ രംഗത്ത് മഹനീയ മാതൃകതീർത്ത തൃശൂരിന്റെ അഭിമാനമാണ് ആക്ട്സെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. ആക്ട്സ് രജതജൂബിലിയോടനുബന്ധിച്ച് നിർധനരോഗികൾക്കുവേണ്ടിയുള്ള സൗജന്യ ഡയാലിസിസ് കെയർ ആംബുലൻസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. വി.വി. ഫ്രാൻസിസ് അധ്യക്ഷതവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വപ്നസൗധം ഭവന നിർമാണപദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഓഫർലെറ്റർ വിതരണംചെയ്തു. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. വി. അബ്ദുൾഖാദറിന് 'ഭദ്രപഥം' അവാർഡ് സമർപ്പിച്ചു. മാധ്യമ പ്രവർത്തനത്തിന് അവാർഡ് നേടിയ വടക്കാഞ്ചേരി പ്രസ് ക്ലബ് അംഗങ്ങളായ ടി.ഡി. ഫ്രാൻസിസ്, ശിവപ്രസാദ് പട്ടാമ്പി എന്നിവരെ ആദരിച്ചു. കൗൺസിലർ പി.എൻ. വൈശാഖ്, ആക്ട്സ് ജില്ലാ വൈസ് പ്രസിഡന്റ് സി. ആർ. വത്സൻ, ബ്രാഞ്ച് രക്ഷാധികാരി അജിത്കുമാർ മല്ലയ, ട്രഷറർ വി. അനിരുദ്ധൻ, സെക്രട്ടറി കെ.എം. അബ്ദുൾ സലീം, സിബിൻ ജോണി, കെ.ബി. ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു.
അന്വേഷണം ആവശ്യപ്പെട്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത്
പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്ന സംഭവത്തിൽ അന്വേഷണംനടത്താൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ. പുതുക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ തീരുമാനമായതായും അദ്ദേഹം പറഞ്ഞു. സീലിംഗ് തകർന്നതിലുണ്ടായ നഷ്ടം കരാർ കമ്പനിയിൽനിന്ന് ഈടാക്കാനും തീരുമാനമായി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. കഴിഞ്ഞദിവസമാണ് ഐസൊലേഷൻ വാർഡിന്റെ മുൻവശത്തെ സീലിംഗ് കാറ്റിൽവീണത്. വാർഡിൽ നടക്കുന്ന വൈദ്യുതീകരണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെയാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെറിയതോതിലുള്ള പോരായ്മകൾ വലുതാക്കി, ജില്ലയിലെതന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയെ മോശമായി ചിത്രീകരിക്കാനും സർക്കാർ ആശുപത്രികളിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കി സ്വകാര്യ ആശുപത്രികൾക്ക് നേട്ടമുണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്നും കെ.എം. ചന്ദ്രൻ പറഞ്ഞു.
തിരുവില്വാമല കുടുംബാരോഗ്യകേന്ദ്രം : വികസനം വാക്കില്‍മാത്രം
തിരുവില്വാമല: കുടുംബാരോഗ്യകേന്ദ്രത്തിൽ എക്സ് റേ യൂണിറ്റ്, ക്വാർട്ടേഴ്സ്, രാത്രികാല സേവനം തുടങ്ങിയ സൗകര്യങ്ങൾ കടലാസിനും വാക്കിലും ഒതുങ്ങുന്നു. അപകടാവസ്ഥയിലായ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചു ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നൊക്കെ അധികൃതർ പറഞ്ഞിരുന്നെങ്കിലും ആശുപത്രി തരംതാഴ്ത്തി ഉള്ളസൗകര്യങ്ങൾ ഇല്ലാതാകുന്ന അവസ്ഥയാണിവിടെ. ക്വാട്ടേഴ്സ് കെട്ടിടങ്ങൾ വീഴുന്നതിനുമുമ്പ് പൊളിച്ചെങ്കിലും ആ സ്ഥാനത്ത് എക്സ്റേ യൂണിറ്റിനു പകരം മാലിന്യം സൂക്ഷിക്കാനുള്ള ഷെഡാണ് പണിതത്. ബാക്കി ആശുപത്രി കെട്ടിടത്തോടുചേർന്ന ഭാഗം കാടുപിടിച്ചു കിടക്കുകയാണ്. മാലിന്യം സംസ്കരിക്കാനുള്ള ഇൻസിനറേറ്റർ കുഴൽപൊട്ടി നാളുകളായി ഉപയോഗശൂന്യമാണ്. ഇവിടത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇടയ്ക്കൊക്കെ കൊണ്ടുപോകാറുണ്ടെങ്കിലും ബാക്കിയുള്ളവ ആശുപത്രിവളപ്പിൽതന്നെ കത്തിക്കുകയാണ് പതിവെന്ന് പരിസരവാസികൾ പറയുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രി തരംതാഴ്ത്തിയതോടെ ഓഫീസും ഫയലുകളും ഇവിടെനിന്ന് കൊണ്ടുപോയി. വണ്ടിയും ഡ്രൈവറുമടക്കം ബ്ലോക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെയും ഇവിടെനിന്നുമാറ്റി . ആശുപത്രി തരംതാഴ്ത്തിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന് നാട്ടുകാർ പരാതി നൽകിയിരുന്നു. ജില്ലയുടെ വടക്കേ അറ്റത്തു പാലക്കാട് ജില്ലയോടുചേർന്നുള്ള ആരോഗ്യകേന്ദ്രത്തിൽ നിലവിൽ രാത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. ഇതിനിടെയായിരുന്നു തരംതാഴ്ത്തൽ നടപടി. തിരുവില്വാമലയിലേയും പരിസരപ്രദേശങ്ങളിലേയും സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം. രാവിലെ ഒ.പി. വിഭാഗത്തിൽ നല്ല തിരക്കാണ്. എന്നാൽ ആറുമണി കഴിഞ്ഞാൽ രോഗികൾ ഉണ്ടെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ല. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളായിരുന്ന സർക്കാർ ആശുപത്രികളെല്ലാം സൗകര്യങ്ങള്‍, ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടിയപ്പോൾ ഇവിടെ ഉണ്ടായിരുന്ന സൗകര്യങ്ങൾ കുറയുന്ന അവസ്ഥയാണ്.
മൂന്നുപീടികയിൽ സവാള കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ചു
മൂന്നുപീടിക: ദേശീയപാത 66 മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടുപേർക്കു പരിക്ക്. ഡ്രൈ വർ ചാവക്കാട് അകലാട് സ്വദേശി വെണ്ടാട്ടിൽ റഫീക്ക് (48), മണത്തല സ്വദേശി റജബ് മൻസിലിൽ ഫർഹാൻ (18) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ മൂന്നുപീടികയിലെ ഫസ്റ്റ് എയ്ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നാലോടെ മൂന്നുപീടിക സെന്ററിനു തെക്കുഭാഗത്താണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നും ചാവക്കാട്ടേയ്ക്കു പോയിരുന്ന കാറും സവാള കയറ്റി എറണാകുളം ഭാഗത്തേയ്ക്കുപോയിരുന്ന ചരക്കുലോറിയുമാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തിയിരുന്നു.
ബിജെപി മാർച്ച് തടയാൻ പോലീസ് ഏർപ്പെടുത്തിയ സന്നാഹം ജനത്തെ വലച്ചു
കൊടുങ്ങല്ലൂർ: ബിജെപി മാർച്ചിനെ തുടർന്ന് നഗരത്തിൽ പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ജനം വലഞ്ഞു. നഗരസഭയിലെ വിവിധ ആവശ്യങ്ങൾ ഉയർത്തിയാണ് ബിജെപി ഇന്നലെ നഗരസഭ ഓഫീസ് മാർച്ച് നടത്തിയത്. എന്നാൽ രാവിലെത്തന്നെ നഗരത്തിലേക്കുള്ള വാഹന ഗതാഗതത്തിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി. ചന്തപ്പുരയിൽനിന്നും വടക്കേനട വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വടക്കേ നടയിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം സമരക്കാരെ നേരിടാൻ ബാരിക്കേഡുകൾ ഉയർത്തിയതോടെ ഈ വഴിക്കുള്ള കാൽ നടയാത്രപോലും തടസപ്പെട്ടു. തൃശൂരിൽ നിന്നും വന്ന ബസുകളെല്ലാം കാവിൽക്കടവിൽ സർവീസ് അവസാനിപ്പിക്കേണ്ടിവന്നു. തൃശൂരിലേക്കു പോകേണ്ട യാത്രക്കാർ നഗരത്തിൽ ബസില്ലാതെ പലയിടങ്ങളിലായി വലഞ്ഞു. വാഹനങ്ങൾ തെക്കേനടയിലേക്ക് വരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. താലൂക്ക് ആശുപത്രിയിലേക്കും ആശുപത്രിയിൽനിന്ന് തിരിച്ചും പോകേണ്ടിയിരുന്ന ആംബുലൻസുകളും വഴിമാറി സഞ്ചരിക്കേണ്ടിവന്നു. കനത്ത പോലീസ് ബന്തവസിലായിരുന്നു നഗരം. അക്ഷരാർഥത്തിൽ നഗരത്തിലേക്കുവന്ന പൊതുജനങ്ങളെയും വാഹനങ്ങളെയും മൂന്നു മണിക്കൂറോളം പോലീസ് തടയുകയായിരുന്നു. ബിജെപി മാർച്ചിനെതിരെ പോ ലീസ് നടത്തിയ ഉപരോധം മൂന്നുമണിക്കൂർ നേരത്തേയ്ക്ക് കൊടുങ്ങല്ലൂരിന്റെ ഗതാഗതവും ജനജീവിതവും സ്തംഭിപ്പിച്ചതിൽ സ്വാസ്ഥ്യം ആരോഗ്യപരിസ്ഥിതിക്കൂട്ടായ്മ ശക്തിയായി പ്രതിഷേധിച്ചു.
ആരോഗ്യമേഖല ഇങ്ങനെപോയാൽ ജീവനുകൾ ഇനിയും പൊലിയും: അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: കേരളം ഭരിക്കുന്ന മന്ത്രിമാരുടെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷിയാണു കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണു മരിച്ച ബിന്ദുവെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ആരോഗ്യമേഖലയോടുള്ള സർക്കാർ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരേ ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ധർണയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ ജനറൽ ആശുപത്രിക്കു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആരോഗ്യമേഖല ഇങ്ങനെ മുന്നോട്ടുപോയാൽ നിരവധി മനുഷ്യജീവനുകൾ ഇനിയും പൊലിയും. നാടിന്റെ ഹൃദയമിടിപ്പായ ആരോഗ്യമേഖലയെ എൽഡിഎഫ് സർക്കാർ സ്വാഭാവികമരണത്തിലേക്കു തള്ളിവിട്ടിരിക്കുകയാണ്. തെറ്റു ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കലിനെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ സംഘംചേർന്ന് ആക്രമിക്കുന്നതു കുറ്റബോധം കൊണ്ടാണെന്നും ടാജറ്റ് പറഞ്ഞു. തൃശൂർ ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു. ടി.വി. ചന്ദ്രമോഹൻ, ഐ.പി. പോൾ, രാജൻ പല്ലൻ, ബൈജു വർഗീസ്, പി. ശിവശങ്കരൻ, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, രവി ജോസ് താണിക്കൽ, സുബി ബാബു, ജേക്കബ് പൂലിക്കോട്ടിൽ, കെ. ഗോപാലകൃഷ്ണൻ, അഡ്വ. ആശിഷ് മൂത്തേ ടത്ത്, മുകേഷ് കൂളപ്പറന്പിൽ, മേഴ്സി അജി, ലീല, സിന്ധു ആന്റോ ചാക്കോള, റെജി ജോയ്, ആൻസി ജേക്കബ് എന്നിവർ പങ്കെടുത്തു. വിവിധ ബ്ലോക്കുകളിൽ താലൂക്ക്, സർക്കാർ ആശുപത്രികൾക്കു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.
തൃശൂർ - കുറ്റിപ്പുറം റോഡ് നിർമാണം ജില്ലാകളക്ടർ വിലയിരുത്തി
തൃശൂർ: കെഎസ്ടിപി ഏറ്റെടുത്തു നടത്തുന്ന തൃശൂർ-കുറ്റിപ്പുറം റോഡിന്റെ നിർമാണപുരോഗതി ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ വിലയിരുത്തി. ഏറ്റവും കൂടുതൽ ഗതാഗതപ്രശ്നം നേരിടുന്ന മുതുവറ മുതൽ പൂങ്കുന്നം വരെയുള്ള ഭാഗത്താണു സന്ദർശനം നടത്തിയത്. മൂന്നു കിലോമീറ്റർ നടന്നാണ് ഓരോ സ്ഥലത്തെയും നിർമാണം വിലയിരുത്തിയത്. പൂങ്കുന്നം മൈനർ പാലത്തിന്റെ നിർമാണം പൂർത്തിയാക്കി ക്യൂറിംഗ് ഘട്ടത്തിലാണ്. കൽവെർട്ടിന്റെ നിർമാണം പൂർത്തിയായാൽ ഒരാഴ്ചയ്ക്കകം പൂങ്കുന്നം-പുഴയ്ക്കൽ റോഡിന്റെ ഇരുവശവും തുറന്നുകൊടുക്കുമെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു. പുഴയ്ക്കൽ മുതൽ മുതുവറ വരെ വലതുവശത്തെ കോണ്‍ക്രീറ്റ് പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കും. ഇരുവശങ്ങളും ഓഗസ്റ്റ് അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നും കെഎസ്ടിപി ജില്ലാ കളക്ടറെ അറിയിച്ചു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണമാണു പുഴയ്ക്കൽ ശോഭാസിറ്റിക്കു സമീപമുള്ള പാലത്തിന്റെ നിർമാണം പുനരാരംഭിക്കാൻ കഴിയാത്തത്. ഓരോ അബട്ട്മെന്റിനും ചുറ്റും റിംഗ് ബണ്ട് നിർമിച്ചുമാത്രമേ നിർമാണം നടത്താൻ കഴിയൂ. മഴ കുറഞ്ഞാൽ ഓഗസ്റ്റിൽ പാലം നിർമാണം പൂർത്തിയാക്കും. പുഴയ്ക്കൽ ടൊയോട്ട ജംഗ്ഷൻ മുതൽ നെസ്റ്റോ വരെയുള്ള ഭാഗത്തു വലതുവശത്ത് ഷോൾഡർ പ്രൊട്ടക്്ഷൻ ജോലികളും ഫുട്പാത്ത് നിർമാണവും ഇതുഭാഗത്തു ഡ്രെയിനേജ്, മീഡിയൻ നിർമാണവും ഉടൻ ആരംഭിക്കും. തൃശൂർ - കുറ്റിപ്പുറം റോഡിന്റെ മറ്റു ഭാഗങ്ങളിലെ നിർമാണപ്രവൃത്തികളും രാപ്പകൽ പുരോഗമിക്കുന്നെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മുതുവറ മുതൽ പുഴക്കൽ വരെയുള്ള കുഴികൾ അടിയന്തരമായി അടക്കാൻ കളക്ടർ നിർദേശം നൽകി. കഐസ്ടിപി എഇ കെ.എം. മനോജ്, കണ്സ്ട്രക്്ഷൻ പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായി.
മാര്‍ ജെയിംസ് പഴയാറ്റില്‍ വിനയവും സ്നേഹവും വിശുദ്ധിയും മുഖമുദ്രയാക്കി: മാര്‍ പൊഴോലിപ്പറമ്പില്‍
ഇരിങ്ങാലക്കുട: വിനയവും സ് നേഹവും വിശുദ്ധിയും നിരന്തര പ്രാര്‍ഥനയും മുഖമുദ്രയാക്കിയ, ദൈവതിരുമനസിനു പൂര്‍ണമായും കീഴ്വഴങ്ങിയ ഇടയശ്രേഷ്ഠനായിരുന്നു ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലെന്ന് ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍. രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒമ്പതാം ചരമവാര്‍ഷിക അനുസ്മരണബലിക്കിടെ സന്ദേശം നൽകുകയായിരുന്നു ബിഷപ്. പഴയാറ്റി ൽ പിതാവ് എപ്പോഴും സന്തോഷവാനായിരുന്നു. അതിനുകാരണം പഞ്ചശീലങ്ങള്‍ അദ്ദേഹം അഭ്യസിച്ചിരുന്നു- ബിഷപ് കൂട്ടിച്ചേര്‍ത്തു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, മോണ്‍. ജോളി വടക്കന്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ ഇടവകകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും വൈദികരും സന്യസ്തരും പങ്കെടുത്തു. ദിവ്യബലിക്കുശേഷം കബറിടത്തില്‍ നടന്ന ശുശ്രൂഷകള്‍ക്കും ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നേതൃത്വം നല്കി.
സിപിഐ ജില്ലാസമ്മേളനം തുടങ്ങി
ഇരിങ്ങാലക്കുട: ഇന്ക്വിലാബിന്റെ ഇടിമുഴക്കത്തില് ആയിരങ്ങള്‍ ഒരേശബ്ദമായി ഏറ്റുവിളിച്ച മുദ്രാവാക്യങ്ങള്‍ക്കിടെ സിപിഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയില്‍ ചെങ്കൊടി ഉയര്‍ന്നു. റെഡ് വോളന്റിയര്‍മാരുടെ അകമ്പടിയോടെ പതാക, ബാനര്‍, കൊടിമര ജാഥകള്‍ പൊതുസമ്മേളന നരിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ദേശീയ കൗണ്‍സിലംഗമായ റവന്യൂമന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രന്, ദേശീയ കൗണ്‍സിലംഗങ്ങളായ സത്യന് മൊകേരി, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എന്‍. ജയദേവന്, എന്‍. രാജന്, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വി.എസ്. സുനില്‍കുമാര്‍, വി.എസ്. പ്രിന്‍സ്, ഷീല വിജയകുമാര്‍, കെ.ജി. ശിവാനന്ദന്, കെ.പി. സന്ദീപ്, രാകേഷ് കണിയാംപറമ്പില്‍, ജില്ലാ അസി. സെക്രട്ടറിമാരായ പി. ബാലചന്ദ്രന് എംഎല്‍എ, ടി.ആര്. രമേഷ്കുമാര്‍, സംഘാടക സമിതി ഭാരവാഹികളായ എന്‍.കെ. ഉദയപ്രകാശ്, പി. മണി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്നു തുടങ്ങും ഇരിങ്ങാലക്കുട: സിപിഐ ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഇന്നു മുതല്‍ 13 വരെ നടക്കും. രാവിലെ 10ന് പി.കെ. ചാത്തന്മാസ്റ്റര് നഗറില്‍ (മുനിസിപ്പല്‍ ടൗണ്‍ഹാള്‍) നടക്കുന്ന സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എന്‍. ജയദേവന് പതാക ഉയര്‍ത്തും. നേതാക്കളായ കെ.പി. രാജേന്ദ്രന്, പി.പി. സുനീര്‍, കെ. രാജന്, ജെ. ചിഞ്ചുറാണി, സത്യന് മൊകേരി, മുല്ലക്കര രത്നാകരന്, എന്‍. രാജന്, സി.എന്‍. ജയദേവന്, രാജാജി മാത്യു തോമസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ജില്ലയിലെ 17,827 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 362 പ്രത്യേക ക്ഷണിതാക്കളും 21 ക്ഷണിതാക്കളും ഉള്‍പ്പടെ 395 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പാലത്തിൽനിന്ന് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കിട്ടി
കാടുകുറ്റി: ഞർളക്കടവ് പാലത്തിൽനിന്ന് ചാലക്കുടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കിട്ടി. കണ്ടെടുത്ത മൃതദേഹം ശിൽപ്പിയും ചിത്രകാരനുമായ പുത്തൻചിറ ഉല്ലാസ് നഗറിൽ പണിക്കശേരി സുഗതന്റേ(53)താണെന്ന് സ്ഥിരീകരിച്ചു. പാലത്തിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ ഇന്നലെ രാവിലെ മൃതദേഹം പൊന്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ച് പോലീസിനു കൈമാറി. തഹസിൽദാരും സ്ഥലത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് കാടുകുറ്റി ഞർളക്കടവ് പാലത്തിൽ നിന്ന് ഇയാൾ ചാലക്കുടി പുഴയിലേക്ക് ചാടിയത്. തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എൻഡിആർഎഫും, സ്കൂബ ടീമും ഫയർഫോഴ്സും ചാലക്കുടി പുഴയിൽ ഊർജിതമായ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ തെരച്ചിൽ തുടരാനിരിക്കെ ആയിരുന്നു പുഴയിൽ മൃതദേഹം പൊന്തിയത്. സംസ്കാരം നടത്തി. ഭാര്യ: സിമി.
തമിഴ്നാട്ടിൽ വാഹനാപകടം; ഗുരുവായൂരിൽ താമസിക്കുന്ന ഏഴുവയസുകാരി മരിച്ചു
ഗുരുവായൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ രണ്ടാം ക്ലാസുകാരി മരിച്ചു. കാസർകോഡ് സ്വദേശിയും ഗുരുവായൂർ മാവിൻചുവട് വാടകയ്ക്ക് താമസിക്കുന്ന മോംസ് കേഫ് ജീവനക്കാരനുമായ നീലേശ്വരം എളേരി കുന്നുക്കൈ അറയ്ക്കൽ വീട്ടിൽ സാബിറിന്റെ മകൾ സിയ ഫാത്തിമ (ഏഴ്) ആണ് മരിച്ചത്. ഗുരുവായൂർ ജിയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ബുധനാഴ്ച കട അവധിയായതിനാൽ ഇവർ കുടുംബസമേതം തമിഴ്നാട്ടിലേക്ക് യാത്ര പോയതായിരുന്നു. കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മറ്റുള്ളവർക്കും പരിക്കേറ്റിട്ടുണ്ട്. മാതാവ്: ബുഷറ. സഹോദരങ്ങൾ: മുഹമ്മദ് സയാൻ(ജിയുപി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥി), കൈകുഞ്ഞായ സുൽഫ.
യുവാവ് ട്രെയിൻതട്ടി മരിച്ചനിലയിൽ
വടക്കാഞ്ചേരി: യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. അകമലയിലാണ് ഇന്നലെ പുലർച്ചെ മൃതദേഹം കണ്ടത്. ഒഡീസ സ്വദേശിയായ ജഗനാഥ് ബഹറ(23) ആണ് മരിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
പുതുക്കാട് സെന്റ് സേവ്യേഴ്സ് സ്കൂള്‍ പിടിഎ യോഗം
പുതുക്കാട്: സെന്റ് സേവ്യേഴ്സ് സിയുപിഎസ് വിദ്യാലയത്തിന്റെ അധ്യാപക രക്ഷാകർതൃയോഗം നിർമല പ്രൊവിൻസിലെ ഫെയ്ത്ത് ഫോർമേഷൻ കൗണ്‍സിലറായ സിസ്റ്റർ മേഴ്സി പോൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.ജി. ഡാനിയൽ അധ്യക്ഷത വഹിച്ചു. പുതുക്കാട് എസ്ഐ മാതാപിതാക്കൾക്കായി ലഹരിവിരുദ്ധബോധവത്കരണ ക്ലാസ് പ്രദീപ് നൽകി. കെയർ ആൻഡ് സേഫ് സ്ഥാപനത്തിന്റെ സിഇഒ ശങ്കർ അയ്യറിന്റെ നേതൃത്വത്തിൽ കാൻസർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ വന്ദന മാതാപിതാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകി. പുതിയ അധ്യയനവർഷത്തേക്കുള്ള പിടിഎ കമ്മിറ്റി രൂപീകരിച്ചു. സ്റ്റാഫ് പ്രതിനിധി മരിയ മാത്യു നന്ദി പറഞ്ഞു.
പുറ്റേക്കര സെന്റ് ജോർജസ് എച്ച്എസ്എസിൽ വിജയോത്സവം സംഘടിപ്പിച്ചു
കൈപ്പറന്പ്: പുറ്റേക്കര സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം മികവ് 2025 സംഘടിപ്പിച്ചു. ദേശീയ പഞ്ചഗുസ്തിയിൽ സ്വർണമെഡൽ നേടിയ ആൻറിയ ജോണിനെയും എസ്എസ്എൽസി, പ്ലസ്ടു, യുഎസ്എസ്, പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കുള്ള അനുമോദനച്ചടങ്ങും ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ഒ.കെ. ഗ്ലെഷിൻ അധ്യക്ഷത വഹിച്ചു. കൈപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷാദേവി, മുൻ പ്രധാനാധ്യാപിക ജയലത കെ. ഇഗ്നേഷ്യസ് എന്നിവർ മുഖ്യാതിഥികളായി. സ്കൂൾ പ്രിൻസിപ്പൽ ബിനു ടി. പനയ്ക്കൽ, പ്രധാനാധ്യാപിക എം. നിർമലാദേവി, വാർഡ് മെന്പറും ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ലിന്റി ഷിജു, സ്കൂൾ മാനേജർ ബാബു ജി. മേക്കാട്ടുകുളം, ഗോസാ പ്രസിഡന്റ് സി.പി. ജോസ്, മുൻ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, പിടിഎ വൈസ് പ്രസിഡന്റ് സിജോ ഒൗസേഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.
അപകടഭീഷണി ഒഴിയാതെ വടക്കാഞ്ചേരി ബൈപാസ്
വടക്കാഞ്ചേരി: അപകട ഭീഷണി ഒഴിയാതെ തൃശൂർ -ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി റെയിൽവേ മേൽപാലം ബൈപാസ്. കുന്നിടിച്ചുനിർമിച്ച ബൈപാസിന്റെ പാറക്കെട്ടുകൾ നിറഞ്ഞ കുത്തനെയുള്ള ഭാഗം ഇടിഞ്ഞുവീഴുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. കുന്നിൻമുകളിൽ പടർന്നുപന്തലിച്ച കൂറ്റൻ വൃക്ഷങ്ങളും വേരിളകി സംസ്ഥാനപാതയിലേക്ക് വീഴാവുന്ന സ്ഥിതിയാണുള്ളത്. അധികൃതർ ഇടപ്പെട്ട് വിഷയം പരിഹരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞതവണ ഇടിഞ്ഞുവീണ കല്ലുംമണ്ണും മരങ്ങളും ഇതുവരെ നീക്കംചെയ്യാൻ അതികൃതർക്കു കഴിഞ്ഞിട്ടില്ല. സംഭവം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പൊതുപ്രവർത്തകൻ വി. അനിരുദ്ധൻ പറഞ്ഞു.
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രതിപക്ഷത്തെ തടഞ്ഞു; പ്രതിഷേധം
പുതുക്കാട്: താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്നുവീണതു സന്ദർശിക്കാനെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങൾക്ക് വാർഡ് തുറന്നുനൽകാതിരുന്നതു പ്രതിഷേധത്തിനിടയാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷനേതാവ് പോൾസണ്‍ തെക്കുംപീടിക, അംഗങ്ങളായ സതി സുധീർ, മിനി ഡെന്നി എന്നിവരാണ് ആശുപത്രിയിൽ എത്തിയത്. ആദ്യം വാർഡ് തുറന്നുനൽകാമെന്നുപറഞ്ഞ സൂപ്രണ്ട് പിന്നീട് താക്കോൽ ഇല്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് തുറന്നുകാണണമെന്ന് മെന്പർമാർ ആവശ്യപ്പെട്ടെങ്കിലും സൂപ്രണ്ട് അംഗീകരിച്ചില്ല. തുടർന്ന് മെന്പർമാരും കോണ്‍ഗ്രസ് പ്രവർത്തകരും വാർഡിനുമുൻപിൽ പ്രതിഷേധിച്ചു. ഒന്നേമുക്കാൽ കോടി രൂപ ചെലവിൽ നിർമിച്ച ഐസൊലേഷൻ വാർഡ് തുറന്നുനൽകാത്തത് നിർമാണത്തിലെ അഴിമതി പുറത്തറിയാതിരിക്കാനാണെന്ന് പോൾസണ്‍ തെക്കുംപീടിക ആരോപിച്ചു. കിഫ്ബി ഫണ്ട് വകയിരുത്തി ഉപകരാർ നൽകി കെട്ടിടം നിർമിച്ചതിൽ വൻ അഴിമതി ഉണ്ടെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഐസൊലേഷൻ വാർഡ് തുറന്നുനൽകാത്തത് അനാസ്ഥയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ സൂപ്രണ്ട് പോലീസിനെ വിളിച്ചു. പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽനിന്ന് പോലീസെത്തി കോണ്‍ഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ ഐസൊലേഷൻ വാർഡ് കെട്ടിടം കിഫ്ബി ആശുപത്രിക്കു കൈമാറിയിട്ടില്ലെന്ന വിചിത്രന്യായമാണ് അധികൃതർ പറയുന്നതെന്നു നേതാക്കൾ പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഗോപാലകൃഷ്ണൻ, സെബി കൊടിയൻ, യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് ഫൈസൽ ഇബ്രാഹിം, ഷാഫി കല്ലുപറന്പിൽ, ജിമ്മി മഞ്ഞളി, സിജോ പുന്നക്കര, കെ.എസ്. മനോജ്കുമാർ, ഹരണ്‍ ബേബി, ജെൻസണ് കണ്ണത്ത്, കെ.പി സതീശൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.
പുതുക്കാട് താലൂക്ക് ആശുപത്രിയിൽ തെരുവുനായ്ശല്യം രൂക്ഷം
പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ തെരുവുനായ്ശല്യം രൂക്ഷമായി. തെരുവുനായ്ക്കളെകൊണ്ടു പൊറുതിമുട്ടുകയാണ് ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും. പലപ്പോഴും തെരുവുനായ്ക്കൾ കുരച്ചുകൊണ്ട് പാഞ്ഞടുക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. ഒപി ടിക്കറ്റ് കൊടുക്കുന്നിടത്തും മുൻവശത്തുമായാണു തെരുവുനായ്ക്കൾ തന്പടിച്ചിരിക്കുന്നത്. പരാതിപ്പെട്ടിട്ടും ആശുപത്രിയിലെ തെരുവുനായ്ശല്യം പരിഹരിക്കാൻ അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കഞ്ചാവുകേസിൽ ജാമ്യത്തില്‍ ഇറങ്ങിയ യുവാവ് ഹാഷിഷ് ഓയിലുമായി പിടിയിൽ
ഗുരുവായൂർ: കഞ്ചാവ് കൈവശംവച്ചതിനു ജയിൽശിക്ഷ കഴിഞ്ഞു ജാമ്യത്തിലിറങ്ങിയ പ്രതിയെ 124.68 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ടാണശേരി ചൊവ്വല്ലൂർ കറുപ്പംവീട്ടിൽ അൻസാർ(24)നെയാണു ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ജെ. റിന്‍േറായുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തൈക്കാട് പള്ളിറോഡിൽ പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. നേരത്തെ ഒന്നരക്കിലോ കഞ്ചാവുമായി ഇയാൾ അറസ്റ്റിലായിരുന്നു. ഈ കേസിൽ 55 ദിവസത്തെ ജയിൽവാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് മയക്കുമരുന്നുകേസിൽ പിടിയിലായത്. തീരദേശമേഖലയിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ രാമകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ, ടി.ആർ. സുനിൽ, എ.എൻ. ബിജു, എം.എ. അക്ഷയകുമാർ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഹൃദയ ഫൗണ്ടേഷൻ പ്രഥമ പുരസ്കാരം പോപ്പ് പോൾ മേഴ്സിഹോമിനു സമ്മാനിച്ചു
അത്താണി: തൃശൂരിലെ ജീവകാരുണ്യസംഘടനയായ ഹൃദയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിനു സമ്മാനിച്ചു. ഡോ. എം.പി. അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനവും പുരസ്കാരദാനവും നിർവഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോണ്സണ് അന്തിക്കാട്ട് ഏറ്റുവാങ്ങി. കരുതിക്കൂട്ടി വെറുപ്പ് ഉത്പാദിപ്പിക്കുന്ന കരുണവറ്റിയ സമൂഹമായി നാടുമാറിയെന്നും സമൂഹമാധ്യമങ്ങളുടെ വരവോടെ ആർക്കും ആരെയും എന്തും പറയാനും അവഹേളിക്കാനുമുള്ള ഇടമായി കേരളം കൂപ്പുകുത്തുകയാണെന്നും സമദാനി പറഞ്ഞു. സ്നേഹശൂന്യതയാണ് ഈ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും ഈ സാഹചര്യത്തിലാണ് ഹൃദയ ഫൗണ്ടേഷന്റെ നന്മയുള്ള പ്രവൃത്തിയെന്നതു പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൃദയ ഫൗണ്ടേഷൻ ചെയർമാൻ ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അനുഗ്രഹപ്രഭാഷണം നടത്തി. കവയിത്രി ശ്രീദേവി അന്പലപുരം മുഖ്യപ്രഭാഷണം നടത്തി. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലർ മധു അന്പലപുരം, ഡോ. ജയിംസ് ചിറ്റിലപ്പിള്ളി, ഫാ. അനീഷ് ചിറ്റിലപ്പിള്ളി, എൽദോ തോമസ്, അഡ്വ. സുശീൽ ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പോപ്പ് പോൾ മേഴ്സി ഹോമിലെ വിദ്യാർഥികളുടെ കലാപരിപാടികളും ജെറിൻ ആൻഡ് ടീമിന്റെ കോമഡി ഫിഗർഷോയും ഉണ്ടായിരുന്നു.
നിർമാണപ്രവൃത്തികൾക്കിടെ സുരക്ഷ കടലാസിൽമാത്രം!
കൊരട്ടി: ദേശീയപാതയിലെ നിർമാണ പ്രവൃത്തികളോടനുബന്ധിച്ച് കൊരട്ടി സിഗ്നൽ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് വിളക്കും നിരീക്ഷണ കാമറകളും അഴിച്ചുമാറ്റി. ജനമൈത്രി പോലീസും കൊരട്ടി ജനകീയ സമിതി ട്രസ്റ്റും സുമനസുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ യാതൊരു സുരക്ഷാമാനദണ്ഡവും പാലിക്കാതെയാണ് ജീവനക്കാരൻ ക്രെയിനിന്റെ അഗ്രത്തിൽ കയറിയിരുന്ന് അഴിച്ചുമാറ്റിയത്. ക്രെയിനിൻ ഘടിപ്പിച്ച ബക്കറ്റിൽ കയറിയിരുന്ന് സുരക്ഷ ഉറപ്പാക്കിയാണ് ഇത്തരം പണികൾ ചെയ്യേണ്ടതെന്നാണ് സുരക്ഷാരംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി, മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ നടക്കുന്ന നിർമാണങ്ങളുടെ തുടക്കം മുതൽ കരാർ കമ്പനി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതി ശരിവയ്ക്കുന്നതാണ് ഇത്തരം പ്രവൃത്തികൾ. ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഏറിയ പശ്ചാത്തലത്തിൽ കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച കാമറകൾ അഴിച്ചു മാറ്റുകയും കേബിളുകൾ മുറിച്ചുമാറ്റുകയുമായിരുന്നു. കഴിഞ്ഞ ദിവസം ചിറങ്ങരയിൽ കാനയുടെ സ്ലാബ് തകർന്നിട്ടും മാറ്റി സ്ഥാപിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. സുരക്ഷാ മുന്നൊരുക്കത്തിന്റെ അഭാവം മൂലം ഒട്ടേറെ അപകടങ്ങൾ നിർമാണം നടക്കുന്ന ഈ മൂന്നു സ്ഥലങ്ങളിലുണ്ടായിട്ടും പരാതികളുയർന്നിട്ടും അധികൃതർക്ക് കേട്ട ഭാവം ഇല്ല. നിലവിൽ ബദൽ റോഡുകൾ കുണ്ടും കുഴിയുമായി ചെളി നിറഞ്ഞ അവസ്ഥയിലാണ്. വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഗ്രാമീണ റോഡുകളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. നിർമാണം നടക്കുന്ന ഇടങ്ങളിൽ ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തത് പ്രവർത്തികൾ വൈകാനും ജനങ്ങൾ കൂടുതൽ ദുരിതത്തിലാകുന്നതിനും കാരണമാകും. കുണ്ടും കുഴിയുമടച്ച് ബദൽ പാതകളിൽ സുരക്ഷിത യാത്രയ്ക്ക് സാഹചര്യമൊരുക്കണമെന്നും വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രഥമ പരിഗണന നൽകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കുടിവെള്ള മലിനീകരണത്തിനെതിരേ നിരാഹാരസത്യഗ്രഹം ആരംഭിച്ചു
കാട്ടൂര്‍: ജനകീയ കുടിവെള്ള സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മിനി എസ്റ്റേറ്റില്‍ നിന്നുള്ള കുടിവെള്ള മലിനീകരണത്തിനെതിരെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ആദ്യദിനത്തില്‍ കാട്ടൂര്‍ പഞ്ചായത്തംഗം മോളി പിയൂസ് സത്യഗ്രഹമിരുന്നു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തകനും കേരള സെക്രട്ടറിയേറ്റ് അസോസിയേഷന് മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബുജ രാജന്, സ്വപ്ന അരുണ്‍, ഇ.എല്‍. ജോസ്, മുന്‍ പഞ്ചായത്തംഗങ്ങളായ ബെറ്റി ജോസ്, സി.എല്‍. ജോയ്, ബിജെപി കാട്ടൂര്‍ പ്രസിഡന്റ് കെ. ഷെറിന് എന്നിവര്‍ സംസാരിച്ചു.
പകര്‍ച്ചവ്യാധി വ്യാപകം, ശുചിത്വം കടലാസില്‍തന്നെ
ഇരിങ്ങാലക്കുട: കാലവര്‍ഷം കനത്തതോടെ മാലിന്യം പലയിടത്തും കുന്നുകൂടി ചീഞ്ഞളിയുന്നു. പനിയും ഛര്‍ദിയും വയറിളക്കുവമായി നിരവധിപേർ ആശുപത്രികളില്‍ ചികിത്സതേടുമ്പോഴാണ് മാലിന്യം അഴുകി പകര്‍ച്ചവ്യാധിഭീഷണി ഉയര്‍ത്തുന്നത്. മഴക്കാലരോഗങ്ങള്‍ വര്‍ധിക്കുമ്പോഴും പലയിടത്തും കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല. ശുചിത്വമില്ലാത്തതാണ് രോഗങ്ങള്‍ പടരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലപ്പോഴും പിന്നിലാണ്. ബോധവത്കരണ പരിപാടികളും കുറവ്. കൊതുകുകളും മറ്റും പെരുകുന്ന ഇടങ്ങള്‍ ശുചീകരിക്കാനുള്ള ഇടങ്ങള്‍ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. മഴക്കാല രോഗങ്ങളുടെ വ്യാപനം തടയുവാന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുക, ഫോഗിംഗ് നടത്തുക എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. നഗരത്തിലെ പലതോടുകളിലും മാലിന്യം കെട്ടികിടക്കുകയാണ്. മഴക്കാലപൂര്‍വ ശുചീകരണം പലയിടത്തും പാളിയ സ്ഥിതിയിലാണ്. ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും ഇതൊന്നുമില്ലാതെയാണ് ഹോട്ടലുകളില്‍ പണിയെടുക്കുന്നത്. രോഗികളില്‍ രോഗലക്ഷണങ്ങള്‍ കാര്യമായിട്ടില്ലെന്നും പ്രാഥമിക ചികിത്സ കൊണ്ട് ഭേദമാക്കാം എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡെങ്കിപ്പനിയാണ് കൂടുതല്‍ പടരുന്നത്. കഴിഞ്ഞ മാസം അഞ്ചുപേരാണ് ഡെങ്കിപ്പനി ബാധിച്ചച്ച് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പനിയടക്കമുള്ള മഴക്കാല രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമാകേണ്ട സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് പലയിടത്തും തിരിച്ചടിയാകുകയാണ്. ഡോക്ടറെ കാണാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഓരോ ദിവസവും അമ്പതോളം പേരാണ് പനിയുമായി ചികിത്സ തേടിയെത്തിയത്. നഗരത്തിലെ പല തോടുകളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പഞ്ചായത്തുകളിലൂടെ ഒഴുകുന്ന തോടുകളിലും ഇതുതന്നെയാണ് സ്ഥിതി. പുല്ലൂര്‍ തൊമ്മാന ചെങ്ങാറ്റുമുറി റോഡിനു സമീപമുള്ള പാടശേഖരത്തിനു സമീപം മാലിന്യം കുന്നുകൂടി കിടക്കുകയാണ്.
ഇരിങ്ങാലക്കുട നഗരസഭാ അധികൃതരില്‍ നിന്നും വിശദീകരണം തേടും
ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വികസനസമിതിയില്‍ ഹാജരാകാത്ത തദ്ദേശസ്ഥാപന അധികൃതരില്‍ നിന്നും വിശദീകരണം തേടാന്‍ സമിതി യോഗത്തില്‍ തീരുമാനം. ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കല്‍, തകര്‍ന്നുകിടക്കുന്ന പട്ടണത്തിലെ റോഡുകള്‍, നഗരസഭ പാര്‍ക്കിന്റെ പോരായ്മകള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗത്തിന് മുമ്പാകെ എത്തിയെങ്കിലും നഗരസഭയെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയോ ഉദ്യോഗസ്ഥനോ യോഗത്തിന് എത്തിയിരുന്നില്ല. വികസന സമിതിയെ അവഗണിക്കുന്ന സമീപനം ശരിയല്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ലളിത ബാലന് പറഞ്ഞു. നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച പ്രകടമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി ആന്റോ പെരുമ്പിള്ളിയും യോഗത്തില്‍ ജനപ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകേണ്ടതുണ്ടെന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധി സാം തോംസണും പറഞ്ഞു. കാറളം പഞ്ചായത്തിലെ 72 ഗുണഭോക്താക്കള്‍ക്കുള്ള ഫ്ലാറ്റ് നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് സെക്രട്ടറിയില്‍ നിന്ന് വിശദീകരണം ലഭിക്കാത്ത സാഹചര്യത്തില്‍ പഞ്ചായത്ത് അധികൃതരില്‍ നിന്നും വിശദീകരണം തേടാനും യോഗം തീരുമാനിച്ചു. എടതിരിഞ്ഞി വില്ലേജിലെ ഫെയര്‍ വാല്യു വിഷയത്തില്‍ കൃത്യമായ നടപടികള്‍ നടക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് വരേണ്ടതുണ്ടെന്നും ആന്റോ പെരുമ്പിള്ളി പറഞ്ഞു. അനുകൂലമായ ഉത്തരവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ നടപടികള്‍ നടക്കുന്നുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ രാത്രി കാലങ്ങളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്ത വിഷയം യോഗത്തില്‍ ഉയര്‍ന്നു. വിഷയം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പെടുത്താമെന്ന് കേന്ദ്രമന്ത്രിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട അറിയിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ് നവീകരണ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കരുവന്നൂര്‍ ഭാഗത്ത് നിലച്ച അവസ്ഥയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഇത് സംബന്ധിച്ച ആശങ്കകള്‍ കെഎസ്ടിപി അധികൃതരെ അറിയിക്കാനും യോഗം തീരുമാനിച്ചു. നാലമ്പല തീര്‍ഥാടനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി പടിയൂര്‍ പുളിക്കലച്ചിറയിലെ താത്കാലിക ബണ്ട് നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് കൃപേഷ് ചെമ്മണ്ട ആവശ്യപ്പെട്ടു. ചാലക്കുടി എംപിയുടെ പ്രതിനിധി എ. ചന്ദ്രന്, പുതുക്കട് എംഎല്‍എയുടെ പ്രതിനിധി എ.വി. ചന്ദ്രന്, കെഡിപി പ്രതിനിധി കാര്ത്തികേയന്, കേരള കോണ്‍ഗ്രസ് പ്രതിനിധി ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തഹസില്‍ദാര്‍ സിമീഷ് സാഹു സ്വാഗതം പറഞ്ഞു.
സഹപാഠിയായ ജനപ്രതിനിധിയുടെ പദ്ധതിക്ക് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം
പെരിഞ്ഞനം: സഹപാഠിയായ ജനപ്രതിനിധിയുടെ അഭിമാനപദ്ധതിക്ക് പ്രിയ സുഹൃത്തുക്കളുടെ സ്നേഹ സമ്മാനം. മതിലകം ബ്ലോക്ക് മെമ്പർ ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന "വായനാവാടി' എന്ന മാതൃകാ പദ്ധതിയുടെ ഭാഗമായി പെരിഞ്ഞനം പഞ്ചായത്ത് രണ്ടാം വാർഡിലെ ജയശ്രീ അങ്കണവാടിയിൽ അഞ്ചു ലക്ഷം രൂപയുടെ പുസ്തകങ്ങളും വായന സൗകര്യങ്ങളുമുള്ള വായനശാല ഒരുക്കുകയാണ് സുഹൃത്തുക്കൾ. ഈ വായനാവാടിയിലേക്ക് കെകെടിഎം കോളജിലെ പഴയ എസ്എഫ്ഐ പ്രവർത്തകരായ കുറച്ചുപേർ ചേർന്ന് വാട്സാപ്പ് ഗ്രൂപ്പ് വഴി സമാഹരിച്ച 30,000 രൂപയുടെ പുസ്തകങ്ങളാണ് വാങ്ങിനൽകുന്നത്. ഈ ജനകീയ പദ്ധതി നടപ്പാക്കുന്ന ബ്ലോക്ക് മെമ്പറുടെ കലാലയ സുഹൃത്തുക്കളാണിവരെല്ലാം എന്ന പ്രത്യേകതയുമുണ്ട്. ബ്ലോക്ക് ഡിവിഷൻ 14ലെ സാധ്യമായ എല്ലാ അങ്കണവാടികളിലും ഇത്തരത്തിൽ വായനശാലകളൊരുക്കുന്ന വായനാവാടിയെന്ന പദ്ധതിയുടെ ഭാഗമായൊരുക്കുന്ന ആദ്യ വായനശാലയിലേക്കാണ് 30,000 രൂപയുടെ പുസ്തകങ്ങൾ ഇവർ വാങ്ങി നൽകുന്നത്. സഹായ സന്നദ്ധതയുടെ ഔപചാരിക രേഖകൾ സംഘാടകർ ഏറ്റുവാങ്ങി. പദ്ധതിയുടെ ജനറൽ കോ ഓർഡിനേറ്ററായ ആർ.കെ. ബേബി, കൺവീനർ കെ.ജി. സജീവ്, ട്രഷറർ ആർ.എസ്. രഘുനാഥ്, സഹഭാരവാഹികളായ കോഴിപ്പറമ്പിൽ സജീവൻ, നിഷ രവീന്ദ്രൻ, പൂർവ വിദ്യാർഥി നേതാക്കളായ ടി. കെ. സജീവൻ, അനിത, നിസാർ, സജ ശശിധരൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
തൃശൂരിലും കുടുംബശ്രീ ക്വിക്ക് സെർവ്
തൃശൂർ: വീടു വൃത്തിയാക്കണോ, കുട്ടികളെ നോക്കണോ... വീട്ടിലെ പാചകപ്പണികൾ ചെയ്യണോ... ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും ക്ലീനാക്കണോ... ഇനി എന്തിനും ഏതിനും തൃശൂരിൽ കുടുംബശ്രീയുടെ സേവനം കിട്ടും. ക്വിക്ക് സെർവ് എന്നപേരിൽ കുടുംബശ്രീ നൽകുന്ന പുതിയ സേവനങ്ങൾക്കു തൃശൂരിലും തുടക്കമായി. തൃശൂർ കോർപറേഷൻ കുടുംബശ്രീയാണ് ഇതുനു തുടക്കമിട്ടിരിക്കുന്നത്. ഒരു ഫോണ്‍വിളിയിൽ നിങ്ങൾക്കാവശ്യമുള്ള സേവനങ്ങൾ ചെയ്തുതരാൻ തയാറായ ഒരു വലിയ സംഘത്തെത്തന്നെ കുടുംബശ്രീ പരിശീലനംനൽകി തയാറാക്കിയിട്ടുണ്ട്. കിടപ്പുരോഗികളെ പരിചരിക്കാനും കുഞ്ഞുങ്ങളെ നോക്കാനും പ്രായമായവരെ പരിചരിക്കാനും ആശുപത്രിയിൽ കൂട്ടിരിപ്പിനും കുടുംബശ്രീ ക്വിക്ക് സെർവിൽ പരിശീലനം സിദ്ധിച്ച അംഗങ്ങളുണ്ട്. കുടുംബശ്രീയുടെ മേൽനോട്ടത്തിലുള്ള സേവനമായതുകൊണ്ടുതന്നെ ജോലികൾ വിശ്വസിച്ചേൽപ്പിക്കാമെന്നതാണ് നേട്ടം. കോർപറേഷൻ പരിധിയിൽ മാത്രമല്ല, കോർപറേഷനു പുറത്തേക്കും സേവനം നൽകും. സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും കുടുംബശ്രീ ക്വിക്ക് സെർവ് ടീമുകളെ സജ്ജരാക്കാൻ നേരത്തേതന്നെ സംസ്ഥാനതലത്തിൽ കുടുംബശ്രീ തീരുമാനിച്ച് നടപടികളുമായി മുന്നോട്ടുപോയിരുന്നു. മണിക്കൂർ അടിസ്ഥാനത്തിൽ തുടങ്ങി വീട്ടിൽ താമസിച്ചു സേവനംനൽകുന്ന തരത്തിൽവരെയുള്ള പാക്കേജുകളാണുള്ളത്. ചെറിയ ജോലികൾക്കു 350 രൂപയാണ് ആദ്യമണിക്കൂറിൽ ഈടാക്കുക. പിന്നീടുള്ള ഓരോ മണിക്കൂറിലും 75 രൂപവീതം. വീടുകളിൽ താമസിച്ച് സേവനംചെയ്യുന്നതിനു പ്രതിമാസനിരക്ക് വേറെയാണ്. പണം ക്വിക്ക് സെർവിന്റെ അക്കൗണ്ടിലേക്കാണ് അയയ്ക്കേണ്ടത്. തൃശൂർ കോർപറേഷനിൽ ക്വിക്ക് സർവ് തുടങ്ങിയപ്പോൾതന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇപ്പോൾ നൽകുന്ന സേവനങ്ങൾക്കുപുറമെ പുതിയ സേവനങ്ങൾ നൽകുന്നതിനായി കുടുംബശ്രീ യൂണിറ്റുകളിലെ അംഗങ്ങൾക്കു പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. 85474 33669, 79070 68798 എന്നീ ഫോണ്നന്പറുകളിൽ ബന്ധപ്പെട്ടാൽ കുടുംബശ്രീ ക്വിക്ക് സെർവിന്റെ സേവനം ലഭിക്കും.
ഗുരുവായൂരിൽ ഭക്തരുടെ വൻ തിരക്ക്; പ്രസാദഉൗട്ടിൽ പങ്കെടുത്തത് 10,000 പേർ
ഗുരുവായൂർ: ദേശീയ പണിമുടക്കുദിനത്തിലും ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതിനാൽ ക്ഷേത്രത്തിലെ പ്രസാദഉൗട്ട് ഭക്തർക്ക് അനുഗ്രഹമായി. ഉച്ചയ്ക്ക് 7,500 പേർക്കുള്ള ഭക്ഷണം വിതരണംചെയ്തു. 2,500 പേർക്ക് പ്രഭാതഭക്ഷണവും നൽകി. ആദ്യം തയാറാക്കിയ പ്രഭാതഭക്ഷണം തീർന്നതിനാൽ വീണ്ടും ഉണ്ടാക്കിനൽകുകയായിരുന്നു. രാവിലെ 9.30വരെ പ്രഭാതഭക്ഷണവും വൈകീട്ട് മൂന്നുവരെ ഉച്ചഭക്ഷണവും നൽകി. അഡ്മിനിസ്ട്രറ്റേർ ഒ.ബി. അരുണ്‍കുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം ഉദ്യോഗസ്ഥർ പ്രസാദഉൗട്ടിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി. ക്ഷേത്രത്തിൽ ഇന്നലെ 17 വിവാഹങ്ങളും 141 ചോറൂണും നടന്നു. ക്ഷേത്രനഗരിയിൽ പണിമുടക്ക് പൂർണമായിരുന്നു. ക്ഷേത്രനടയിൽ തുറന്ന ഹോട്ടൽ അടക്കമുള്ള ഏതാനും വ്യാപാരസ്ഥാപനങ്ങൾ സമരക്കാർ അടപ്പിച്ചു. ഹോട്ടലിനുനേരെ ആക്രമണം ഗുരുവായൂർ: പടിഞ്ഞാറെനടയിൽ തുറന്നുപ്രവർത്തിച്ച ഹോട്ടലിനുനേരെ സമരാനുകൂലികൾ ആക്രമണം നടത്തി. ഹോട്ടൽ സൗപർണികയ്ക്കുനേരെയാണ് രാവിലെ പതിനൊന്നരയോടെ ആക്രമണമുണ്ടായത്. ഹോട്ടലിനുമുന്നിലെ ചില്ലുവാതിലും കാഷ് കൗണ്ടറും തകർന്നു. ഹോട്ടലിൽ ഭക്ഷണം കഴിച്ചിരുന്നവർ ഇറങ്ങിയോടി. ടെന്പിൾ എസ്എച്ച്ഒ ജി. അജയകുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കേസെടുത്തു. പടിഞ്ഞാറേ നടയിൽ ഇന്നർ റിംഗ് റോഡിൽ തുറന്നുപ്രവർത്തിച്ച തുണിക്കടയിലെ സാധനങ്ങൾ സമരാനുകൂലികൾ വലിച്ചുപുറത്തിട്ടു. ക്ഷേത്രപരിസരത്ത് അക്രമം നടത്തിയതിൽ ബിജെപി പ്രതിഷേധിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരേ ശക്തമായ പോരാട്ടം അനിവാര്യം: പ്രതാപൻ
തൃശൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി - കർഷകവിരുദ്ധ നയങ്ങൾക്കെതിരേയും സംസ്ഥാനസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരേയും സന്ധിയില്ലാസമരവുമായി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങുമെന്നും ടി.എൻ. പ്രതാപൻ. സംസ്ഥാനത്തെ ആശ, അങ്കണവാടി തൊഴിലാളികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്നുനടിക്കുന്ന സർക്കാരിന്റെ വഞ്ചനപരമായ നിലപാടുകൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യുഡിഎഫ് സംഘടനകളുടെ കൂട്ടായ്മയായ യുഡിടിഎഫിന്റെ (ഐക്യ ജനാധിപത്യ ട്രേഡ് യൂണിയൻ) നേതൃത്വത്തിൽ സിഎംഎസ് സ്കൂളിനു മുൻപിൽനിന്നും എജി ഓഫീസിനു മുൻവശത്തേക്കു നടത്തിയ പ്രകടനത്തിനുശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിടിഎഫ് ജില്ലാ ചെയർമാൻ സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയൻ നേതാക്കളായ വി.എ. ഷംസുദീൻ, കെ.എൻ. നാരായണൻ, പി.എ. ഷാഹുൽഹമീദ്, സി.വി. കുരിയാക്കോസ്, തോമസ്, ബി. ശശീന്ദ്രൻ, കെ.ബി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.
അന്തിമപോരാട്ടം ഇനി സുപ്രീംകോടതിയിൽ
തൃശൂർ: കോർപറേഷൻ കെട്ടിടനികുതി വിഷയത്തിൽ കെട്ടിട ഉടമകളും കോർപറേഷനും തമ്മിലുള്ള പോരാട്ടം ഇനി സുപ്രീംകോടതിയിലേക്ക്. നിയമപ്രകാരമുള്ള നിബന്ധനകളൊന്നും പാലിക്കാതെ കെട്ടിടനികുതിയും പിഴയും പിഴപ്പലിശയും ഈടാക്കിയെന്നാരോപിച്ച് 198 കെട്ടിട ഉടമകളാണ് കോർപറേഷനെതിരേ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് കെട്ടിട ഉടമകൾക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. ഇതു കനത്ത തിരിച്ചടിയായതോടെ സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തിനെതിരേ കോർപറേഷൻ നൽകിയ ഹർജി ഡിവിഷൻ ബെഞ്ചും തള്ളിയതു കോർപറേഷനു വൻആഘാതമായി. കോടതി ചൂണ്ടിക്കാട്ടിയ പോരായ്മകൾ തിരുത്തി ഇനി സുപ്രീംകോടതിയിലേക്കു നിയമനടപടികളുമായി പോകാനാണ് കോർപറേഷന്റെ നീക്കം. നികുതിപരിഷ്കരണം സംബന്ധിച്ച് പത്രപ്പരസ്യംപോലും കോർപറേഷൻ നൽകിയിരുന്നില്ലെന്നു കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു. 2013ൽ നൽകേണ്ട പത്രപ്പരസ്യം വൈകിയതിനാൽ നൽകാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇതിനു കോർപറേഷൻ നൽകിയ മറുപടി. ഇതു പരിഗണിച്ച കോടതി എത്രയും വേഗം പത്രപ്പരസ്യം നൽകാൻ കോർപറേഷനു നിർദേശം നൽകി. എന്നാൽ, ഇത്തരം പരസ്യം നൽകുന്നതിലെ ചില നിർദേശങ്ങൾ കോർപറേഷനു തിരിച്ചടിയാണെന്നതുകൊണ്ടാണ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. അടിസ്ഥാനവസ്തുനികുതി നിർണയം കോർപറേഷൻ നിയമാനുസൃതമായി നടപ്പാക്കിയില്ലെന്നു കോടതി ഉത്തരവിൽ കുറ്റപ്പെടുത്തിയിരുന്നു. കാര്യങ്ങൾ വ്യക്തമാക്കുന്ന വിജ്ഞാപനം പരസ്യപ്പെടുത്തിയില്ല. ഇതുമൂലം ഡിമാൻഡ് നോട്ടീസുകളിൽ ആവശ്യപ്പെടുന്ന വാർഷികവസ്തുനികുതി പുതുക്കിയ നിരക്കിൽ അടയ്ക്കാൻ ഹർജിക്കാർക്കു ബാധ്യതയില്ലെന്നുമാണ് വിധി. റിട്ട് ഹർജികളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ ഡിമാൻഡ് നോട്ടീസുകളും റദ്ദാക്കുകയും ചെയ്തു. കോടതി ഉത്തരവ് കോർപറേഷൻ ഭരണസമിതിക്കെതിരേ ശക്തമായ ആയുധമാക്കാനാണ് പ്രതിപക്ഷനീക്കം. നികുതിദായകർക്കും കോർപറേഷനും ഒരുപോലെ ബാധ്യത വരുത്തിവച്ച നടപടികളാണ് കോർപറേഷൻ ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നു പ്രതിപക്ഷം ആരോപിക്കുന്നു. കൗൺസിൽ അനുമതിയില്ലാതെ ഏഴുലക്ഷം രൂപ മുൻകൂറായി നൽകി സിംഗിൾ ബെഞ്ച് വിധിക്കെതിരേ അപ്പീൽ പോയതിനെയും പ്രതിപക്ഷം രൂക്ഷഭാഷയിൽ വിമർശിച്ചു.
മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഒമ്പതാം ചരമവാര്‍ഷികം ഇന്ന്. വൈകീട്ട് അഞ്ചിന് സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണദിവ്യബലിക്കും കബറിടത്തിലുള്ള ശുശ്രൂഷകള്‍ക്കും ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ജോളി വടക്കന്‍, മോണ്‍. വില്‍സണ്‍ ഈരത്തറ എന്നിവര്‍ സഹകാര്‍മികരായിരിക്കും. 1978ല്‍ ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചതു മുതല്‍ അധ്യക്ഷനായി സേവനം ചെയ്തിരുന്ന ബിഷപ് 2010 ഏപ്രില്‍ 18നാണ് ഔദ്യോഗികസ്ഥാനം ഒഴിഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുകൊണ്ടിരിക്കെ 2016 ജൂലൈ 10നാണ് ദിവംഗതനായത്.
റെഡ് വോളന്റിയർ പരേഡും പൊതുസമ്മേളനവും ഇന്ന്
ഇരിങ്ങാലക്കുട: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി റെഡ് വോളന്റിയർ മാർച്ചും പൊതുസമ്മേളനവും ഇന്ന്. എടതിരിഞ്ഞിയിലെ വി.വി. രാമൻ സ്മൃതിമണ്ഡപത്തിൽനിന്നുള്ള കൊടിമരജാഥയും അന്തിക്കാട് രക്തസാക്ഷിമണ്ഡപത്തിൽനിന്നുള്ള പതാകജാഥയും പരിയാരം കർഷക സമരകേന്ദ്രത്തിൽനിന്നുള്ള ബാനർ ജാഥയും വൈകീട്ടു നാലിനു കുട്ടംകുളം പരിസരത്തു സംഗമിക്കും. ജാഥാ ക്യാപ്റ്റൻ ടി. പ്രദീപ് കുമാറിൽനിന്ന് സ്വാഗതസംഘം ജനറൽ കണ്‍വീനർ ടി.കെ. സുധീഷ് കൊടിമരം ഏറ്റുവാങ്ങും. ജാഥാ ക്യാപ്റ്റൻ കെ.പി. സന്ദീപിൽനിന്നു പതാക ടി.ആർ. രമേഷ് കുമാറും കെ.എസ്. ജയയിൽനിന്ന് ബാനർ കെ.ജി. ശിവാനന്ദനും ഏറ്റുവാങ്ങും. തുടർന്നു റെഡ് വോളന്റിയർ പരേഡ് ആരംഭിക്കും. പൊതുസമ്മേളനവേദിയായ അയ്യങ്കാവ് മൈതാനിയിൽ മുതിർന്ന സിപിഐ നേതാവ് കെ. ശ്രീകുമാർ പതാക ഉയർത്തും. റവന്യു മന്ത്രി കെ. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
ദേശീയ പണിമുടക്ക് പൂർണമെന്ന് ഇടതു തൊഴിലാളിസംഘടനകൾ
തൃശൂർ: ദേശീയപണിമുടക്ക് തൃശൂർ ജില്ലയിൽ പൂർണമെന്ന് ഇടതുതൊഴിലാളി സംഘടനകളായ സിഐടിയുവും എഐടിയുസിയും. സ്വകാര്യ ബസ് സർവീസുകൾ പൂർണമായും നിലച്ചു. ഓട്ടോ, ടാക്സി തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുത്തു. കെഎസ്ആർടിസിയുടെ നാലു ബസുകളാണ് ഓടിയതെന്നും അപ്പോളോ ടയേഴ്സ്, കേരള ഫീഡ്സ്, ഔഷധി, ബാങ്ക്, ഇൻഷ്വറൻസ് തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങൾ സ്തംഭിച്ചെന്നും സംഘടനകൾ അവകാശപ്പെട്ടു. തൃശൂർ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു. എഐടിയുസി നേതാവ് എം. രാധാകൃഷ്ണൻ, യു.പി. ജോസഫ്, പി.കെ. ഷാജൻ, മീര നിമേഷ് - സിഐടിയു, എം.കെ. തങ്കപ്പൻ- ടിയുസിഐ, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്- കെടിയുസി, എം.കെ. പ്രഭാകരൻ- കെഎസ്കെടിയു, പി.കെ. കൃഷ്ണൻ- എച്ച്എംകെപി, മോഹൻദാസ് എടക്കാടൻ- എൻസിപിസിഎസ്, ഇ. നന്ദകുമാർ- എഫ്ഇഎസ്ടിഒ, ആർ.ടി. യാദവ്- എഐബിഇഎ, ജെറിൻ ജോണ്‍-ബെഫി, ആർ. ഹരീഷ്- ജോയിന്റ് കൗണ്‍സിൽ, ഡോ. കെ.ആർ. രാജീവ്- കെജിഒഎ, ഷൈലേഷ്- കെഎസ്ഇബി, എ. സിയാവുദീൻ, എം.ആർ. രാജൻ- സിഐടിയു, സിഐടിയു ജില്ലാ സെക്രട്ടറി ടി. സുധാകരൻ, കെ.എൻ. രഘു- എഐടിയുസി എന്നിവർ പ്രസംഗിച്ചു. എൽഐസി ജീവനക്കാർ ദേശീയ പണിമുടക്കിന്റെ ഭാഗമായി. തൃശൂർ ഡിവിഷണൽ ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധപ്രകടനം ബെഫി മുൻ സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃശൂർ ഡിവിഷൻ ജനറൽ സെക്രട്ടറി ദീപക് വിശ്വനാഥ്, ഡിവിഷണൽ വൈസ് പ്രസിഡന്റ് എ.കെ. ജയ, വനിതാ സബ് കമ്മിറ്റി കണ്‍വീനർ കെ.കെ. പ്രിയ എന്നിവർ പ്രസംഗിച്ചു.
കാണാതായ വക്കീൽ ഗുമസ്തന്റെ മൃതദേഹം കണ്ടെത്തി
കൊടുങ്ങല്ലൂർ: എറണാകുളം ജില്ലയിലെ മൂത്തകുന്നത്തുനിന്ന് കാണാതായ വക്കീൽ ഗുമസ്തന്റെ മൃതദേഹം കാഞ്ഞിരപുഴയിൽ കണ്ടെത്തി. മൂത്തകുന്നം കളവപാറ അജിത്തി(46)ന്റെ മൃതദേഹമാണ് അഴിക്കോട് കോസ്റ്റൽ പോലീസ് ഇന്നലെ വൈകീട്ട് പുഴയിൽ നിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഇയാളെ കാണാതായത്. മേൽനടപടികൾക്കായി മൃതദേഹം വടക്കേകര പോലീസിനു കൈമാറി.
ബൈക്ക് ഇടിച്ച് കുടുംബനാഥൻ മരിച്ചു
ചാവക്കാട്: ബൈക്ക് ഇടിച്ച് കുടുംബനാഥൻ മരിച്ചു; ബൈക്ക് നിർത്താതെ പോയി. തളിയക്കുളത്തിനു സമീപം തകിടിയിൽ ജോൺ മകൻ തോമസാ(ബേബി -66)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴിന് ശേഷം പാലയൂർ സെന്ററിനു സമീപമാണ് അപകടം. നടന്ന് പോയിരുന്ന തോമസിനെ ബൈക്ക് ഇടിക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം ഇന്ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ. മാതാവ്: അമ്മിണി. ഭാര്യ: ലില്ലി. മക്കൾ: സിബി, ലിസി. മരുമക്കൾ: റെയ്നി, സോജൻ.
മാർ അപ്രേമിന്റെ വിയോഗത്തിൽ അനുശോചനപ്രവാഹം
തൃശൂര്‍: തൃശൂരിനു മറക്കാന്‍ സാധിക്കാത്ത അനുഭവങ്ങള്‍ സമ്മാനിച്ച മഹാവ്യക്തിത്വത്തിന് ഉടമയായിരുന്നു കാലംചെയ്ത മാര്‍ അപ്രേം തിരുമേനിയെന്നു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അനുശോചിച്ചു. എന്തിനെയും നര്‍മ്മത്തോടെ കാണുകയും നിറചിരിയോടെ എല്ലാവരെയും സ്വീകരിക്കുകയും ചെയ്ത മാര്‍ അപ്രേം മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ളയാളായിരുന്നുവെന്നു മാർ അപ്രേം എന്നു സി.എ. മുഹമ്മദ് റഷീദ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിമാരായ പി.കെ. ഷാഹുല്‍ഹമീദ്, എം.എ. അസീസ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ. ബഷീര്‍, ട്രഷറര്‍ കെ.എ. സുബൈര്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി.ജെ. ജെഫീഖ്, ദുബായ് കെഎംസിസി ജില്ലാ സെക്രട്ടറി ഷെമീര്‍ പണിക്കര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തൃശൂര്‍: മാർ അപ്രേം മെത്രാപ്പോലീത്തയുടെ നിര്യാണത്തിൽ ചർച്ച് ഹിസ്റ്ററി അസോസിയേഷൻ ഓഫ് ഇന്ത്യ (സി എച്ച്എഐ) സൗത്ത് ഇന്ത്യൻ ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. സൗത്ത് ഇന്ത്യൻ ചാപ്റ്റർ പ്രസിഡന്റ് പ്രഫ. ജോർജ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. ചാൾസ് ഡയസ് , വൈസ് പ്രസിഡന്റ് പ്രഫ. വി.പി. ജോൺസ്, പ്രഫ. വി.എ. വർഗീസ്, ഡേവിസ് കണ്ണമ്പുഴ തുടങ്ങിയവർ പങ്കെടുത്തു. സിഎച്ച്എഐയുടെ ദേശീയ പ്രസിഡന്റും സഭാ ചരിത്രകാരനുമായിരുന്നു മാർ അപ്രേം. തൃശൂര്‍: മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ മാർ തിമോഥെയൂസ് മെട്രോപ്പോലിറ്റൻ മെമ്മോറിയൽ ഫെലോഷിപ്പ് പ്രവർത്തകസമിതി യോഗം അനുശോചിച്ചു. പ്രസിഡന്റ് ടോണി ചിറയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജോ ജോൺ അനുശോചനപ്രമേയം അവതരിപ്പിച്ചു. തൃശൂര്‍: ക്രൈസ്റ്റ് വിഷൻ സൊസൈറ്റി രക്ഷാധികാരിയും പ്രചാരകനുമായിരുന്ന മാർ അപ്രേമിന്റെ വിയോഗത്തിൽ ക്രൈസ്റ്റ് വിഷൻ സൊസൈറ്റി അനുശോചിച്ചു. സാംസ്കാരിക തലസ്ഥാനനഗരിയുടെ മതസൗഹാർദ അന്തരീക്ഷം ഹൃദ്യമായ നിലയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിൽ മാർ അപ്രേം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അനുസ്മരിച്ചു. യോഗത്തിൽ സെക്രട്ടറി പി.ജെ. സേവിയർ, ജിയോ തോളൂർ, കെ. ജോജൻ, ഷാജു മാത്യു, ലോനപ്പൻ ചക്കച്ചാംപറന്പിൽ, ആന്റണി വളപ്പില തുടങ്ങിയവർ പങ്കെടുത്തു.
മുഖംതിരിക്കുന്ന സർക്കാരുകൾക്കെതിരേ ആഞ്ഞടിക്കണം: സണ്ണി ജോസഫ്
തൃശൂര്‍: സംസ്ഥാനസർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്കുനേരേ മുഖംതിരിക്കുകയാണെന്നും വിലക്കയറ്റം നിയന്ത്രിക്കാനാവാതെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നോക്കിനില്‍ക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനങ്ങൾക്കെതിരേയും ജില്ലയെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിയും കോൺഗ്രസ് സംഘടിപ്പിച്ച സമരസംഗമം ടൗൺഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ ചെറുത്തുനില്‍പ്പ് അനിവാര്യമാണ്. ആഞ്ഞടിക്കണം. ജനജീവിതത്തിന്റെ സമസ്തതലങ്ങളിലും ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാരുകളാണു സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം നടത്തുന്നത്. പെട്രോളിയം ഉത്പനങ്ങളുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ചെയ്തതു സെസ് ഏര്‍പ്പെടുത്തി ഇരട്ടിഭാരം ജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കാര്‍ഷികമേഖല തകര്‍ന്നു. വന്യജീവി ആക്രമണം വാര്ത്തയല്ലാതാകുന്നവിധം നിത്യസംഭവമായി. കഷ്ടപ്പെട്ടുപഠിച്ച് പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സര്‍ക്കാര്‍ജോലി ലഭിക്കാന്‍ സമരംചെയ്യേണ്ട ഗതികേടാണ്. എന്നിട്ടും ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നില്ല. ആശാവര്‍ക്കര്‍മാര്‍ ജീവിക്കാനായി നടത്തുന്ന സമരത്തെ അവഹേളിക്കുന്നു. ഒരുദിവസം കിട്ടുന്ന 232 രൂപകൊണ്ട് ഈ വിലക്കയറ്റകാലത്ത് ആശാവര്‍ക്കര്‍മാര്‍ എങ്ങിനെ ജീവിക്കും. ക്ഷേമപെന്‍ഷനുകളും വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപ്പന്റുകളടക്കം മുടങ്ങുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സർക്കാരിന്റെ പ്രതിഛായ കൂട്ടാൻ പിആർ ഏജന്‍സികള്‍ക്കു വാരിക്കോരിനല്കാന് സര്‍ക്കാര്‍ പണം ചെലവഴിക്കുന്നു. പിഎസ്സി അംഗങ്ങളുടെ പ്രതിഫലം വര്‍ധിപ്പിച്ചു. സര്ക്കാര്കേസുകള് വാദിക്കുന്ന അഭിഭാഷകര്‍ക്കും ശമ്പളം കൂട്ടിനല്കിയെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, കെപിസിസി മുന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ് എന്നിവര്‍ പ്രസംഗിച്ചു. ഡിസിസി ഭാരവാഹികളായ കെ.കെ. ബാബു സ്വാഗതവും അഡ്വ. സുരേഷ്കുമാര്‍ നന്ദിയും പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്മാന് ടി.വി. ചന്ദ്രമോഹന്, മുന്‍സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, സനീഷ്കുമാര് ജോസഫ് എംഎല്‍എ, നേതാക്കളായ ടി.എന്‍. പ്രതാപന്, പി.എ. മാധവന്, ഒ. അബ്ദുറഹിമാന്‍കുട്ടി, എം.പി. വിന്‍സെന്റ്, അനില്‍ അക്കര, ടി.യു. രാധാകൃഷ്ണന്, ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, രമ്യ ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ മനംപോലെ മംഗല്യം
വിയ്യൂര്‍: തൃശൂര്‍ ഗവ. വൃദ്ധസദനത്തില്‍നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുന്നു. എൺപതിന്റെ പടിവാതിൽക്കൽ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായ പേരാമംഗലം സ്വദേശി വിജയരാഘവനും (79). ഇരിങ്ങാലക്കുട സ്വദേശിനി സുലോചനയുമാണു (75) ജീവിതയാത്ര തുടങ്ങുന്നത്. വിജയരാഘവന് 2019ലും സു ലോചന 2024 ലുമാണ് വൃദ്ധസദനത്തില്‍ എത്തിയത്. ഇരുവരും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യം വാര്‍ഡനെ അറിയിക്കുകയായിരുന്നു. സാമൂഹികനീതി വകുപ്പാണ് ചടങ്ങിനു നേതൃത്വം നല്‍കിയത്. മന്ത്രി ഡോ. ആര്. ബിന്ദു, മേയര്‍ എം.കെ. വര്‍ഗീസ് എന്നിവരടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. അഞ്ചുവര്ഷങ്ങള്ക്കുമുന്പേ ഇരിങ്ങാലക്കുട സ്വദേശിയും തമിഴ്നാട് സ്വദേശിയുമായുള്ള വിവാഹം ഇവിടെ നടന്നിരുന്നു. കോർപറേഷൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്യാമള മുരളീധരന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്. പ്രദീപന്, വൃദ്ധസദനം സൂപ്രണ്ട് രാധിക തുടങ്ങിയവർ പങ്കെടുത്തു.
സർവീസ് മുടക്കാതെ കിരണ്‍ ബസ്, പ്രതിഷേധവുമായി സമരസമിതി
തൃശൂർ: സ്വകാര്യബസ് പണിമുടക്കിനിടെ തൃശൂരിൽനിന്നു തൃപ്രയാർ, കാഞ്ഞാണി റൂട്ടിൽ സർവീസ് നടത്തുന്ന കിരണ്‍ മോട്ടോഴ്സിന്റെ ബസുകൾ സമരത്തിൽ പങ്കെടുക്കാതെ സർവീസ് നടത്തി. അത്യാവശ്യം തിരക്കും ഈ ബസിൽ അനുഭവപ്പെട്ടു. സമരത്തിൽ പങ്കെടുക്കണമെന്നും സർവീസ് നടത്തരുതെന്നും സമരസമിതിക്കാർ കിരണ്‍ മോട്ടോഴ്സ് ഉടമയുടെ വീട്ടിൽ ചെന്നുകണ്ട് പറഞ്ഞെങ്കിലും, താൻ ഒരു ബസ് സംഘടനയിലും ഇല്ലെന്നും അതുകൊണ്ട് ബസ് ഓടിക്കുമെന്നുമുള്ള മറുപടിയാണ് തന്നതെന്നു ബസുടമാസംഘടന നേതാവ് പ്രേംകുമാർ പറഞ്ഞു. സർവീസ് നടത്തുന്നതിൽ പ്രതിഷേധിച്ച് സമരസമിതി തൃശൂർ ശക്തൻ സ്റ്റാൻഡിൽ കിരണ്‍ മോട്ടോഴ്സിന്റെ ബസ് തടഞ്ഞു.
സ്വകാര്യബസ് സമരം ജില്ലയിൽ പൂർണം
തൃശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്തസമിതി നടത്തുന്ന സ്വകാര്യബസ് പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്ക് പൊതുജീവിതത്തെ കാര്യമായി ബാധിച്ചില്ല. പതിവിലേറെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. ഓഫീസുകൾക്കും സ്കൂളുകൾക്കും അവധിയില്ലാത്തതുകൊണ്ട് ജീവനക്കാരും വിദ്യാർഥികളും ഓഫീസുകളിലെത്താൻ കെഎസ്ആർടിസി-സ്വകാര്യവാഹനങ്ങളെ ആശ്രയിച്ചു. ഇരുചക്രവാഹനങ്ങളും കാറുകളും ധാരാളമായി റോഡിലിറങ്ങിയതിനാൽ രാവിലെ ഓഫീസ് സമയത്തു റോഡുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ഹ്രസ്വദൂരയാത്രകൾക്ക് ഏർപ്പെടുത്തിയതു സഹായകമായി. നല്ല തിരക്കാണ് കെഎസ്ആർടിസി ബസുകളിൽ അനുഭവപ്പെട്ടത്. ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെയും ദീർഘദൂരബസുകളുടെയും പെർമിറ്റുകൾ കൃത്യമായി പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ബസ് തൊഴിലാളികൾക്കു പോലീസ് ക്ലിയറൻസ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചത്. വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുന്നതിൽ അടക്കം അനുകൂലതീരുമാനം ഇല്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലസമരമെന്നു ബസുടമ സംയുക്തസമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിനെതിരേ പത്തു തൊഴിലാളിസംഘടനകളുടെ ദേശീയപണിമുടക്ക് നടക്കുന്നതിനാൽ ഇന്നും സംസ്ഥാനത്തു സ്വകാര്യബസുകൾ സർവീസ് നടത്തില്ല. ദേശീയപണിമുടക്കിൽ പത്തു തൊഴിലാളിയൂണിയനുകൾ പങ്കെടുക്കുന്നതിനാൽ കെഎസ്ആർടിസി സർവീസുകളും മുടങ്ങാൻ സാധ്യതയുണ്ട്.
സഹൃദയ എൻഎസ്എസ് യൂണിറ്റ് വനമഹോത്സവം സംഘടിപ്പിച്ചു
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റ് പരിയാരം ഫോറസ്റ്റ് റേഞ്ചിന്റെ സഹകരണത്തോടെ വനമഹോത്സവം സംഘടിപ്പിച്ചു. ഉരുൾപൊട്ടലിൽ തകർന്ന കൊന്നക്കുഴി ചാട്ടുകല്ലുംതറ വനമേഖലയിൽ കാടിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി എൻഎസ്എസ് വോളന്റിയർമാർ വിത്തുണ്ടകൾ നിക്ഷേപിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ കെ. ജയകുമാർ, സ്റ്റുഡന്റ് കോർഡിനേറ്റർ സാമുവൽ വർഗീസ്, ഫോറസ്റ്റ് ഓഫിസർമാരായ ബിബിൻ, ജിഷോർ ജൈനി, സാജു എന്നിവർ നേതൃത്വം നൽകി.
സിപിഐ ജില്ലാസമ്മേളനം: സാംസ്കാരികോത്സവത്തിനു തുടക്കം
ഇരിങ്ങാലക്കുട: സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിനു തുടക്കം. ആദ്യദിനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗണ്‍ഹാൾ അങ്കണത്തിൽ സജ്ജമാക്കിയ ടി.എൻ. നന്പൂതിരി - കെ.വി. രാമനാഥൻ മാസ്റ്റർ നഗറിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി കുട്ടംകുളം സമരസ്മാരക സ്തൂപം കൃഷിമന്ത്രി പി. പ്രസാദ് അനാഛാദനം ചെയ്തു. ടി.എൻ. നന്പൂതിരി പുരസ്കാരസമർപ്പണവും സാഹിത്യോത്സവവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്റെ പാട്ടബാക്കി എന്ന രാഷ്ട്രീയനാടകം പുനരാവിഷ്കരിച്ച യുവ സംവിധായകൻ ബാബു വൈലത്തൂരിനെ പുരസ്കാരം നൽകി ആദരിച്ചു. കലാമണ്ഡലം രാജീവിന്റെയും സംഘത്തിന്റെയും മിഴാവിൽ പഞ്ചാരിമേളവും തൃശൂർ നാടകസംഘത്തിന്റെ തിയറ്റർ സ്കെ ച്ചുകളുമുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാര·ാരായ കുരീപ്പുഴ ശ്രീകുമാർ, ലിസി, ഡോ. വത്സലൻ വാതുശേരി, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, സംസ്ഥാന കൗണ്‍സിലംഗം വി.എസ്. സുനിൽകുമാർ, കെ.പി. സന്ദീപ്, സംഘാടകസമിതി കണ്‍വീനർ ടി.കെ. സുധീഷ്, കെ.എസ്. ജയ എന്നിവർ പങ്കെടുത്തു. കെ. ശ്രീകുമാർ സ്വാഗതവും അഡ്വ. രാജേഷ് തന്പാൻ നന്ദിയും പറഞ്ഞു.
ചാലക്കുടി ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
ചാലക്കുടി: ലയൺസ് ക്ലബ് 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ ഇൻഡക്ഷനും നാളെ വൈകീട്ട് 7.30ന് ലയൺസ് ക്ലബ് ഹാളിൽ നടക്കും. മൾട്ടിപ്പൾ ജിഎംടി കോ-ഒാർഡിനേറ്റർ ജി. വേണുകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൻ സാജു പാത്താടൻ പുതിയ അംഗങ്ങളുടെഇൻഡക്ഷൻ നിർവഹിക്കും. പുതിയ ഭാരവാഹികളായ ഡോ. ജോർജ് കോലഞ്ചേരി - പ്രസിഡന്റ്, എം.ജെ. ജോബി - സെക്രട്ടറി, വി.സി. പീറ്റർ - ട്രഷറർ എന്നിവർ സ്ഥാനമേറ്റെടുക്കും. താലൂക്ക് ആശുപത്രിയിലെ ലയൺസ് വിമുക്തി സെന്ററിന്റെ തുടർപ്രവർത്തനം, പാലസ് റിംഗ് റോഡിൽ തുടങ്ങിയ "എന്റെ പരിസരശുചിത്വം" പദ്ധതിയുടെ മറ്റു വാർഡുകളിലേക്കുള്ള വ്യാപനം, സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി നേതൃത്വപരിശീലന ക്യാമ്പുകൾ, രാസലഹരി ക്കെതിരായ ജനകീയ ബോധവത്കരണ പ്രവർത്തനങ്ങൾ, വീടില്ലാത്തവർക്ക് നാലു വീടുകളുടെ നിർമാണം, ആവശ്യമുള്ളവർക്ക് കൃത്രിമ കൈ-കാലുകൾ നൽകൽ തുടങ്ങിയവയാണു പദ്ധതികൾ. ഡോ. ജോർജ് കോലഞ്ചേരി, എം.ജെ. ജോബി, വി.സി. പീറ്റർ, സാജു പാത്താടൻ, ജോസ് മൂത്തേടൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വായനശാലകൾ നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളാകണം: മന്ത്രി ബിന്ദു
കല്ലേറ്റുംകര: വായനശാലകൾ നാടിന്റെ സാംസ്കാരികകേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ഫാ. ആൻഡ്രൂസ് മെമ്മോറിയൽ വില്ലേജ് വായനശാലയ്ക്ക് എംഎൽഎ ഫണ്ടിൽ നിന്നും 50,000 രൂപയ്ക്കുള്ള പുസ്തകങ്ങൾ വിതരണംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയിൽ വായനാശീലം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ വായനശാലകളുടെ പങ്ക് നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പോൾ കോക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ ടി.വി. ഷാജു, യു.വി. പ്രഭാകരൻ, മിനി സുധീഷ്, വായനശാല മുൻ പ്രസിഡന്റ് ഡേവീസ് തുളുവത്ത്, കെ.എൽ. റോയി, ആൽഫി ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു.
ജെസിഐ വാർഷികാഘോഷം
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയുടെ 20-ാം വാർഷികാഘോഷം ജെസിഐ ഇന്ത്യ മുൻ നാഷണൽ പ്രസിഡന്റ് അഡ്വ. രാകേഷ് ശർമ ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡിബിൻ അന്പുക്കൻ അധ്യക്ഷത വഹിച്ചു. സോണ്‍ പ്രസിഡന്റ് മെജോ ജോണ്സണ്, ജൂണിയർ ഇന്നസെന്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു. മുൻ പ്രസിഡന്റുമാരായ ലിയോ പോൾ, അഡ്വ. ജോണ്‍ നിധിൻ തോമസ്, ജെയിംസ് അക്കരക്കാരൻ, ടെൽസണ്‍ കോട്ടോളി, ഡോ. സിജോ പട്ടത്ത്, അഡ്വ. ഹോബി ജോളി, ലിജോ പൈലപ്പൻ, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ, അജോ ജോണ്‍ എന്നിവർ പ്രസംഗിച്ചു. 20-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിദ്യാനിധിപദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മുരളി നിർവഹിച്ചു. സമ്മേളനത്തിൽ ജെഇഇ അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ ഉന്നതവിജയം നേടിയ അലൻ ടെൽസനെയും ഗവ. നോട്ടറിയായി നിയമിതനായ അഡ്വ. പോളി മൂഞ്ഞേലിയേയും ആദരിച്ചു.
നഗരവീഥികളില്‍ മഴക്കുഴികള്‍; മരണക്കെണിയൊരുക്കി അധികൃതര്‍
ഇരിങ്ങാലക്കുട: നഗരത്തിലെ തിരക്കേറിയ പല റോഡുകളും മരണക്കെണികളായി മാറി. കാല് നടയാത്രക്കാര്‍ക്കുപോലും റോഡിലൂടെ നടക്കാന്‍ സാധിക്കാത്ത അവസ്ഥ. നഗരത്തിലെ പ്രധാന റോഡുകളായ ബസ് സ്റ്റാന്‍ഡ് - എകെപി ജംഗ്ഷന് റോഡ്, ബൈപാസ് റോഡ്, ക്രൈസ്റ്റ് കോളജ് റോഡ്, മാസ് റോഡ്, ഫയര്സ്റ്റേഷന് റോഡ്, ഫാ. ഡിസ്മസ് റോഡ്, മാര്‍ക്കറ്റ് ഇരട്ട കപ്പേള റോഡ് എന്നിവ ഏറെ ശോചനീയമായ അവസ്ഥയിലാണ്. തകര്‍ന്നു തരിപ്പണമായ റോഡുകളില്‍ ഭൂരിഭാഗവും ഭരണകക്ഷി കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്നതാണ്. മഴപെയ്തതോടെ പല ചെറുകുഴികളും വന്കുഴികളാകുകയും വന്‍ കുഴികള്‍ പിന്നീട് കുളങ്ങളായും മാറിയ അവസ്ഥയിലാണ്. ജനങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കണ്ണില്‍ പൊടിയിടാനെന്നപോലെ പലയിടത്തും ക്വാറിവേസ്റ്റ് ഇട്ടു. ബസ് സ്റ്റാന്‍ഡു മുതല്‍ എകെപി ജംഗ്ഷന് വരെയുള്ള റോഡില്‍ സണ്ണി സില്‍ക്ക് സിനു മുന്നില്‍ ക്വാറി വേസ്റ്റ് ഇട്ടിട്ടും തുടര്‍ന്നുണ്ടായ മഴയില്‍ ഒലിച്ചുപോകുകയായിരുന്നു. പലയിടത്തും കുഴികളിലിട്ട മണ്ണ് ചെളിക്കൂനയായി മാറി. ചെളിയിലൂടെ വാഹനം ഓടിച്ച് വീഴുന്നവര്‍ നിരവധിയാണ്. പലരും ഭാഗ്യം കൊണ്ടുമാത്രമാണു രക്ഷ പ്പെടുന്നത്. മഴ മാറിയാല്‍ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ പൂര്‍ണമായും നന്നാക്കുമെന്ന് നഗരസഭ അധികൃതര്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും നടപടികള്‍ ഒന്നുംതന്നെ ആയിട്ടില്ല. ബസ് സ്റ്റാന്‍ഡ് എകെപി ജംഗ്ഷന് റോഡില്‍ വെള്ളക്കെട്ടുള്ള ഭാഗം ടൈലിട്ടുയര്ത്തി പ്രശ്നം പരിഹരിക്കുമെന്നാണ് അധികൃതര്‍ പറയുന്ന ഉറപ്പ്. യാത്രാദുരിതം ഏറിയതോടെ വിവിധ രാഷ്ട്രീയ സംഘടനകളും സമുദായ സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടും അധികൃതര്‍ കണ്ടില്ലെന്ന അവസ്ഥയിലാണ്.
കെസിഎസ്എൽ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപത കേരള കത്തോലിക്ക സ്റ്റുഡൻസ് ലീഗ് പ്രവർത്തനവർഷോദ്ഘാടനം കോട്ടപ്പുറം ആനിമേഷൻ സെന്ററിൽ കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിച്ചു. കെസിഎസ്എൽ ഡയറക്ടർ ഫാ. സിബിൻ ഫ്രാൻസിസ് കല്ലറയ്ക്കൽ, പ്ര സിഡന്റ് ആൻസലീന ആൻസൺ എന്നിവർ പ്രസംഗിച്ചു. ജനറൽ ഓർഗനൈസർ സിസ്റ്റർ ജോബി സിടിസി അധ്യയനവർഷപ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിച്ചു.
കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞു; നാലുപേർക്കു പരിക്ക്
പട്ടിക്കാട്: ദേശീയപാതയിൽ പാണഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. തമിഴ്നാട് സ്വദേശികളായ മാരിമുത്തു (34), അർമുഖൻ (52), ഗുണശേഖർ (54), രാജേന്ദ്രൻ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് അപകടം ഉണ്ടായത്. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഭാഗത്താണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ എത്തിയകാർ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് ഡിവൈഡറുകളിൽ ഇടിച്ച് മറിയുകയായിരന്നു. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കാർ ഉയർത്തി കാറിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ആക്ട്സ് സൗജന്യ ആംബുലൻസ് സർവീസ്
വടക്കാഞ്ചേരി: ഡയാലിസിസിന് വിധേയരാകുന്ന നിർധന രോഗികൾക്ക് വേണ്ടി ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ച് സൗജന്യ ആംബുലൻസ് സർവീസ് ആരംഭിക്കുന്നുവെന്ന് ആക്ട്സ് ഭാരവാഹികൾ പത്രസമ്മേളനത്തിൽപറഞ്ഞു. വടക്കാഞ്ചേരിയുടെ പത്തു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഡയാലിസിസ് സെന്ററിൽ ചികിത്സ നടത്തുന്നവരുമായ രോഗികൾക്കാണ് ഈ സേവനം ലഭ്യമാവുക. ആക്ട്സ് സ്ഥാപിതമായതിന്റെ രജത ജൂബിലിയുടെ ഭാഗമായാണ് പുതിയ സേവനത്തിന് തുടക്കം കുറിക്കുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനാണ് ആംബുലൻസ് സ്പോൺസർ ചെയ്ത്തിരിക്കുന്നത്. നാളെ രാവിലെ 10 ന് ഓട്ടുപാറ ഡെലിസ റെസിഡൻസി കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഡയാലിസിസ് കെയർ ആംബുലൻസിന്റെ സമർപ്പണം നടത്തും. തൃശൂർ മേയറും ആക്ട്സ് ജനറൽ സെക്രട്ടറിയുമായ എം.കെ വർഗീസ്, വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ, കൗൺസിലർ പി.എൻ.വൈശാഖ്, കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദ് എന്നിവർ പങ്കെടുക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൾ ഹമീദിന് ആക്ട്സ് ഭദ്രപഥം പുരസ്കാരം നൽകും. പത്രസമ്മേളനത്തിൽ ആക്ട്സ് രക്ഷാധികാരി അജിത് കുമാർ മല്ലയ്യ, ബ്രാഞ്ച് പ്രസിഡന്റ് വി.വി. ഫ്രാൻസീസ്, വൈസ് പ്രസിഡന്റ് പി.എം. അബൂബക്കർ, ട്രഷറർ വി. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.
മാർ കൂറിലോസ് ബാവയുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയും
വടക്കേക്കാട്: തൊഴിയൂർ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപകൻ കാട്ടുമങ്ങാട്ട് എബ്രഹാംമാർ കൂറിലോസ് വലിയ ബാവയുടെ ഓർമപ്പെരുന്നാൾ ഇന്നും നാളെയുമായി ആലോഷിക്കും. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ കൊടിയേറ്റം സഭ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ് ഭദ്രാസന ദേവാലയങ്ക ണത്തിൽ സഭാധ്യക്ഷൻ സിറി ൾ മാർ ബസേലിയോസ് മെത്രാപോലീത്ത നിർവഹിച്ചു. ഇന്നു രാവിലെ ഒമ്പതിന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് 3.30ന് കുന്നംകുളം സെന്റ് തോമസ് പള്ളിയിൽ നിന്ന് തൊഴിയൂർ ഭദ്രാസന പള്ളിയിലെ പരിശുദ്ധ ബാവയുടെ കബറിടത്തിലേക്കു പദ യാത്ര, 5.30 ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവാക്ക് സ്വീകരണം. നാളെ രാവിലെ 8.30നു സഭാധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പാലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധഒൻപതിന്മേൽ കുർബാനയും, മാർ ബഹനാം ചാപ്പലിലേക്ക് പ്രദക്ഷിണം, തുടർന്ന് പൊതുസദ്യ യും നടത്തുമെന്ന് ഇടവക വികാരി ഫാ. തോമസ് കുരിയൻ, അൽമായ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭ സെക്രട്ടറി ബിനോയ് പി. മാത്യു, ജനറൽ കൺവീനർ സി. വി. ബാബു, കെ. എസ്. റെജി എന്നിവർ അറിയിച്ചു.
കുരുത്തോല അരങ്ങുമായി പാലയൂർ തിരുനാൾ
പാലയൂർ: മാർ തോമ മേജർആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ തർപ്പണതിരുനാളിനോടനുബന്ധിച്ചുള്ള കുരുത്തോല അലങ്കാരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാളിനെ മറ്റു ദേവാലയങ്ങളിലെ തിരുനാളുകളിൽ നിന്നു വ്യത്യസ്തമാക്കുന്നത് കുരുത്തോല അരങ്ങാണ്. കുരുത്തോല പ്രത്യേകരീതിയിൽ വെട്ടി മെടഞ്ഞാണ് തോരണം ഉണ്ടാകുന്നത്. നൂറിൽപരം തെങ്ങുകളിൽ നിന്ന് വെട്ടിയെടുക്കുന്ന കൂമ്പോല കൊണ്ടാണ് ഒരുപറ്റം യുവജനങ്ങളും മുതിർന്നവരും ദിവസങ്ങളോളം ഇരുന്ന് അരങ്ങു ഒരുക്കി കെട്ടുന്നതെന്ന് അലങ്കാരം കൺവീനർ സൈജോ സൈമൺ, ജോയിന്റ് കൺവീനർ റൊണാൾഡ് ആന്റണി എന്നിവർ പറഞ്ഞു. ഇടവകയിലെ യുവജനങ്ങളും, മുതിർന്നവരും ചേർന്നു മെടഞ്ഞ കുരുത്തോല കെട്ടുന്ന തോടെ പള്ളിമുറ്റം അലങ്കാര പൂരിതമാകും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
കേരള സര്‍വകലാശാലയിൽ ഫയൽയുദ്ധം
Kerala
2
രാഷ്ട്രീയനേതാക്കൾ 75 കഴിഞ്ഞാൽ വിരമിക്കണം; മോഹൻ ഭാഗവതിന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷം
National
3
റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്നിലെ വത്തിക്കാൻ കാര്യാലയത്തിനു കേടുപാട്
International
4
സൂചികകളിൽ തകർച്ച
Business
5
ഐഎസ്എല്‍ ഫ്രീസറില്‍!
Sports
ADVERTISEMENT
LATEST NEWS
കാഷ്മീരിലേക്ക് ആരും പോകരുത് ; വിദ്വേഷ പരാമർശവുമായി സുവേന്ദു അധികാരി
അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി
പതിനഞ്ചുകാരനെ റീല്‍സ് വീഡിയോയിലൂടെ അപമാനിച്ച പോലീസുകാരന് സസ്പെന്ഷന്
രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള ശുഭാംശുവുമായി കുടുംബാംഗങ്ങൾ സംസാരിച്ചു
ADVERTISEMENT
ADVERTISEMENT