പനിബാധിച്ച് വീട്ടമ്മ മരിച്ചു
1453649
Monday, September 16, 2024 11:10 PM IST
ചാവക്കാട്: പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒരു മനയൂർ നോർത്ത് അമൃത വിദ്യാലയത്തിന് അടുത്ത് വാടുക്കുപുറം പ്രമോദ് ആശാരിയുടെ ഭാര്യ സിന്ധു (45) വാണ് മരിച്ചത്. സംസ്കാരം നടത്തി. മക്കൾ: നന്ദന, നവീൻ. മരുമകൻ: മനു.
ഒരുമനയൂർ പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രതിരോധ നടപടികൾ സ്വീകരിച്ചതായി പ്രസിഡന്റ് വിജിത സന്തോഷ് അറിയിച്ചു.