ഗൃ​ഹാ​തു​ര​ത ഉ​ണ​ര്‍​ത്തി തി​ര​നോ​ട്ടം - അ​ര​ങ്ങ് 2024
Thursday, August 15, 2024 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​ത്യ​പൂ​ര്‍​വ​മാ​യി​മാ​ത്രം ദു​ര്യോ​ധ​ന​വ​ധം ക​ഥ​ക​ളി സ​മ്പൂ​ര്‍​ണ​രം​ഗാ​വ​ത​ര​ണം അ​ര​ങ്ങ​ത്ത് അ​വ​ത​രി​പ്പി​ച്ചും മു​തി​ര്‍​ന്ന ക​ലാ​കാ​ര​ന്മാ​ര്‍​ക്കു ഗു​രു​ദ​ക്ഷി​ണ ന​ല്കി​യും പ്ര​വാ​സ​ജീ​വി​തംക​ഴി​ഞ്ഞ് നാ​ട്ടി​ലെ​ത്തി​യ​വ​ര്‍ ഒ​ത്തു​ചേ​ര്‍​ന്നും തി​ര​നോ​ട്ടം ദു​ബാ​യ് സം​ഘ​ടി​ച്ച അ​ര​ങ്ങ് 2024 ഏ​റെ സ​വി​ശേ​ഷ​ത​ക​ള്‍ നി​റ​ഞ്ഞ അ​ര​ങ്ങാ​യി​മാ​റി.

കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ക​ല​ക​ളു​ടെ നി​ല​നി​ല്പും പ്ര​ചാ​ര​ണ​വും ഉ​ന്ന​മ​ന​വും ല​ക്ഷ്യ​മി​ട്ടു നൂ​ത​ന​വും വൈ​വി​ധ്യ​ങ്ങ​ളു​മാ​യ ക​ലാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദു​ബാ​യി​ലും കേ​ര​ള​ത്തി​ലു​മൊ​രു​ക്കു​ന്ന തി​ര​നോ​ട്ടം, ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​. കെ.​എ​ന്‍. പി​ഷാ​ര​ടി സ്മാ​ര​ക ക​ഥ​ക​ളി ക്ലബു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ര​ങ്ങ് 2024 ഒ​രു​ക്കി​യ​ത്.

പ്ര​വാ​സി​ക​ളാ​യി​രു​ന്ന തി​ര​നോ​ട്ടം ദു​ബാ​യ് പ്ര​തി​നി​ധി​ക​ളും ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പി​ണി​ക്ക​പ്പ​റ​മ്പി​ലും ചേ​ര്‍​ന്ന് ആ​ട്ട​വി​ള​ക്കി​നു തി​രി​തെ​ളി​ച്ചു. തു​ട​ര്‍​ന്ന് കേ​ര​ള​ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ച്ച ദു​ര്യോ​ധ​ന​വ​ധം ക​ഥ​ക​ളി​യി​ല്‍ എ​ഴു​പ​തി​ല്‍​പ്പ​രം ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ത്തു.


മ​ദ്ദ​ള​കേ​ളി​ക്കു​ശേ​ഷം ന​ട​ന്ന ര​ണ്ട്‌​നോ​ക്ക് പു​റ​പ്പാ​ടി​ല്‍ പാ​ണ്ഡ​വ​രും പാ​ഞ്ചാ​ലി​യും വ​ന്ന​തോ​ടെ അ​ര​ങ്ങ് നി​റ​ഞ്ഞു. രാ​ത്രി എ​ട്ട​ര​വ​രെ നീ​ണ്ടു​നി​ന്ന മാ​ര​ത്തോ​ണ്‍ അ​വ​ത​ര​ണ​ത്തി​ല്‍ ധ​ര്‍​മ​പു​ത്ര​ര്‍​ - പാ​ഞ്ചാ​ലി, ദു​ര്യോ​ധ​ന​ന്‍ - ഭാ​നു​മ​തി ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യ ശൃം​ഗ​ാരരം​ഗ​ങ്ങ​ള്‍ പ്രേ​ക്ഷ​കശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ദു​ര്യോ​ധ​ന​വ​ധ​ത്തി​നു​ശേ​ഷം സാ​ധാ​ര​ണ അ​വ​ത​രി​പ്പി​ക്കാ​ത്ത കാ​ളി​കൂ​ളി ഭാ​ഗ​വും അ​വ​സാ​നം ധ​ര്‍​മ​പു​ത്ര​ര്‍ ശ്രീ​കൃ​ഷ്ണ​ന്‍റെ ഭാ​ഗ​വും ആ​സ്വാ​ദ​ക​ര്‍​ക്കു ന​വ്യാ​നു​ഭ​വ​മാ​യി​മാ​റി. വൈ​കീ​ട്ട് ന​ട​ന്ന ഗു​രു​ദ​ക്ഷി​ണ ച​ട​ങ്ങി​ല്‍ ക​ഥ​ക​ളി സം​ഗീ​ത​ജ്ഞ​ന്‍ കോ​ട്ട​യ്ക്ക​ല്‍ ഗോ​പാ​ല​പ്പി​ഷാ​ര​ടി, ചു​ട്ടി വി​ദ​ഗ്ധ​ന്‍ ക​ലാ​നി​ല​യം പ​ര​മേ​ശ്വ​ര​ന്‍ എ​ന്നിവര്‌‍​ക്കു ഗു​രു​ദ​ക്ഷി​ണ ന​ല്കി ആ​ദ​രി​ച്ചു. ച​ട​ങ്ങി​ല്‍ ക​ലാ​മ​ണ്ഡ​ലം വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ.ബി. അ​ന​ന്ത​കൃ​ഷ്ണ​ന്‍, ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ളി ആ​ന്‍​ഡ്രൂ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.