ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ പ​ഞ്ചാ​യ​ത്ത് കാ​ലാ​വ​സ്ഥാ പാ​ര്‍​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, August 13, 2024 1:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ബ്രിം​ഗ് ബാ​ക്ക് ഫൗ​ണ്ടേ​ഷ​ന്‍റെ​യും ക്രൈ​സ്റ്റ് കോ​ള​ജി​ന്‍റെ​യും ഇ​കെ​എ​ന്‍ സെ​ന്‍റ​റി​ന്‍റെ​യും സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ കി​ല നേ​തൃ​ത്വം ന​ല്‍​കി​യ പ​ഞ്ചാ​യ​ത്ത് കാ​ലാ​വ​സ്ഥാ പാ​ര്‍​ല​മെ​ന്‍റ് പ​രി​ശീ​ല​ന പ​രി​പാ​ടി ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചു. മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്രൈ​സ്റ്റ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​രി​യാ​ട്, കാ​റ​ളം, പൂ​മം​ഗ​ലം, പ​ടി​യൂ​ര്‍ എ​ന്നീ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ള്‍ കാ​ല​വ​സ്ഥ​വ്യ​ത്യാ​ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. കി​ല പ്ര​ഫ​സ​ര്‍ ഡോ. ​മോ​നി​ഷ് ജോ​സ് പ്രോ​ജ​ക്ട് പ​രി​ച​യ​പ്പെ​ടു​ത്തി. കി​ല​യു​ടെ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്മ​ന്‍റ് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​എ​സ്. ശ്രീ​കു​മാ​ര്‍ കി​ല​യു​ടെ കാ​ലാ​വ​സ്ഥ പ്ര​വ​ര്‍​ത്ത​ന ഇ​ട​പെ​ട​ലു​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.


ബ്രിം​ഗ് ബാ​ക്ക് ഗ്രീ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ അ​ഖി​ലേ​ഷ് അ​നി​ല്‍​കു​മാ​ര്‍, സ്റ്റേ​റ്റ് പ്രൊ​ജ​ക്ട് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ നി​ധി​ന്‍ കൃ​ഷ്ണ പ​ഞ്ചാ​യ​ത്ത് കാ​ലാ​വ​സ്ഥ പാ​ര്‍​ല​മെ​ന്‍റ് പ​രി​ച​യ​പ്പെ​ടു​ത്തി. ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജോ​ളി ആ​ന്‍​ഡ്രൂ​സ്, ഇ​കെ​എ​ന്‍ പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ​ന്‍ ആ​ര്‍​ച്ച​റി ടീം ​സൈ​ക്കോ​ള​ജി​സ്റ്റും ബി​പി​ഇ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് ത​ല​വ​നു​മാ​യ ഡോ. ​സോ​ണി ജോ​ണ്‍, മു​ന്‍ ക്രൈ​സ്റ്റ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. മാ​ത്യു പോ​ള്‍ ഊ​ക്ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.