പനി ബാധിച്ച് മരിച്ചു
1429502
Saturday, June 15, 2024 11:10 PM IST
ചാഴൂർ: പനി ബാധിച്ച് വയോധികൻ മരിച്ചു. പഴുവിൽ വെസ്റ്റ് ഏങ്ങണ്ടി ശങ്കരൻ മകൻ ശിവരാമൻ (68) ആണ് മരിച്ചത് . തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വിട്ടുമാറാത്ത പനി മൂലം ഞായറാഴ്ച ആലപ്പാട് കുടുംബാരോഗ്യകേന്ദ്രത്തിലെത്തിയ ശിവരാമനെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും അവിടെനിന്ന് മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു.
വെള്ളിയാഴ്ച ഡയാലിസിസിന് വിധേയനാക്കിയെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.