ജൂബിലിയിൽ രക്തദാതാക്കളെ ആദരിച്ചു
1429367
Saturday, June 15, 2024 1:31 AM IST
തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിലെ ഇമ്യുണോഹെമറ്റോളജി വിഭാഗത്തിന്റെയും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ രക്തദാനദിനാചരണത്തിന്റെ ഭാഗമായി ഏറ്റവുമധികം തവണ രക്തദാനം ചെയ്തവരെ ആ ദരിച്ചു.
77 തവണ രക്തം ദാനംചെയ് ത, ആശുപത്രിയിൽനിന്നു 12 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച മുൻഡയറക്ടർ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടിനെയും ആദരിച്ചു. ഇപ്പോഴത്തെ ഡയറക്ടറായ ഫാ. റെന്നി മുണ്ടൻകുരിയനെയും ഡോ. ഫിജു ചാക്കോ, ഡോ. നവീൻ ഐസക്ക് ജോണ്, ഡോ. ജെയിംസ് എഫ്. കല്ലേയിൽ, നിതിൻ പാലോസ്, ഡിബിൻ സെബാസ്റ്റ്യൻ എന്നിവരെയും ആദരിച്ചു.
ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ സ്ലോലഗണ് കോന്പിറ്റേഷൻ വിജയികളായ വി.പി. എയ്ഞ്ചൽ റോസ്, ജീവന ജ്യോതിസ് എന്നിവർക്കു സമ്മാനം നല്കി.
ഡോ. രമേഷ് ഭാസ്കരൻ, ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ഡോ. അബൂബക്കർ മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. ജോയ് ആലുക്കാസുമായി സഹകരിച്ചു ഡോ. ജൂനിയത്ത് തോമസിന്റെ നേതൃത്വത്തിൽ രക്തദാനക്യാന്പും ബോധവത്കരണ ക്ലാ സും നടത്തി.