യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം, ജ​ല​പീ​ര​ങ്കി
Tuesday, March 5, 2024 1:26 AM IST
തൃ​ശൂ​ര്‍: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ഡീ​ന്‍ ഡോ. ​എം.​കെ നാ​രാ​യ​ണ​നെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ക്കാ​ലെ​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രേ ജ​ല​പീ​ര​ങ്കി​യു​പ​യോ​ഗി​ച്ചു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് കൊ​ക്കാ​ലെ ജം​ഗ്ഷ​നി​ല്‍ എ​ത്തി​യ​ത്. സം​ഘ​ര്‍​ഷ​ത്തി​നു​ശേ​ഷം ന​ട​ന്ന സ​മ​രം കെ​പി​സി​സി സെ​ക്ര​ട്ട​റി ജോ​ണ്‍ ഡാ​നി​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​രീ​ഷ് മോ​ഹ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​പ്ര​മോ​ദ്, സം​സ്ഥാ​ന​സെ​ക്ര​ട്ട​റി​മാ​രാ​യ സു​ഷി​ല്‍ ഗോ​പാ​ല്‍, സൂ​ര​ജ് ഗു​രു​വാ​യൂ​ര്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. ശ്യാം​കു​മാ​ര്‍, വി​ഷ്ണു ച​ന്ദ്ര​ന്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷ​ര്‍​ബാ​നൂ​സ്, ജോ​ഫി​ന്‍ ഫ്രാ​ന്‍​സി​സ്, ഷെ​റി​ന്‍ തേ​ര്‍​മ​ഠം, അ​രു​ണ്‍ മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

പോ​ലീ​സു​കാ​രെ വീ​ഴ്ത്തി ജ​ല​പീ​ര​ങ്കി

തൃ​ശൂ​ര്‍: സ​മ​രം ന​ട​ത്തു​ന്ന​തു പോ​ലീ​സു​കാ​രാ​ണോ, അ​തോ യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രാ​ണോ എ​ന്നു ജ​ല​പീ​ര​ങ്കി പ്ര​വ​ര്‍​ത്തി​പ്പി​ച്ച പോ​ലീ​സു​കാ​ര​നും ക​ണ്ടു​ നി​ന്ന​വ​ര്‍​ക്കും ക​ണ്‍​ഫ്യൂ​ഷ​നാ​യി. കാ​ര​ണം സൈ​റ​ണ്‍ മു​ഴ​ക്കി​യ ഉ​ട​ന്‍ ത​ങ്ങ​ള്‍​ക്കു​നേ​രെ ജ​ല​പീ​ര​ങ്കി വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍ ഞെ​ട്ടി. ജ​ല​പീ​ര​ങ്കി പ​ക്ഷേ, ബാ​രി​ക്കേ​ഡി​ല്‍ പി​ടി​ച്ചു സ​മ​ര​ക്കാ​രെ നേ​രി​ടാ​ന്‍ നി​ല്‍​ക്കു​ന്ന പോ​ലീ​സു​കാ​ര്‍​ക്കു​നേ​രെ​യാ​ണു ചെ​ന്ന​ത്. പോ​ലീ​സു​കാ​ര്‍ സ​മ​ര​ക്കാ​ര്‍ ഓ​ടു​ന്ന​തു​പോ​ലെ ജീ​വ​നും കൊ​ണ്ടോ​ടി. ചി​ല​ര്‍ തെ​റി​ച്ചു​വീ​ണു.

മ​റ്റു പോ​ലീ​സു​കാ​ര്‍ വെ​ള്ള​മ​ടി നി​ര്‍​ത്ത​ണ​മെ​ന്നു വി​ളി​ച്ചു​പ​റ​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് അ​വ​രു​ടെ നേ​ര്‍​ക്കാ​യി വെ​ള്ളം ചീ​റ്റ​ല്‍. അ​വ​രും ര​ക്ഷ​പ്പെ​ട്ടോ​ടി. എ​ല്ലാ പോ​ലീ​സു​കാ​രും പോ​യി​ക്ക​ഴി​ഞ്ഞ​തോ​ടെ ബാ​രി​ക്കേ​ഡ് പി​ടി​ച്ചു​നി​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കു നേ​രെ​യാ​യി പി​ന്നീ​ട് വെ​ള്ള​മ​ടി. അ​വ​രും നി​ല​ത്തു​വീ​ണും ഓ​ടി​യും ര​ക്ഷ​പ്പെ​ട്ടു.