കാ​രു​ണ്യ​ത്തി​ന്‍റെ പൂ​ത്തു​മ്പി​ക​ളാ​യി കേ​ശ​ദാ​നം ന​ട​ത്തി​യ​ത് 65 പേ​ര്‍
Tuesday, March 5, 2024 1:26 AM IST
പു​ല്ലൂ​ര്‍: അ​ര്‍​ബു​ദ​ബാ​ധി​ത​ര്‍​ക്കു വി​ഗ് നി​ര്‍​മി​ക്കാ​നു​ള്ള മു​ടി ശേ​ഖ​രി​ക്കാ​ന്‍ പു​ല്ലൂ​ര്‍ സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ശ​ദാ​നം സം​ഘ​ടി​പ്പി​ച്ചു.

അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ചാ​യാ​രു​ന്നു പ​രി​പാ​ടി. 65 പേ​ര്‍ മു​പ്പ​തു സെ​ന്‍റീ​മീ​റ്റ​ര്‍ വീ​തം മു​ടി​മു​റി​ച്ച് സ​ഹ​ജീ​വി സ്‌​നേ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​ല്‍ ഒ​രാ​ളു​ടെ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രും മു​ടി ദാ​നം ചെ​യ്തു.

ര​ണ്ടു പു​രു​ഷ​ദാ​താ​ക്ക​ളും നാ​ലാം ക്ലാ​സു​കാ​ര​ന്‍ വെ​റ്റി​ല​പ്പാ​റ സ്വ​ദേ​ശി ദേ​വ​നാ​രാ​യ​ണ​നും മു​ടി ദാ​നം​ചെ​യ്ത​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി. അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജെ​യ്‌​സ​ണ്‍ മു​ണ്ട​ൻ​മാ​ണി സി​എം​ഐ കേ​ശ​ദാ​ന​ത്തെ​ക്കു​റി​ച്ച് ക്ലാ​സ് ന​ട​ത്തി.


ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും സ്‌​കൂ​ള്‍, കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പു​റ​മേ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ സ്‌​കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, ഇ​ട​വ​ക​ള്‍, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ആ​ശു​പ​ത്രി​യു​ടെ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ള്‍ എ​ന്നി​വ​ര്‍ കേ​ശ​ദാ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി.

തൃ​ശൂ​ര്‍ റൂ​റ​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ഐ. എ​ല്‍​സി ഉ​ദ് ഘാ ​ട​നം നി​ര്‍​വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഫ്ലോ​റി സി​എ​സ്എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ​ര്‍ ആ​ന്‍​ജോ ജോ​സ്, എ​ന്‍​എ​ബി​എ​ച്ച് കോ-ഒാ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ന്‍​സി, ജെ​നി, സോ​ഷ്യ​ല്‍ വ​ര്‍​ക്ക​ര്‍ അ​ഖി​ല ജെ​യ്‌​സ​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.