ഇ​ന്ന​സെ​ന്‍റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച് പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്
Saturday, March 2, 2024 1:50 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ചാ​ല​ക്കു​ടി​ മു​ന്‍ എം​പി​യും ന​ട​നു​മാ​യി​രു​ന്ന ഇ​ന്ന​സെ​ന്‍റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച് ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി പ്ര​ഫ.​സി. ര​വീ​ന്ദ്ര​നാ​ഥ്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വ​സ​തി​യി​ല്‍ എ​ത്തി​യ സ്ഥാ​നാ​ര്‍​ഥി​യെ ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​ക​ന്‍ സോ​ണ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. കു​ടും​ബ വി​ശേ​ഷ​ങ്ങ​ളും ഇ​ന്ന​സെ​ന്‍റി​ന്‍റെ പേ​ര​ക്കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ വി​വ​ര​ങ്ങ​ളും ചോ​ദി​ച്ച​റി​ഞ്ഞാ​ണ് സ്ഥാ​നാ​ര്‍​ഥി ഇ​റ​ങ്ങി​യ​ത്. ചാ​ല​ക്കു​ടി​യി​ല്‍ ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്നും വ​ര്‍​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ണെ​ന്നും ര​വീ​ന്ദ്ര​നാ​ഥ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു.


ലോ​ന​പ്പ​ന്‍ ന​മ്പാ​ട​ന്‍, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രു​ടെ വി​ജ​യ​ങ്ങ​ള്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ഇ​ട​തു​പ​ക്ഷ മ​ന​സി​ന്‍റെ സൂ​ച​ന​യാ​ണ്. കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല​യ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ള്ള മ​ണ്ഡ​ല​ത്തി​ല്‍ വൈ​ജ്ഞാ​നി​ക സ​മൂ​ഹ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ എ​റെ​യാ​ണ്. ഓ​രോ മ​ണ്ഡ​ല​ത്തി​നു​വേ​ണ്ടി​യും മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യാ​റാ​ക്കു​മെ​ന്നും താ​ഴെ​ത്ത​ട്ടി​ലു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​കോ​പി​പ്പി​ക്കാ​ന്‌ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.