ചാ​വ​ക്കാ​ട്: ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജ് ചാ​വ​ക്കാ ട് ​ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​കീ​യ ടൂ​റി​സ​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്ത് ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ടൂ​റി​സം മേ​ഖ​ല​യി​ൽ ഇ​ത്ത​രം ന​വീ​ന ആ​ശ​യ​ങ്ങ​ൾ ആ​വി​ഷ്ക്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. സാ​ഹ​സി​ക ടൂ​റി​സം ഇ​ഷ്ട​പെ​ടു​ന്ന​വ​ർ​ക്ക് ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജി​ൽ ക​ട​ലി​ലെ മ​നോ​ഹാ​രി​ത ആ​സ്വദി​ക്കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി ചേ​ർ​ത്തു. എ​ൻ.​കെ അ​ക്ബ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
മു​ൻ എം​എ​ൽ​എ കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ പ്ര​ശാ​ന്ത്, ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കൃ​ഷ്ണ​ദാ​സ്, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി​ത സ​ന്തോ​ഷ്, മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. മു​ബാ​റ​ക്ക്, അ​ഡ്വ. പി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ലാ​സ​ർ പേ​ര​കം, പി.​കെ. സെ​യ്താ​ലി​ക്കു​ട്ടി, ഖാ​ദ​ർ ച​ക്ക​ര, ഷാ​ഹു, അ​ലി അ​ഷ്ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ​ലി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ച​ട​ങ്ങ് ബ​ഹി​ഷ്ക്ക​രി​ച്ചു. എം​എ​ൽ​എ രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.