ചാ​ല​ക്കു​ടി: ഗ​വ. ആ​ശു​പ​ത്രി ജം​ഗ്ഷ​ൻ -ചേ​ന​ത്ത്നാ​ട് റോ​ഡ് ത​ക​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി മാ​റി.

ചേ​ന​ത്ത്നാ​ട് ഭാ​ഗ​ത്ത് തി​രി​യു​ന്ന ഭാ​ഗ​ത്ത് റോ​ഡ് വ​ലി​യ കു​ഴി​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​ണ്. മ​ഴ ശ​ക്ത​മാ​യ​തോ​ടെ റോ​ഡി​ന്‍റെ അ​വ​സ്ഥ ശോ​ച​നീ​യ​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ പാ​ഡി​യി​ലേ​ക്കും മ​ണി​യു​ടെ പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കു​ന്നി​ശേ​രി രാ​മ​ൻ മെ​മോ​റി​യ​ൽ ലൈ​ബ്ര​റി​യി​ലേ​ക്കും മ​ണി​യു​ടെ സ്മൃ​തി​കു​ടി​രം സ്ഥി​തി ചെ​യ്യു​ന്ന വീ​ട്ടി​ലേ​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ദി​നം​പ്ര​തി വാ​ഹ​ന​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി​യി​ലേ​ക്ക് പോ​ക​ന്ന വി​ദ്യാ​ർ​ഥി​ക​ളും റോ​ഡി​ന്‍റെ ശോ​ച​നീ​യ​വ​സ്ഥ മൂ​ലം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
ന​ഗ​ര​സ​ഭ റോ​ഡ് അ​റ്റ​കു​റ്റ പ​ണി ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ചേ​ന​ത്ത്നാ​ട് റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് സി. ​പ്ര​കാ​ശ്കു​മാ​ർ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ആ​ളു​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി സി.​കെ. പോ​ൾ, ട്ര​ഷ​റ​ർ ടി.​എ. മേ​നോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.