തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ
Thursday, September 28, 2023 10:54 PM IST
വാ​ടാ​ന​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ​സേ​ന​യി​ലെ താ​ൽ​ക്കാ​ലി​ക ഡ്രൈ​വ​റെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ടു​വി​ൽ​ക്ക​ര ബാ​റി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന വാ​ടാ​ന​പ്പ​ള്ളി മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ക​ട​വ​ത്ത് പ​രേ​ത​നാ​യ ചെ​റു​ക​ണ്ഠ​ക്കു​ട്ടി​യു​ടെ മ​ക​ൻ കെ.​സി. സു​നി​ൽ​കു​മാ​ർ (56) ആ​ണ് മ​രി​ച്ച​ത്. സി​പി​എം വാ​ടാ​ന​പ്പ​ള്ളി ന​ട ഈ​സ്റ്റ് ബ്രാ​ഞ്ച് അം​ഗ​മാ​ണ്. ത​ളി​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി.​പ്ര​സാ​ദി​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.

ഇന്നലെ ഉ​ച്ച​ക്ക് വീ​ടി​ന് സ​മീ​പം വെ​ള്ളം നി​റ​ഞ്ഞ തോ​ട്ടി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വീ​ട്ടുപ​റ​മ്പി​ലെ തേ​ങ്ങ​യെ​ടു​ത്ത് വ​രു​മ്പോ​ൾ തോ​ട് ചാ​ടി​യ​പ്പോ​ൾ ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ൽ വെ​ള​ളം നി​റ​ഞ്ഞ തോ​ട്ടി​ലേ​ക്ക് വീ​ണ് മു​ങ്ങി​മ​രി​ച്ച​താ​കാ​മെ​ന്ന് ക​രു​തു​ന്നു.

ത​ല​യി​ൽ പൊ​ട്ട​ലു​ണ്ട്. ഭാ​ര്യ: നി​ഷ. മ​ക്ക​ൾ: അ​ന​ന്യ (ഗു​രു​വാ​യൂ​ർ​ ലി​റ്റി​ൽ ഫ്ല​വ​ർ കോ​ള​ജ് ബി​സിഎ ​വി​ദ്യാ​ർ​ഥി​നി), അ​നാ​മി​ക (ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രി​സ് കോ​ൺ​വന്‍റ് വി​ദ്യാ​ർ​ഥി​നി). സം​സ്കാ​രം ഇന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ.