ഏ​ഴ് സ്കൂ​ളു​ക​ളി​ൽ സോ​ളാ​ർ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ച് ഇ​സാ​ഫ് ബാ​ങ്ക്
Friday, June 9, 2023 12:47 AM IST
തൃ​ശൂ​ർ: സു​സ്ഥി​ര ഉൗ​ർ​ജസം​ര​ക്ഷ​ണ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​സാ​ഫ് സ്മോ​ൾ ഫി​നാ​ൻ​സ് ബാ​ങ്ക് തൃ​ശൂ​രി​ലെ ഏ​ഴ് സ്കൂ​ളു​ക​ൾ​ക്ക് സോ​ളാ​ർ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ച്ചു ന​ൽ​കി. ഇ​സാ​ഫ് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ കെ. ​പോ​ൾ തോ​മ​സ് പ​ദ്ധ​തി​യു​ടെ ഒൗ​ദ്യോ​ഗി​ക സ​മ​ർ​പ്പ​ണം ന​ട​ത്തി. ഉൗ​ർ​ജസു​ര​ക്ഷ​യ്ക്ക് പു​ന​രു​പ​യോ​ഗ ഉൗ​ർ​ജ​ത്തി​ന്‍റെ ഉ​പ​യോ​ഗം വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും സു​സ്ഥി​ര​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഇ​സാ​ഫി​ന്‍റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത​യ്ക്കു​ള്ള തെ​ളി​വാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്നും കെ. ​പോ​ൾ തോ​മ​സ് പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ക​ഴി​ന്പ്രം വി​പി​എം എ​സ്എ​ൻ​ഡി​പി എ​ച്ച്എ​സ്എ​സി​ൽ നാ​ട്ടി​ക എം​എ​ൽ​എ സി.സി. മു​കു​ന്ദ​ൻ, ചേ​ർ​പ്പ് സി​എ​ൻ​എ​ൻ ബോ​യ്സ് എ​ച്ച്എ​സി​ൽ പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻമാ​രാ​ർ, മ​രോ​ട്ടി​ച്ചാ​ൽ എ​യു​പി​എ​സി​ൽ എ​ഇ​ഒ പി. എം. ബാ​ല​കൃ​ഷ്ണ​ൻ, ചെ​റ​ള​യം എ​ച്ച് സി​സി​ജി യു​പിഎ​സി​ൽ ഇ​സാ​ഫ് ബാ​ങ്ക് ബി​സിനസ് ഹെ​ഡ് കെ.​എ. സൈ​ബു, ​തൃ​ത്ത​ല്ലൂ​ർ യു​പി സ്കൂ​ളി​ൽ ഡി​ഇ​ഒ അ​ജി​ത കു​മാ​രി​, പാ​ടൂ​ർ വാ​ണി​വി​ലാ​സം യു​പി സ്കൂ​ളി​ൽ ഇ​സാ​ഫ് ബാ​ങ്ക് ഓ​പ്പ​റേ​ഷ​ൻ​സ് ഹെ​ഡ് എം. ​പി. പീ​റ്റ​ർ, തൃ​ശൂ​ർ വി​വേ​കോ​ദ​യം ബി​എ​ച്ച്എ​സ്എ​സി​ൽ മു​ൻ ലോ​ക് സ​ഭ സ്പീ​ക്ക​ർ അ​ഡ്വ. തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ എന്നിവർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഇ​സാ​ഫ് ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ജേ​ക്ക​ബ് സാ​മു​വ​ൽ, സെ​ഡാ​ർ റീ​ട്ടെ​യി​ൽ എം​ഡി അ​ലോ​ക് തോ​മ​സ് പോ​ൾ, പ്ര​ചോ​ദ​ൻ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ എ​മി അ​ച്ചാ പോ​ൾ, ഇ​സാ​ഫ് ബാ​ങ്ക് സി​സി​ഒ വി. സു​ദേ​വ് കു​മാ​ർ, ​സ​സ്റ്റൈ​ന​ബി​ൾ ബാ​ങ്കിം​ഗ് ഹെ​ഡ് റെ​ജി കോ​ശി ഡാ​നി​യ​ൽ, ബ്രാ​ൻ​ഡിം​ഗ് ആൻഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഹെ​ഡ് സോ​ണി വി. ​മാ​ത്യു, മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് സി.കെ. ശ്രീ​കാ​ന്ത്, മൈ​ക്രോ ബാ​ങ്കിം​ഗ് ഹെ​ഡ് അ​നി​ത ശേ​ഖ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ്രസം ഗിച്ചു.