ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് സ​ഹാ​യം തേ​ടി യു​വാ​വ്
Friday, June 9, 2023 12:47 AM IST
തൃ​ശൂ​ർ: ഇ​ര​ട്ട​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പി​താ​വ് ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് സ​ഹാ​യം തേ​ടു​ന്നു. വി​യ്യൂ​ർ പാ​ല​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന വ​ട​ക്കും​ചേ​രി വീ​ട്ടി​ൽ കു​ട്ട​ന്‍റെ മ​ക​ൻ സ​തീ​ഷ്കു​മാ​ർ(40) ആ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. എ​സി മെ​ക്കാ​നി​ക്കാ​യ സ​തീ​ഷ്കു​മാ​ർ 13 വ​ർ​ഷ​മാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തെ ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ആ​കി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.
തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​തി​ന​കം എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ചു. സ​തീ​ഷ്കു​മാ​റി​നെ സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ എ​ൻ.​എ. ഗോ​പ​കു​മാ​ർ ചെ​യ​ർ​മാ​നാ​യും പി.​ബി. സു​ഭാ​ഷ് ക​ണ്‍​വീ​ന​റാ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള അ​ക്കൗ​ണ്ട് ന​ന്പ​ർ: 7528020100 02629 (യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ). ഐ​എ​ഫ്എ​സ്്സി- UBIN0575283. ക​ണ്‍​വീ​ന​ർ സു​ഭാ​ഷി​ന്‍റെ ഫോ​ൺ: 9497313595.