മെ​റി​റ്റ് ഡേ ആഘോഷിച്ചു
Friday, June 9, 2023 12:39 AM IST
തൃ​ശൂ​ർ: സെ​ന്‍റ് ക്ലെ​യേ​ഴ​സ് കോ​ണ്‍​വ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ലാ​രി​സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ അ​സീ​സി പ്രൊ​വി​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ കൗ​ണ്‍​സി​ല​ർ സി​സ്റ്റ​ർ ഫി​ലോ ജീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​തി​രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​വ​ർ​ഗീ​സ് കു​ത്തൂ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റീ​ന മ​ണ്ടും​പാ​ൽ, ലോ​ക്ക​ൽ മാ​നേ​ജ​ർ സി​സ്റ്റ​ർ ഷൈ​നി പോ​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​നി ഡോ. ​ആ​ൻ​സി​ല്ല ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ജെ. ഹ​രി​ദാ​സ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ സ്മി​ത ഡോ​ൾ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​മ്മാ​ടം ജി​എ​ൽ​പി സ്കൂ​ൾ കെട്ടിട നിർമാണം: ഒ​രു​കോ​ടി അ​നു​വ​ദി​ച്ചു

അ​മ്മാ​ടം: ജി​എ​ൽ​പി സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ഒ​രു​കോ​ടി അ​നു​വ​ദി​ച്ചെ​ന്നു സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ. കാ​ല​പ്പ​ഴ​ക്ക​ത്തെ​ത്തു​ട​ർ​ന്നു മേ​ൽ​ക്കൂ​ര​ക​ളു​ടെ ഉ​റ​പ്പു ന​ഷ്ട​പ്പെ​ട്ട​തി​നാ​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു പു​തി​യ​തു നി​ർ​മി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്സിക്യൂട്ടീവ് എ​ൻ​ജി​നീ​യ​റോ​ടു നി​ർ​ദേ​ശി​ച്ചെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

പ​ച്ച​ക്ക​റി​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു

പു​ന്നം​പ​റ​ന്പ്: തെ​ക്കും​ക​ര കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം തു​ട​ങ്ങി. ക​രു​മ​ത്ര ഒ​ന്നാം വാ​ർ​ഡി​ൽ ന​ട​ന്ന തൈ​ക​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ. ഇ​മാ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ അ​ശ്യ​ര്യ ഉ​ണ്ണി, മെം​ബ​ർ പി.​ടി. മ​ണി​ക​ണ്ഠ​ൻ, കൃ​ഷി ഓ​ഫീ​സ​ർ ജി​ൻ​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഒ​രു വാ​ർ​ഡി​ൽ 5000 തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു​ച്ച​യ്ക്കു ര​ണ്ടി​നു വാ​ഴാ​നി കാ​ഞ്ഞി​രം അം​ഗ​ൻ​വാ​ടി​യി​ൽ കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’ഒ​രു​ക്കാം പ​ച്ച​ക്ക​റി​ത്തോ​ട്ടം​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കും.