ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ ത​ക​ർ​ത്ത് എ​ട്ടു​പ​വ​ൻ ക​വ​ർ​ന്നു
Friday, June 9, 2023 12:39 AM IST
അ​ന്തി​ക്കാ​ട്: താ​ന്ന്യം കി​ട​പ്പ​റ​ന്പി​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​കു​ത്തി​ത്തു​റ​ന്ന് എ​ട്ടു പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. പു​ല​ർ​ച്ചെ ക്ഷേ​ത്രം തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണു മോ​ഷ​ണ വി​വ​രം ആ​ദ്യ​മ​റി​ഞ്ഞ​ത്. എ​ട്ടു​പ​വ​ന്‍റെ നാ​ലു സ്വ​ർ​ണ മാ​ല​ക​ളാ​ണു ന​ഷ്ടപ്പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് സം​ഭ​വം ആ​ദ്യം ക​ണ്ട​ത്. ക്ഷേ​ത്ര ന​ട​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു.
സ്ട്രോം​ഗ് റൂ​മി​ന്‍റെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. മ​റ്റു ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണ​മാ​ല​ക​ൾ ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​ഞ്ഞ​ത്. അ​ന്തി​ക്കാ​ട് എ​സ്ഐ എ. ​ഹ​ബീ​ബു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.