പ​ത്മ​ശ്രീ ഉ​ണ്ണി ഗു​രു​ക്ക​ൾ ഓ​ർ​മ​യാ​യി
Thursday, June 8, 2023 3:22 AM IST
ചാ​വ​ക്കാ​ട്: ക​ള​രി​ക്കു​വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച ഉ​ണ്ണി ഗു​രു​ക്ക​ളു​ടെ (പ​ത്മ​ശ്രീ ശ​ങ്ക​ര​നാ​രാ​യ​ണ മേ​നോ​ൻ) സം​സ്കാ​രം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തി. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം.

ഇ​ന്ന​ലെ രാ​വി​ലെ 10 മ​ണി​യോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൗ​തി​ക ശ​രീ​രം ക​ള​രി അ​ങ്ക​ണ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ തു​റ​ക​ളി​ൽ നി​ന്ന് നി​ര​വ​ധി​പേ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യാ​യി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​റെ​ജി​ൽ, ത​ഹ​സി​ൽ​ദാ​ർ ടി.​കെ. ഷാ​ജി എ​ന്നി​വ​ർ പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.

ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, എ​ൻ.​കെ. അ​ക്ബ​ർ എം​എ​ൽ​എ, ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഷീ​ജ പ്ര​ശാ​ന്ത്, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബേ​ബി ജോ​ണ്‍‌, ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സ്, മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. റ​ഷീ​ദ്, എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​വി. അ​ബ്ദു​ൾ​ഖാ​ദ​ർ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​യ​തീ​ന്ദ്ര​ദാ​സ്, കെ.​ഡി. വീ​ര​മ​ണി, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ടി. ശി​വ​ദാ​സ് തു​ട​ങ്ങി നി​ര​വ​ധി​പേ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നെ​ത്തി. മ​ക​ൻ കെ.​പി. കൃ​ഷ്ണ​ദാ​സ് ചി​ത​യ്ക്ക് തീ​കൊ​ളു​ത്തി.