സൗ​ജ​ന്യ പി​എ​സ്‌സി ​പ​രി​ശീ​ല​നം
Thursday, June 8, 2023 1:10 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​നു കീ​ഴി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​റി​റ്റി യൂ​ത്തി​ൽ ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന റെ​ഗു​ല​ർ, ഹോ​ളി​ഡേ പി​എ​സ് സി ​പ​രി​ശീ​ല​ന ബാ​ച്ചു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു.
ന്യൂ​ന​പ​ക്ഷ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​റു​മാ​സം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം. 20നു​ള്ളി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 0480- 2804859, 9747419201.
തൃ​ശൂ​ർ എ​ക്സ​ൽ അ​ക്കാ​ദ​മി (9847276657), കേ​ച്ചേ​രി ത​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് (97477520181)എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ളി​ഡേ ബാ​ച്ചു​ക​ളി​ലേ​ക്കും ഇ​തോ​ടൊ​പ്പം അ​പേ​ക്ഷി​ക്കാം.

കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ്
ജി​ല്ലാ നേ​തൃ​ത്വ പ​ഠ​ന​ക്യാ​ന്പ്

തൃ​ശൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ നേ​തൃ​ത്വ പ​ഠ​ന​ക്യാ​ന്പ് പ​ത്തി​നു രാ​വി​ലെ പ​ത്തി​ന് തൃ​ശൂ​ർ സി​എം​എ​സ് സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ഏ​ലി​യാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ വാ​ക്ക​നാ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. 11നു "​ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യം എ​ങ്ങോ​ട്ട്' എ​ന്ന വി​ഷ​യ​ത്തി​ൽ രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ൻ ജോ​ർ​ജ് പൊ​ടി​പ്പാ​റ പ്ര​സം​ഗി​ക്കും. ക്യാ​ന്പി​ൽ രാ​ഷ്‌​ട്രീ​യ, കാ​ർ​ഷി​ക പ്ര​മേ​യാ​വ​ത​ര​ണം ന​ട​ക്കും. വൈ​കി​ട്ട് നാ​ലി​നു സ​മാ​പ​ന സ​മ്മേ​ള​നം പാ​ർ​ട്ടി ലീ​ഡ​ർ അ​ഡ്വ. അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ കൊ​ള​പ്പാ​റ, വ​സ​ന്ത​ൻ ചി​യ്യാ​രം, പോ​ൾ​സ​ൺ ആ​ല​പ്പാ​ട്ട്, ജോ​യ്സ​ൺ ചാ​ലി​ശേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.