സൗ​ജ​ന്യ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ്
Thursday, June 8, 2023 1:10 AM IST
തൃ​ശൂ​ർ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള ഹോ​ട്ട​ൽ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന​ന്‍റ് ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ സൗ​ജ​ന്യ ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്ഇ ആ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. പ​രി​ശീ​ല​ന കാ​ല​ത്ത് ട്യൂ​ഷ​ൻ ഫീ, ​ഭ​ക്ഷ​ണം, താ​മ​സം എ​ന്നി​വ സൗ​ജ​ന്യ​മാ​യി​രി​ക്കും. പ്രാ​ക്ടി​ക്ക​ൽ അ​ട​ക്ക​മു​ള്ള റ​ഗു​ല​ർ ക്ലാ​സ് തു​ട​ങ്ങു​മ്പോ​ൾ 4000 രൂ​പ സ്റ്റൈ​പ്പ​ന്‍റും ല​ഭി​ക്കും. വി​ജ​യി​ക​ൾ​ക്ക് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്റ്റെ​ഡ് കൗ​ൺ​സി​ലി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും ഫെ​ഡ​റേ​ഷ​ന്‍റെ ഹോ​ട്ട​ലു​ക​ളി​ൽ പ്ലേ​സ്മെ​ന്‍റും ന​ൽ​കും.
ഓ​ൺ​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷ ന​ൽ​കാം. ihm.fkha.in എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പ്ലെ ഒാ​ൺ​ലൈ​ൻ ലി​ങ്ക് വ​ഴി അ​പേ​ക്ഷി​ക്കാം. വെ​ബ്സൈ​റ്റി​ൽ​നി​ന്നു ഡൗ​ൺ​ലോ​ഡ് ചെ​യ്ത് എ​ടു​ക്കു​ന്ന അ​പേ​ക്ഷ ഫോം ​പൂ​രി​പ്പി​ച്ച് യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് സ​ഹി​തം ഐ​എ​ച്ച്എം സെ​ന്‍റ​റു​ക​ളി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഐ​എ​ച്ച്എം സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
അ​പേ​ക്ഷ​ക​ൾ ജൂ​ലായ് 30 വ​രെ ന​ൽ​കാം. ഓ​ഗ​സ്റ്റി​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 9946941942 (തി​രു​വ​ന​ന്ത​പു​രം), 8714215600 (കൊ​ല്ലം), 9447216520 (കോ​ട്ട​യം), 9539446677 (എ​റ​ണാ​കു​ളം), 8281386600 (തൃ​ശൂ​ർ), 8592973973 (കോ​ഴി​ക്കോ​ട്) 9846936211 പ്രി​ൻ​സി​പ്പ​ൽ), 9074066693 (എ​ച്ച്ഒ).