പോ​ലീ​സ് അ​ന്യാ​യ​മാ​യി കേ​സെ​ടു​ത്തെ​ന്ന പ​രാ​തി ത​ള്ളി
Wednesday, June 7, 2023 12:48 AM IST
തൃ​ശൂ​ർ: കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം അ​ന്വേ​ഷ​ണ​ത്തി​നാ​യി വ​ർ​ക്ക്ഷോ​പ്പി​ലെ​ത്തി​യ പോ​ലീ​സു​കാ​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യ്ക്കെ​തി​രെ അ​ന്യാ​യ​മാ​യി കേ​സെ​ടു​ത്തെ​ന്ന ആ​രോ​പ​ണം തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ത​ള്ളി.
ക​യ്പ​മം​ഗ​ലം കു​ന്നു​ങ്ക​ൽ ഹൗ​സി​ൽ കെ.​എ​ച്ച്. അ​ബ്ദു​ൾ മു​ത്താ​ലി​ബ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യാ​ണു ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ത​ള്ളി​യ​ത്. ത​ന്‍റെ വ​ർ​ക്ക്ഷോ​പ്പി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​നം സീ​ൽ ചെ​യ്യാ​ൻ വ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​സ്ക്ക് ധ​രി​ക്കാ​ത്ത​തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ത​നി​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്നാ​ണു പ​രാ​തി. പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ​പ്പോ​ൾ പ​രാ​തി​ക്കാ​ര​ൻ ത​ട​സം സൃ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണു പ​രാ​തി​ക്ക് ആ​ധാ​ര​മെ​ന്നു ക​രു​തു​ന്ന​താ​യി ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.