തൃ​ശൂ​ർ തി​രു​ഹൃ​ദ​യ ല​ത്തീ​ൻ പ​ള്ളി ഉൗ​ട്ടു​തി​രു​നാ​ൾ 13ന്
Sunday, June 4, 2023 8:16 AM IST
തൃ​ശൂ​ർ: തി​രു​ഹൃ​ദ​യ റോ​മ​ൻ കാ​ത്ത​ലി​ക് ല​ത്തീ​ൻ പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഉൗ​ട്ടു​തി​രു​നാ​ൾ 13ന് ​ആ​ഘോ​ഷി​ക്കു​മെ​ന്ന് റെ​ക്ട​ർ ജോ​സ​ഫ് ജോ​ഷി മു​ട്ടി​ക്ക​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​വി​ലെ 9.30 ന് ​കോ​ട്ട​പ്പു​റം രൂ​പ​ത ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​ക്കു സ്വീ​ക​ര​ണം ന​ല്കും. തു​ട​ർ​ന്ന് ഊ​ട്ടു​സ​ദ്യ ആ​ശീ​ർ​വാ​ദം അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കും നേ​തൃ​ത്വം ന​ൽ​കും. ദി​വ്യ​ബ​ലി മ​ധ്യേ ഫാ. ​ജി​നു പ​ള്ളി​പ്പാ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. അ​ന്നു രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ വി​വി​ധ റീ​ത്തു​ക​ളി​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. രാ​വി​ലെ 6.30, 8.30, 10.30 ഉ​ച്ച​യ്ക്ക് ഒ​ന്ന്, മൂ​ന്ന്, 4.30, ആ​റ്, ഏ​ഴ്, എ​ട്ട് എ​ന്നി​ങ്ങ​നെ കു​ർ​ബാ​ന, നൊ​വേ​ന, ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ​ക്ക് ഒ​രു​മി​ച്ച് ഊ​ട്ടു​സ​ദ്യ ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ല​ക്ഷ​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഊ​ട്ടു​തി​രു​നാ​ളി​ന് വി​ജ​യ​ൻ പാ​വ​റ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 50 ഓ​ളം പാ​ച​ക വി​ദ​ഗ്ദ​രാ​ണു സ​ദ്യ ഒ​രു​ക്കു​ന്ന​ത്.

ഊ​ട്ടു​തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ന​വ​നാ​ൾ അ​ഞ്ചു മു​ത​ൽ ആ​രം​ഭി​ക്കും. ഇൗ ​ദി​ന​ങ്ങ​ളി​ൽ രാ​വി​ലെ 6.30, 10.30 ഉ​ച്ച​തി​രി​ഞ്ഞ് 1.30, രാ​ത്രി ഏ​ഴി​നും കു​ർ​ബാ​ന, നൊ​വേ​ന, ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ റീ​ത്തു​ക​ളി​ലും കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കും. ആ​റി​നു രാ​വി​ലെ 10.15ന് ​വ​രാ​പ്പു​ഴ രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​ക്ക​ൽ കൊ​ടി​യേ​റ്റും. അ​ന്നു രാ​വി​ലെ 6.30, 8.30, 10.30, ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന്, 4.30, ഏ​ഴ് എ​ന്നി​ങ്ങ​നെ കു​ർ​ബാ​ന, നൊ​വേ​ന, ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​വി​പി​ൻ ചൂ​തം​പ​റ​ന്പി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സൗ​ഖ്യ​ദാ​യ​ക​മാ​യ നേ​ർ​ച്ച​ക്ക​ഞ്ഞി ഉ​ണ്ടാ​യി​രി​ക്കും. മ​ത​സൗ​ഹാ​ർ​ദ സ​ന്ദേ​ശ​മു​ണ​ർ​ത്തി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

11ന് ​തി​രു​ഹൃ​ദ​യ തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 6.30, 8.30 നും ​വൈ​കി​ട്ട് 5:30, രാ​ത്രി ഏ​ഴി​നും ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. 8.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് റ​വ. ഡോ. ​ആ​ന്‍റ​ണി അ​റ​ക്ക​ൽ നേ​തൃ​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ് തോ​മ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. പ​ത്തി​ന് നേ​ർ​ച്ച​പ്പാ​യ​സം ആ​ശീ​ർ​വാ​ദം ന​ട​ക്കും.

12ന് ​വൈ​കി​ട്ട് നാ​ലി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച. 4.30നു​ള്ള ദി​വ്യ​ബ​ലി​ക്ക് പ്ര​ശ​സ്ത ധ്യാ​ന​ഗു​രു ഫാ. ​നെ​ൽ​സ​ൺ ജോ​ബ് ഒ​സി​ഡി നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ഡോ. ജോ​ഷി മ​യ്യാ​റ്റി​ൽ വ​ച​ന സ​ന്ദേ​ശം ന​ല്കും. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ ആ​യി​ര​ക്ക​ണ​ക്കി​നു പ്ര​സു​ദേ​ന്തി​മാ​രാ​ണ് ഈ ​വ​ർ​ഷ​മു​ള്ള​ത്.
ന​വ​നാ​ൾ ദി​ന​ങ്ങ​ളി​ലും തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ലും വി​ശു​ദ്ധ​ന്‍റെ പൊ​ൻ​നാ​വ് എ​ടു​ത്തു​വ​യ്ക്കാ​നു​ള്ള നേ​ർ​ച്ച, തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ മു​ട്ടി​ലി​ഴ​ഞ്ഞ് നേ​ർ​ച്ച, അ​ടി​മ സ​മ​ർ​പ്പ​ണം, മെ​ഴു​കു​തി​രി പ്രാ​ർ​ഥ​ന​ക​ൾ, രൂ​പം തൊ​ട്ട് വ​ണ​ങ്ങ​ൾ സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​വി​കാ​രി ആ​ൻ​സ് പ​ല്ലി​ശേ​രി, കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റോ​യി മ​ൺ​പു​ര​യ്ക്ക​ൽ, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ഗ​സ്റ്റി​ൻ തേ​ങ്ങാ​പു​ര​യ്ക്ക​ൽ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ പി.​വി. വി​ല്ലിം​ഗ്ട​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.