മാള സബ് രജിസ്ട്രാർ ഓഫീസിനു പുതിയ കെട്ടിടം
Saturday, June 3, 2023 1:18 AM IST
മാ​ള: സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് 118 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്നു. 3557 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പോ​ർ​ച്ച്, ലോ​ബി, കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ റെ​ക്കോ​ർ​ഡ് റൂം, ​സ​ബ് ര​ജി​സ്ട്രാ​ർ റൂം, ​ഓ​ഫീ​സ് റൂം, ​ഡൈ​നിം​ഗ് റൂം, ​റി​ക്കാ​ർ​ഡ് റൂം , ​ടോ​യ്‍​ല റ്റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ കെ​ട്ടി​ടം ആ​ണ് നി​ർ​മി​ക്കു​ന്ന​ത്. 2024 ഒാ​ഗ​സ്റ്റി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി ക്കാ​നാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്.
മാ​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​ശോ​ക്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ര​വീ​ന്ദ്ര​ൻ, വാ​ർ​ഡ് മെ​മ്പ​ർ ഉ​ഷ ബാ​ല​ൻ, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സാ​ബു​പോ​ൾ എ​ടാ​ട്ടു​കാ​ര​ൻ, അ​ഷ്ട​മി​ച്ചി​റ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി ഡ​ന്‍റ് വി.​എം. വ​ത്സ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.