ചേ​റ്റു​വ പാ​ടം ബ​ണ്ട് നി​ർ​മാണത്തിന് ഒച്ചിന്‍റെ വേഗം !
Saturday, June 3, 2023 1:13 AM IST
ചേ​റ്റു​വ: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന സു​ബ്ര​ഹ്മ​ണ്യ​ൻ ക​ട​വ്, ചേ​റ്റു​വ പാ​ടം പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ക്കു​ന്ന ബ​ണ്ടി​ന്‍റെ പ​ണി​ക​ൾ പാ​തി​വ​ഴി​യി​ൽ.

ക​രാ​ർ കൊ​ടു​ത്തി​ട്ട് മൂ​ന്നു​വ​ർ​ഷ​മാ​യി​ട്ടും പ​ണി ഒ​ച്ചി​ന്‍റെ വേ​ഗ​ത​യി​ൽ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്. മ​ഴ​ക്കാ​ലം വ​രു​ന്ന​തി​നു​മു​ന്പ് ഇ​തി​നൊ​രു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വേ​ന​ലി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ​യും മ​ഴ പെ​യ്താ​ൽ വെ​ള്ളം ഒ​ഴി​യാ​തെ​യും നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ശു​ദ്ധ​ജ​ലം പ​ല​പ്പോ​ഴും പ​ണം ന​ൽ​കി​യാ​ണ് വാ​ങ്ങു​ന്ന​ത്.