ദേ​വ​സ്വ​വും ഓ​ഡി​റ്റ് വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം: പ​ര​സ്പ​രം യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ
Friday, June 2, 2023 1:00 AM IST
ഗു​രു​വാ​യൂ​ര്‍:​ ദേ​വ​സ്വ​വും ഓ​ഡി​റ്റ് വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇരു വി​ഭാ​ഗ​വും പ​ര​സ്പ​രം യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കണമെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേശം ന​ൽ​കി. ദേ​വ​സ്വം ക​മ്മീ​ഷ​ണർ ബി​ജു പ്ര​ഭാ​ക​റി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ഓ​ഡി​റ്റി​ംഗ് മൂ​ന്നുമാ​സം കൂ​ടുന്പോള്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
അ​ഞ്ചു വ​ര്‍​ഷ​ത്തെ ചെ​ല​വി​ന​ത്തി​ലേ​യ്ക്ക് ഓ​ഡി​റ്റി​ംഗ് വി​ഭാ​ഗം 11 കോ​ടി രൂ​പ ദേ​വ​സ്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​നെക്കു​റി​ച്ച് അ​ന്വേഷി​ക്കും. ദേ​വ​സ്വം ചെ​യ​ര്‍​മാ​ന്‍ ഡോ.​ വി.​കെ.​ വി​ജ​യ​ന്‍, ഭ​ര​ണ​സ​മി​തി അം​ഗം സി.​ മ​നോ​ജ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ കെ.​പി.​ വി​ന​യ​ന്‍, ക്ഷേ​ത്രം ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പി. ​മ​നോ​ജ് കു​മാ​ർ, ലോ​ക്ക​ൽ ഓ​ഡി​റ്റ് ഡ​യ​റ​ക്ട​ര്‍ പി.​ മി​നി​മോ​ള്‍ തു​ട​ങ്ങി​യ​വ​രും ച​ര്‍​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.