വാ​ഴാ​നി ക​നാ​ലി​ൽ ശുചിമുറി മാ​ലി​ന്യം ത​ള്ളി
Friday, June 2, 2023 1:00 AM IST
പു​ന്നം​പ​റ​ന്പ്:​ വാ​ഴാ​നി ക​നാ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി. തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്തി​ലെ ചി​റ​മു​ക്ക് വാ​ഴാ​നി​ ക​നാ​ലി​ലാ​ണു മാ​ലി​ന്യം ചാ​ക്കി​ലാ​ക്കി ത​ള്ളി​യ​ത്.

പ്ര​ദേ​ശ​ത്ത് മാ​ലി​ന്യ ​നി​ക്ഷേ​പം തു​ട​ർ​ക്ക​ഥ​യാ​യി. മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ രാ​ത്രി​യി​ലാ​ണു ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പ​ടെ​യു​ള്ള​വ ക​നാ​ലി​ലേ​ക്കു ത​ള്ളി​യ നി​ല​യി​ൽ​ ക​ണ്ടെ​ത്തി​യ​ത്.​ ഇ​തി​നെ​തി​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ർ​ഡ് മെ​ന്പ​ർ കെ.​ രാ​മ​ച​ന്ദ്ര​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കു പ​രാ​തി നൽ​കി. ​പ്ര​ദേ​ശ​ത്തു നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്. മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തി മാ​തൃ​കാപ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.