ചോ​ദ്യം ചെ​യ്ത പി​താ​വി​നെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചു
Friday, June 2, 2023 1:00 AM IST
പു​ത്തൂ​ർ: യൂ​ണി​ഫോം ധ​രി​ക്കാ​ത്ത​തു മൂ​ലം വി​ദ്യാ​ർ​ഥി​നി​യി​ൽ നി​ന്ന് ബ​സ് ജീ​വ​ന​ക്കാ​ർ ഫു​ൾ ചാ​ർ​ജ് ഈ​ടാ​ക്കി. ചോ​ദ്യം ചെ​യ്ത കു​ട്ടി​യു​ടെ പി​താ​വി​നെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ച​താ​യി പ​രാ​തി. നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞു. മ​രോ​ട്ടി​ച്ചാ​ൽ - തൃ​ശൂ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന കാ​ർ​ത്തി​ക ബ​സി​ൽ നി​ന്നാ​ണ് വി​ദ്യാ​ർ​ഥി​നി​ക്കു ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി നെ​ടി​യാ​നി കു​ഴി​യി​ൽ സ​ജി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.
മാ​ന്നാ​മം​ഗ​ലം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി യൂ​ണി​ഫോം ധ​രി​ച്ചി​രു​ന്നി​ല്ല, യൂ​ണി​ഫോം ധ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് 13 രൂ​പ​യാ​ണ് ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന​തി​ന് ബ​സ് ചാ​ർ​ജ് ഈ​ടാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ​ത്തി പി​താ​വി​നോ​ട് കാ​ര്യം ധ​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ചോ​ദി​ക്കാ​നെ​ത്തി​യ പി​താ​വി​നെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞി​ട്ട​തു സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.
യൂ​ണി​ഫേം ത​യ്ച്ചു​കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ധ​രി​ക്കാ​തി​രു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. ഒ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.