ജി​ല്ലാ യു​വ ഉ​ത്സ​വ് 2023: മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം
Friday, June 2, 2023 12:57 AM IST
തൃ​ശൂ​ർ: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര യു​വ​ജ​ന കാ​ര്യ​കാ​യി​ക മ​ന്ത്രാ​ല​യം ദേ​ശ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ യു​വ ഉ​ത്സ​വി​ന്‍റെ ജി​ല്ലാ​ത​ല യു​വ ഉ​ത്സ​വ് അ​ഞ്ചി​നു തൃ​ശൂ​ർ വി​മ​ല കോ​ള​ജി​ൽ ന​ട​ക്കും. നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ആ​മു​ഖ്യ​ത്തി​ൽ ജ​ല​ച്ചാ​യം, ക​വി​താ​ര​ച​ന, പ്ര​സം​ഗം, മൊ​ബൈ​ൽ ഫോ​ട്ടോ​ഗ്രാ​ഫി, നാ​ടോ​ടി സം​ഘ​നൃ​ത്തം എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണു ന​ട​ക്കു​ക. ജി​ല്ല​യി​ൽ താ​മ​സ മേ​ൽ​വി​ലാ​സ​മു​ള്ള ഏ​പ്രി​ൽ ഒ​ന്നി​ന് 15നും 29 ​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ​ക്കു പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ൾ​ക്കു സ​മ്മാ​ന​ത്തു​ക​യോ​ടൊ​പ്പം പ്ര​ശ​സ്തി​പ​ത്ര​വും ഉ​പ​ഹാ​ര​വും ല​ഭി​ക്കും. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്കു സം​സ്ഥാ​ന ദേ​ശീ​യ യു​വ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ക്സി​ബി​ഷ​ൻ, ത​ന​തു നാ​ട​ൻ ക​ല​ക​ൾ, അ​ർ​ജു​ന നൃ​ത്തം, ഒ​രാ​ൾ ഒ​രേ​സ​മ​യം നി​ര​വ​ധി വ്യ​ക്തി​ക​ളു​മാ​യു​ള്ള ചെ​സ് മ​ത്സ​രം, വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും ജി​ല്ലാ ക​ള​ക്ട​റു​മാ​യി മു​ഖാ​മു​ഖം എ​ന്നി​വ​യും ഉ​ണ്ടാ​കും. ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ങ്ങ​ൾ​ക്കും: 79077 64873, 9567835171.