തോളൂർ: പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയനുസരിച്ച് നടപ്പിലാക്കിയ അംബേദ്കർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ് നിർവഹിച്ചു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷീന വിൽസണ്‍ പദ്ധതി വീശദീകരിച്ചു. രണ്ടരലക്ഷം രൂപ വകയിരുത്തി ബോർവെൽ, പന്പ് ഹൗസ് നിർമിച്ച് പൂർത്തിയാക്കിയ പദ്ധതി വഴി നേരിട്ട് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങൾക്ക് ദീർഘകാലത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
ജില്ലാ പഞ്ചായത്ത് മെന്പർ ജിമ്മി ചൂണ്ടൽ മുഖ്യാഥിതിയായി. ജനപ്രതിനിധികളായ ടി .ഡി . വിൽസണ്‍, ലീല രാമകൃഷ്ണൻ, ശ്രീകല കുഞ്ഞുണ്ണി, കെ.ജി.പോൾസണ്‍, ഷീന തോമാസ് എന്നിവർ പ്രസംഗിച്ചു. മെന്പർമാരായ സരസമ്മ സുബ്രഹ്മണ്യൻ, ലില്ലി ജോസ്, കെ.ആർ. സൈമണ്‍, ആസൂത്രണ സമിതിയംഗങ്ങളായ ലൈജു. സി. എടക്കളത്തൂർ, തോമാസ് ചിറമ്മൽ, കെ. കുഞ്ഞുണ്ണി, എം. വി. ജോസ്, ഡേവിസ് വടക്കൻ, അജിൽ തോളൂർ, കൃഷ്ണൻ തോളൂർ, ഗുണഭോക്താക്കൾ പങ്കെടുത്തു.