ലാ​പ്ടോ​പ്പ് വി​ത​ര​ണം ചെ​യ്തു
Thursday, June 1, 2023 1:17 AM IST
ചാ​ല​ക്കു​ടി: വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 33 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി 119 പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യ് ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ വി.ആർ. കൃ​ഷ്ണതേ​ജ 24 ബി​രു​ദ വി​ദ്യാ​ർ​തഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യ് 10 ലക്ഷം ​രൂ​പ​യു​ടെ ലാ​പ് ടോ​പ്പ് വി​ത​ര​ണം ചെ​യ്തു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ് 50 ബി​രു​ദ വി​ദ്യാ​ർ​ഥിക​ൾ​ക്ക് 11 ല​ക്ഷം രൂ​പ​യു​ടെ സ്കോ​ള​ർ​ഷി​പ്പ്, അഞ്ചു പേ​ർ​ക്ക് വീ​ടി​നോ​ടുചേ​ർ​ന്ന് പ​ഠ​ന മു​റി നി​ർ​മി​ക്കാ​ൻ 10 ല​ക്ഷം രൂ​പ, 40 പേർക്ക് രണ്ടു ല​ക്ഷം രൂ​പ​യു​ടെ ഫ​ർ​ണീ​ച്ച​ർ എ​ന്നി​വ വി​ത​ര​ണം ചെ​യ്തി​രു​ന്നു.
ചെ​യ​ർ​മാ​ൻ എ​ബി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് ചെ​യ​ർപേ​ഴ്ണ​ൻ ആ​ലീ​സ് ഷി​ബു, സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ർ​ജ് തോ​മ​സ്, ജി​ജി ജോ​ണ്‍​സ​ൻ, ദി​പു ദി​നേ​ശ്, സൂ​സ​മ്മ ആ​ന്‍റ​ണി, സൂ​സി സു​നി​ൽ, എ​ൽഡിഎ​ഫ് ലീ​ഡ​ർ സി.​എ​സ്. സു​രേ​ഷ്, വ​ർ​ക്കിം​ഗ്രൂപ്പ് ചെ​യ​ർ​പേ​ഴ്സ​ൻ ജി​തി രാ​ജ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ റോ​സി ലാ​സ​ർ, സെ​ക്ര​ട്ട​റി എം.എ​സ്. ആ​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.