ഗ്രീ​ൻ പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്കും സൗ​ജ​ന്യ വ്യാ​യാ​മ കേ​ന്ദ്ര​വും തു​റ​ന്നു
Thursday, June 1, 2023 1:17 AM IST
കൊ​ര​ട്ടി: ഫാ.​ ഡേ​വി​സ് ചി​റ​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ര​ട്ടി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് തു​റ​ന്നു. കൊ​ര​ട്ടി പ​ള്ളി​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദേ​വ​മാ​താ ആ​ശു​പ​ത്രി വ​ള​പ്പി​ലെ ഒ​ന്ന​ര ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ൽ രൂ​പ​ക​ല്പന ചെ​യ്ത ഗ്രീ​ൻ പാ​ർ​ക്കി​ലാ​ണു കു​ട്ടി​ക​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​നും ശാ​രീ​രി​ക​മാ​യ ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യാ​ൻ ഉ​തു​കു​ന്ന വി​ധ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സാ​യാ​ഹ്ന​ങ്ങ​ളി​ലും അ​വ​ധി ദി​ന​ങ്ങ​ളി​ലും വി​നോ​ദ​ങ്ങ​ളി​ലേ​ർ​പ്പെ​ടാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന ക​ളി​യു​പ​ക​ര​ണ​ങ്ങ​ളാ​ണ് ഫാ.​ ഡേ​വി​സ് ചി​റ​മ​ൽ ട്ര​സ്റ്റി​ന്‍റെ ക​രു​ത​ലി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഫ​ല​വൃ​ക്ഷച്ചെ​ടി​ക​ളു​ടെ​യും ഒൗ​ഷ​ധ​ച്ചെ​ടി​ക​ളു​ടെ​യും പൂ​ച്ചെ​ടി​ക​ളു​ടെ​യും ഹ​രി​ത ശോ​ഭയ്ക്കി​ട​യി​ലാ​ണു പാ​ർ​ക്ക്. വ്യ​ത്യ​സ്ത​ങ്ങ​ളായ പ​ക്ഷി​ക​ളു​ടെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​യും വ​ൻ​ശേ​ഖ​ര​വും ഗ്രീ​ൻ പാ​ർ​ക്കി​ലു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ വി​ധ​ത്തി​ൽ ചി​ട്ട​യോ​ടെ​യാ​ണ് ഇ​തു രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. മു​തി​ർ​ന്ന​വ​രു​ടെ കാ​യി​ക ക്ഷ​മ​ത ഉ​റ​പ്പാ​ക്കാ​ൻ ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​ത്തി​നും ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. പ്രാ​യ​ഭേ​ദ​മെ​ന്യേ കാ​യി​ക ക്ഷ​മ​ത ഉ​പ​ക​ര​ണ​ങ്ങ​ൾ രാ​വി​ലെ അഞ്ചു മു​ത​ൽ രാ​ത്രി എട്ടുവ​രെ സൗ​ജ​ന്യ​മാ​യി ആ​ർ​ക്കും ഉ​പ​യോ​ഗി​ക്കാ​ം. ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളി​ൽ നി​ന്നും മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളി​ൽ നി​ന്നും മു​തി​ർ​ന്ന​വ​രെ സ്വ​ത​ന്ത്ര​രാ​ക്കു​ക​യാ​ണ് ഓ​പ്പ​ണ്‍ ജിം​നേ​ഷ്യം പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു ഫാ.​ ഡേ​വിസ് ചി​റ​മ​ൽ പ​റ​ഞ്ഞു.

കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന്‍റെ​യും ഓ​പ്പ​ണ്‍ ജിം​നേ​ഷ്യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം കൊ​ര​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​സ് ഇ​ട​ശേ​രി നി​ർ​വ​ഹി​ച്ചു. ഫാ. ​ഡേ​വി​സ് ചി​റ​മ​ൽ, ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ തോ​മ​സ്, മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി.​വി. ജോ​സ്, കോ​-ഒാർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ജി ജോ​ർജ്, ബാ​ബു തെ​ക്ക​ൻ, ജോ​സ​ഫ് വ​ർ​ഗീ​സ്, ഇ​ട​വ​ക ട്ര​സ്റ്റി ജോ​ഫി നാ​ൽ​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.