നി​ർ​മി​ത ബു​ദ്ധി​യു​ടെ കാ​ല​ത്ത് ഇ​ന്ത്യ ലോ​ക ശ​ക്തി​യാ​കും: ക്രി​സ്റ്റോ ജോ​ർ​ജ്
Thursday, June 1, 2023 1:17 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: അ​മേ​രി​ക്ക​യും ജ​പ്പാ​നും ചൈ​ന​യും ആ​ധി​പ​ത്യം പു​ല​ർ​ത്തു​ന്ന സാ​ങ്കേ​തി​ക രം​ഗ​ത്ത് വ​രും കാ​ലം ഇ​ന്ത്യ​യു​ടേ​താ​യി​രി​ക്കും എ​ന്ന് ഹൈ​ക്കോ​ണ്‍ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ക്രി​സ്റ്റോ ജോ​ർ​ജ്. ക്രൈ​സ്റ്റ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് സി​വി​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ പ്രോ​ജ​ക്ട് എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ വ​ര​വോ​ടെ തൊ​ഴി​ൽ മേ​ഖ​ല​ക​ളെ​ല്ലാം പു​ന​ക്ര​മീ​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​കും. നൂ​ത​നാ​ശ​യ​ങ്ങ​ളും സം​രം​ഭ​ങ്ങ​ളു​മാ​യി​രി​ക്കും ലോ​ക​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ക. അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വാ​ക്ക​ൾ ഏ​റെ​യു​ള്ള ഇ​ന്ത്യ​ക്ക് ഈ ​പു​തി​യ ലോ​ക ക്ര​മ​ത്തി​ൽ മു​ന്നേ​റാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ഴു​പ​ത്ത​ഞ്ചോ​ളം പ്രോ​ജ​ക്ടു​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ഹൈ​ക്കോ​ണ്‍ ഇ​ന്ത്യ ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ക്രി​സ്റ്റോ ജോ​ർ​ജ് എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പാ​ലി​യേ​ക്ക​ര സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ങ്കേ​തി​ക, വ്യ​വ​സാ​യ,മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്ക് ക്രി​സ്റ്റോ ജോ​ർ​ജി​ന് ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ന്‍റെ ആ​ദ​രം സ​മ​ർ​പ്പി​ച്ചു. ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യി പ​യ്യ​പ്പി​ള്ളി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ജീ​വ് ജോ​ണ്‍, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​ഡി. ജോ​ണ്‍ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജിി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ.​എ​ൻ. ര​വി​ശ​ങ്ക​ർ, ക്രൈ​സ്റ്റ് സെ​ന്‍റ​ർ ഫോ​ർ ഇ​ന്ന​വേ​ഷ​ൻ ഡ​യ​റ​ക്ട​ർ സു​നി​ൽ പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.