ഗു​രു​വാ​യൂ​ർ ദേ​വ​സ്വം: ത​ർ​ക്കം ക​മ്മീ​ഷ​ണ​റു​ടെ മു​ന്നി​ലേ​ക്ക്
Thursday, June 1, 2023 1:13 AM IST
ഗു​രു​വാ​യൂ​ർ:​ ദേ​വ​സ്വ​വും ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ത​ർ​ക്കം ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​ടെ മു​ന്നി​ലേ​ക്ക്്. ഇ​തു സം​ബ​ന്ധി​ച്ച് ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ.​ വി.​കെ.​വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗം സി. ​മ​നോ​ജ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ഓ​ഡി​റ്റി​ംഗ് നി​ർ​ത്തി​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മോ​പ​ദേ​ശം തേ​ടാ​നും ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു.​ ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ​ർ​മാ​ർ​ക്ക് ദേ​വ​സ്വ​ത്തി​ലെ ഓ​ഡി​റ്റി​ംഗ് നി​ർ​ത്തി​വയ്ക്കാ​ൻ അ​ധി​കാ​ര​മു​ണ്ടോ​യെ​ന്ന​ത് ഭ​ര​ണ​സ​മി​തി​യി​ൽ ച​ർ​ച്ച​യാ​യി.​ ദേ​വ​സ്വ​ത്തി​ലെ ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ് വി​ഭാ​ഗം 2010 മു​ത​ൽ 2015 വ​രെ​യു​ള്ള ശ​ന്പ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വാ​യി 11 കോ​ടി രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ഇ​ത്ര​യും തു​ക വ​ന്ന​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യു​ന്ന​തി​ന് ഇ​ക്കാ​ര്യം ക​മ്മീ​ഷ​ണ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തും.