ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ചേലക്കരയില്‍
Thursday, June 1, 2023 1:13 AM IST
തൃ​ശൂ​ർ: വേ​ന​ല​വ​ധി​ക്കു ശേ​ഷം പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ജി​ല്ല ഒ​രു​ങ്ങി. ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം ചേ​ല​ക്ക​ര ശ്രീ​മൂ​ലം തി​രു​നാ​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ആ​ർ. ബി​ന്ദു എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ഇ​തോ​ടൊ​പ്പം ചേ​ല​ക്ക​ര ജി​എ​ൽ​പി സ്കൂ​ളി​ൽ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും 1.5 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തും.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ഡേ​വി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, എം​പി​മാ​രാ​യ ര​മ്യ ഹ​രി​ദാ​സ്, ടി.​എ​ൻ. പ്ര​താ​പ​ൻ, ബെ​ന്നി ബ​ഹ​നാ​ൻ, എം​എ​ൽ​എ​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, സേ​വ്യ​ർ ചി​റ്റി​ല​പ്പ​ള്ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​താ ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.