തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം 500 രൂ​പ​യാ​ക്ക​ണ​ം: ടി.​എ​ൻ.​ പ്ര​താ​പ​ൻ എം​പി
Wednesday, May 31, 2023 7:51 AM IST
മാ​ങ്കു​റ്റി​പ്പാ​ടം: തൊ​ഴി​ലു​റ​പ്പു​ തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​വേ​ത​നം കു​റ​ഞ്ഞ​ത് അ​ഞ്ഞൂ​റു രൂ​പ​യാ​ക്കി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ടി.​എ​ൻ. ​പ്ര​താ​പ​ൻ എം​പി.

മ​റ്റ​ത്തൂ​രി​ലെ മാ​ങ്കു​റ്റി​പ്പാ​ടം വാ​ർ​ഡി​ൽ നൂ​റു തൊ​ഴി​ൽ ദിനം പൂ​ർ​ത്തി​യാ​ക്കി​യ തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ സ​ന്പൂ​ർ​ണ എ ​പ്ല​സ് കി​ട്ടി​യ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണ​വും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​വി​ത​ര​ണ​വും എം​പി നി​ർ​വ​ഹി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ എ​ൻ.​കെ.​സീ​ന​യേ​യും ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം ശി​വ​രാ​മ​ൻ പോ​തി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എം.​ ച​ന്ദ്ര​ൻ, കോ​ണ്‍​ഗ്ര​സ് വെ​ള്ളി​ക്കു​ള​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ഫി ക​ല്ലൂ​പ​റ​ന്പി​ൽ, നൈ​ജോ ആന്‍റോ വാ​സു​പു​ര​ത്തു​കാ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എ​സ്.​ സൂ​ര​ജ്, ഷൈ​നി ബാ​ബു, ലി​ന്‍റോ പ​ള്ളി​പ്പ​റ​ന്പ​ൻ, ജോ​സ​ഫ് മ​ലേ​ക്കു​ടി​യി​ൽ, മോ​ഹ​ന​ൻ കാ​ട്ടു​ങ്ങ​ൽ, ജോ​ണി ഓ​ണ​പ്പ​റ​ന്പി​ൽ, ഗോ​പി പാ​ണ്ടാ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.