പ്ലസ് ടു ​വി​ദ്യാ​ർ​ഥിക​ൾ​ക്ക് ആ​വേ​ശ​മാ​യി സു​മേ​ധ​യു​ടെ ക​രി​യ​ർ ക്ലാ​സ്
Wednesday, May 31, 2023 7:45 AM IST
വെ​മ്പ​ല്ലൂ​ർ: ക​യ്പമം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ അ​ക്ഷ​ര കൈ​ര​ളി​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ സു​മേ​ധ എ​ല്ലാ പ്ല​സ് ടു ​വി​ദ്യാ​ർ​ഥക​ൾ​ക്കു​മാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു.

പി. വെ​മ്പ​ല്ലൂ​ർ എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജി​ലും മ​തി​ല​കം ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലു​മാ​യി പ്ല​സ് ടു ​വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യു​ള്ള ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സുക​ൾ​ക്ക് ക​രി​യ​ർ മാ​സ്റ്റ​റും മോ​ട്ടി​വേ​റ്റ​റു​മാ​യ ഡോ. ​ടി.പി.​ സേ​തു​മാ​ധ​വ​ൻ നേ​തൃ​ത്വം ന​ൽ​കി.

ഇ.ടി. ടൈ​സ​ൺ മാ​സ്റ്റ​ർ എം​എ​ൽ​എ ഉ​ദ് ഘാ​ട​നം ചെ​യ്തു. സു​മേ​ധാ ക​ൺ​വീ​ന​ർ അ​നി​ത ടീ​ച്ച​ർ, രാ​ജേ​ന്ദ്ര​ൻ മാ​സ്റ്റ​ർ, എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് പ്രി​ൻ​സി​പ്പൽ ഡോ. ​എ. ബി​ജു, മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് പ്രി​ൻ​സി​പ്പൽ ലാ​ലി ടീ​ച്ച​ർ, അ​ധ്യാ​പ​ക​രാ​യ ശ്രീ​വി​ദ്യ, സ്മി​ത, മാ​നേ​ജ​ർ സു​ബി​ൻ മാ​സ്റ്റ​ർ, മ​തി​ല​കം സെ​ന്‍റ് ​ജോ​സ​ഫ്‌​സ് സ്കൂ​ൾ പ്ര​ധാന അ​ധ്യാ​പ​ക​ൻ മു​ജീ​ബ് മാ​സ്റ്റ​ർ, മ​നോ​ജ് മാ​സ്റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.