ആ​ന​ന്ദ​പു​ര​ത്ത് ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​നു തു​ട​ക്കം
Wednesday, May 31, 2023 7:45 AM IST
നെ​ല്ലാ​യി: ആ​ന​ന്ദ​പു​രം ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, യംഗ്സ്റ്റേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്ര​ഥ​മ ധ്യാ​ൻ​ച​ന്ദ് സ്മാ​ര​ക എ​വ​ർ റോ​ളി​ംഗ് ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പ് ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ചു.

ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പിടിഎ പ്ര​സി​ഡ​ന്‍റ് എ.​എം. ജോ​ണ്‍​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ടി. ​അ​നി​ൽ​കു​മാ​ർ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി എ.​എ​ൻ.​വാ​സു​ദേ​വ​ൻ, യ​ംഗ്സ്റ്റേ​ഴ്സ് ക്ല​ബ്്് സെ​ക്ര​ട്ട​റി കെ.​യു. അ​ക്ഷ​യ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്മി​ത വി​നോ​ദ്, അ​ധ്യാ​പ​ക​രാ​യ ജോ​ളി ആ​ന്‍റോ, ടി.​ അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​റു ടീ​മു​ക​ളാ​ണ് മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.