പ്ര​വേ​ശ​നോ​ത്സ​വം
Wednesday, May 31, 2023 7:42 AM IST
ചേ​ല​ക്ക​ര: 2023- 2024 ​ആ​ധ്യാ​യ​ന വ​ർ​ഷ​ത്തെ തൃ​ശൂ​ർ ജി​ല്ലാ​ത​ല സ്കൂൾ ​പ്ര​വേ​ശ​നോ​ത്സ​വ​വും ചേ​ല​ക്ക​ര ജിഎ​ൽപി ​സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടോദ്ഘാ​ട​ന​വും നാളെ ചേ​ല​ക്ക​ര ശ്രീ​മൂ​ലം തി​രു​നാ​ൾ ഗ​വ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​കസ​മി​തി ഭാ​ര​വാ​ഹി​ക​ൾ ചേ​ല​ക്ക​ര​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

രാ​വി​ലെ 10 ന് മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ ഡേ​വി​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ​ന്യൂ ഭ​വ​ന നി​ർ​മാ​ണ മ​ന്ത്രി കെ.​ രാ​ജ​ൻ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ.​ ബി​ന്ദു എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യും ര​മ്യ ഹ​രി​ദാ​സ് എംപി മു​ഖ്യാ​തി​ഥി​യാ​യും പ​ങ്കെ​ടു​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​വി.​വ​ല്ല​ഭ​ൻ, ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ.​ കൃ​ഷ്ണ തേ​ജ തു​ട​ങ്ങി​യ​വ​രും മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ചേ​ല​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​പ​ത്മ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ആ​ർ.​ മാ​യ, സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​കെ.​ സു​മ, ഡെ​പ്യു​ട്ടി എ​ച്ച്എം വി.​എം.​ വാ​സു​ദേ​വ​ൻ, ഗ​വ.​ എ​ൽപി സ്കൂ​ൾ എ​ച്ച്എം ഇ​ൻ ചാ​ർ​ജ് കെ.​എം. സ​ബി​ത, പി ​ടിഎ ​പ്ര​സി​ഡ​ന്‍റ് പി.​എം. ​സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞ് 3.30 ന് ​ചേ​ല​ക്ക​ര സെ​ന്‍റ​റി​ലും നാലിന് ​ബ​സ് സ്റ്റാ​ൻ​ഡി​ലും അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്ത്വ​ത്തി​ലു​ള്ള ഫ്ലാ​ഷ് മോ​ബും ഉ​ണ്ടാ​യി​രി​ക്കും.