വധഭീഷണി, ആക്രമണം: ഒരാൾ അറസ്റ്റിൽ
Wednesday, May 31, 2023 7:40 AM IST
അ​ന്തി​ക്കാ​ട് : കി​ഴു​പ്പി​ള്ളി​ക്ക​ര മു​ന​യ​ത്ത് വീ​ട്ടി​ൽ ക​യ​റി വാ​ൾ കൊ​ണ്ട് ഗ്രി​ല്ലി​ൽ വെ​ട്ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും പ്ര​ദേ​ശ​വാ​സി​യെ ക​ല്ലുകൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​രാ​ളെ അ​ന്തി​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ൽ​പ്പെ​ട്ട കി​ഴു​പ്പി​ള്ളി​ക്ക​ര ചേ​നോ​ത്ത് വീ​ട്ടി​ൽ ആ​ദി​ഷ് (30) നെ​യാ​ണ് എ​സ്എ​ച്ച്ഒ പി.​കെ. ദാ​സും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​യ മൂന്നു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. കേ​സി​ലെ ഒ​ന്നാം പ്ര​തി ക​രാ​ഞ്ചി​റ ചാ​ഴു​വീ​ട്ടി​ൽ അ​സ്മി​ൻ (26), ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു ര​ണ്ടു പേ​ർ എ​ന്നി​വ​രാ​ണ് ഒ​ളി​വി​ൽ പോ​യ​ത്. സ്ഥി​രം കു​റ്റ​വാ​ളി​യാ​യ അ​സ്മി​നെ​തി​രെ 13 കേ​സു​ക​ൾ കാ​ട്ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ണ്ട്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. അ​സ്മി​നെ മ​റ്റൊ​രു കേ​സി​ൽ കാ​ട്ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് ഒ​റ്റി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച് കി​ഴു​പ്പി​ള്ളി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ഗോ​വി​ന്ദ​നെ​യും സ​ജീ​ഷി​നെ​യും വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു നാ​ൽ​വ​ർ സം​ഘം എ​ത്തി​യ​ത്.

വ​ഴി​യി​ൽ സ​ജീ​ഷി​ന്‍റെ വീ​ട്ടി​ൽ ക​യ​റി​യ സം​ഘം വീ​ടി​ന്‍റെ ഗ്രി​ല്ലി​ൽ വാ​ളുകൊ​ണ്ട് വെ​ട്ടി വ​ധഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യാ​ണ് പ​രാ​തി. ഗോ​വി​ന്ദ​നെ വീ​ട്ടി​ലെ​ത്തി ക​ല്ലുകൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​രു കൂ​ട്ട​രു​ടെ​യും പ​രാ​തി​യി​ൽ നാ​ലു പേ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നും കേ​സെ​ടു​ത്ത​ ു. ഒ​ന്നാം​പ്ര​തി​ അ​സ്മി​നെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9497987140 എ​ന്ന ന​ന്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് എ​സ്എ​ച്ച്ഒ പി.​കെ. ദാ​സ് അ​റി​യി​ച്ചു.