പ​ര​പ്പു​ഴ ക്ഷേ​ത്ര​ത്തി​ൽ നെ​ട്ട​ന്‍റെ കു​റി ആ​ഘോ​ഷി​ച്ചു
Tuesday, May 30, 2023 12:50 AM IST
പാ​വ​റ​ട്ടി: ഇ​ട​വ​പ്പാ​തി​യു​ടെ പു​ണ്യ​മാ​യി പ​ര​പ്പു​ഴ കാ​ളി ക്ഷേ​ത്ര​ത്തി​ൽ നെ​ട്ട​ന്‍റെ കു​റി ആ​ഘോ​ഷി​ച്ചു. പ​ഴ​മ​യു​ടെ ത​നി​മ ചോ​രാ​തെ പു​തു​ത​ല​മു​റ​യും നെ​ട്ട​ന്‍റെ കു​റി ആ​ഘോ​ഷ​മാ​ക്കി. വി​ശേ​ഷാ​ൽ പൂ​ജ​യ്ക്ക് മേ​ൽ​ശാ​ന്തി ചേ​ർ​ത്ത​ല ക​ണ്ണ​ൻ തി​രു​മേ​നി കാ​ർ​മി​ക​നാ​യി. ഉ​ച്ച​യ്ക്ക് പ്ര​സാ​ദ ഉൗ​ട്ടും പാ​യ​സ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.
പ​ര​പ്പു​ഴ​യോ​ടുചേ​ർ​ന്ന് കി​ട​ക്കു​ന്ന ആ​ത​മം​ഗ​ലം കാ​യ​ലി​ൽ പ​ണ്ട് മൂന്നു പാ​റ​ക്ക​ല്ലു​ക്ക​ൾ ഉ​യ​ർ​ന്നു നി​ന്നി​രു​ന്നു. ഇ​ട​വ​പ്പാ​തി​യി​ൽ ഇ​ട മു​റി​യാ​തെ പെ​യ്യു​ന്ന മ​ഴ​യി​ൽ ഈ ​പാ​റ​ക്ക​ല്ലു​ക​ൾ മു​ങ്ങു​ന്ന​താ​ണു നെ​ട്ട​ന്‍റെ കു​റി​യാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ശി​വ​ഭ​ഗ​വാ​ന്‍റെ ഭൂ​ത​ഗ​ണ​ങ്ങ​ളാ​ൽ ഉ​ണ്ടാ​യ​താ​ണ് ഈ ​പാ​റ​ക്ക​ല്ലു​ക​ളെ​ന്നാ​ണ് ഐ​തി​ഹ്യം.
കാ​ലാ​ന്ത​ര​ത്തി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നി​ടെ പാ​റ​ക്ക​ല്ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ര​നൂ​റ്റാ​ണ്ട് മു​ൻ​പ് ഇ​ട​വ​പ്പാ​തി​യി​ൽ മ​ഴ ല​ഭി​ക്കാ​താ​യി. ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ പൂ​ർ​വി​ക​ർ സ​മീ​പ​ത്തു​ള്ള പ​ര​പ്പു​ഴ കാ​ളി ക്ഷേ​ത്ര​ത്തി​ൽ നെ​ട്ട​ന്‍റെ പ്ര​തീ​ക​മാ​യ പാ​റ​ക്ക​ല്ല് പ്ര​തി​ഷ്ഠി​ച്ച് നെ​ട്ട​നെ ഉ​പാ​സി​ക്കാ​ൻ തു​ട​ങ്ങി. അ​ന്നു​മു​ത​ൽ ഇ​ട​വ​പ്പാ​തി​യി​ൽ മ​ഴ തു​ട​ങ്ങി​യെ​ന്നാ​ണ് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​ത്.