ആ​ന​യു​മാ​യി ക്ഷേ​ത്ര​ത്തി​ലേ​ക്കു​പോ​യ പാ​പ്പാ​ന് ഓ​ട്ടോ​യി​ടി​ച്ചു പ​രി​ക്ക്
Sunday, May 28, 2023 6:58 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ലേ​ക്ക് വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പി​ന് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന കൊ​ന്പ​ൻ ഗോ​പീ​കൃ​ഷ്ണ​ണ​ന്‍റെ പാ​പ്പാ​ന് ഓ​ട്ടോ റി​ക്ഷ​യി​ടി​ച്ച് പ​രി​ക്കേ​റ്റു.

ആ​ന​യു​ടെ ഒ​ന്നാം പാ​പ്പാ​ൻ സി. ​ശ്രീ​കു​മാ​റി​നാ​ണു പ​രി​ക്ക്. ശ്രീ​കു​മാ​റി​നെ ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ താ​മ​ര​യൂ​രി​ലാ​ണ് അ​പ​ക​ടം. അ​പ​ക​ടം ന​ട​ന്ന​തോ​ടെ പ​രി​ഭ്ര​മി​ച്ച കൊ​ന്പ​ൻ ഗോ​പീ​കൃ​ഷ്ണ​ൻ റോ​ഡി​ലൂ​ടെ കു​റ​ച്ച് ദൂ​രം മു​ന്നോ​ട്ടോ​ടി ദേ​വ​സ്വം ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ല​യു​റ​പ്പി​ച്ചു. മ​റ്റ് പാ​പ്പാ​ൻ​മാ​ർ ചേ​ർ​ന്ന് ആ​ന​യെ തി​രി​കെ ആ​ന​ക്കോ​ട്ട​യി​ലെ​ത്തി​ച്ചു. മു​ൻ​പ് ന​ന്ദ​ൻ ആ​ന​യു​ടെ പാ​പ്പാ​നെ​യും ഇ​തേ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ച​താ​യി പ​റ​യു​ന്നു.